കോൺ​ഗ്രസിന് ആശ്വാസം; ആരോപണത്തിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഒഴിവാക്കി

Written by Taniniram CLT

Published on:

കോൺഗ്രസിന്റെയും (Congress) യൂത്ത് കോൺഗ്രസിന്റെയും (Youth Congress) ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് (Income Tax Department) മരവിപ്പിച്ച നടപടി ഒഴിവാക്കി. കോണ്‍ഗ്രസ് ആരോപണമുന്നയിച്ച് ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കിയത്.

ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലായിരുന്നു നേരത്തെ കോൺ​ഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാർട്ടി ട്രഷറർ അജയ് മാക്കൻ (Ajay Maken) വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ല. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. ക്രൗണ്ട് ഫണ്ടിങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവേയാണ് പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിനു തുല്യമാണിതെന്നായിരുന്നു അജയ് മാക്കൻ്റെ ആരോപണം. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിച്ചത്.

Related News

Related News

Leave a Comment