Saturday, April 5, 2025

ഡീപ്ഫേക്കിനെ പൂട്ടാൻ കേന്ദ്രം കച്ചകെട്ടി.

Must read

- Advertisement -

ഡൽഹി: ഡീപ്ഫേക്ക് വീഡിയോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത്.സർക്കാരിനും സമൂഹത്തിനും ഒരുപോലെ തലവേദന സൃഷ്‌ടിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ കേന്ദ്രം തിരിഞ്ഞത്.
ഈ സാങ്കേതിക വിദ്യയ്ക്ക് പ്രചാരം ലഭിച്ചത്തിനു തൊട്ടു പിന്നാലെ സാമൂഹിക വിരുദ്ധ ശക്തികൾ വൻ തോതിലാണ് ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ദുർവിനിയോഗം ചെയ്യാൻ ആരംഭിച്ചു. സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്ന നിരവധി വെക്തികൾ ഈ വിദ്യ ഉപയോഗിച്ചുള്ള ക്രൂരമായ ബ്ലാക്ക് മെയിലിംഗിന് ഇരയായി.

ഈ അടുത്ത കാലത്താണ് ചലച്ചിത്ര നടിമാരായ രശ്‌മിക മന്ദാന, കജോൾ ഉള്‍പ്പെടെ നിരവധി പ്രമുഖർ ഡീപ്ഫേക്കിന് ഇരയായത്. വര്‍ധിച്ചു വരുന്ന ഈ ഭീഷണി നേരിടുന്നതിന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നാണ് നിയമ നിർമ്മാണത്തിന് തീരുമാനം എടുത്തത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡീപ്ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്തപിഴ ചുമത്തുന്ന തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.

പത്തു ദിവസത്തിനുള്ളിൽ നടപടികൾ സർക്കാർ പ്രഖ്യാപിക്കും. വിഡിയോ നിർമ്മിക്കുന്നവർക്കും പ്രചരിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെയും പിഴ ചുമത്തും. നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ഡിസംബർ ആദ്യ വാരം വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഡീപ്പ് ഫെയ്ക്ക് വിഡിയോകൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നില്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജി 20 യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

See also  ഗോവയിൽ കണാതായ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article