- Advertisement -
രാജ്യത്ത് വീണ്ടും സിലിണ്ടർ വില കൂട്ടി കേന്ദ്ര സർക്കാർ (Central Government). ഗ്യാസ് സിലിണ്ടർ വില 15 രൂപയാണ് കൂട്ടിയിരിക്കുന്നത്. കേന്ദ്ര ബജറ്റിനിടെയാണ് രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചത്. സിലിണ്ടറിന് മേൽ 1781.50 രുപയാണ് പുതുക്കിയ വില. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് വർധന. ഫെബ്രുവരി ഒന്നു മുതൽ തന്നെ പുതുക്കിയ വില പ്രാബല്യത്തിലായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില പഴയപടി തുടരുകയാണ്.