- Advertisement -
വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട മലയാളി ബാലന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് നാലാം ക്ലാസുകാരനായ ശ്രീറാമിനെ അദ്ദേഹം പരിചയപ്പെടുന്നത്. ലാപ്ടോപ്പിൽ ശ്രീറാം താൻ നിർമ്മിച്ച വീഡിയോകൾ ചന്ദ്രശേഖറിനെ കാണിച്ചു, അതിൽ ആകൃഷ്ടനായ അദ്ദേഹം, ഒരു പുതിയ ലാപ്ടോപ്പ് നൽകാം എന്ന് പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് വ്യാഴാഴ്ച ലാപ്ടോപ്പ് ശ്രീറാമിന് കൈമാറിയതിലൂടെ അദ്ദേഹം നിറവേറ്റിയത്.