ദില്ലി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. കോൺഗ്രസ് പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി എന്നും രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാനാണു നോട്ടിസ് അയക്കുന്നതെന്നും ഇത് നികുതി ഭീകരതയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും പറഞ്ഞു.
Related News