Friday, April 4, 2025

കാമുകന്‍ കാമുകിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് …

Must read

- Advertisement -

ലക്‌നൗ (Lucknow ) : യുപിയിലെ ബുലന്ദ്ഷഹറി (Bulandshahar in UP)ലാണ് ദാരുണമായ കൊലപാതകം. കാമുകന്‍ കാമുകിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വര്‍ഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൊഹല്ല ഖിര്‍ഖാനിയിലെ ശ്മശാനത്തിലാണ് സംഭവം. ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്.

പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. വഞ്ചനയ്ക്കുള്ള അര്‍ഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും ഖല്‍നായക് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ബല്ലു എന്നാണ് തന്നെ വിളിക്കുന്നതെന്നും ഇയാള്‍ പറയുന്നു. അദ്‌നാന്‍ എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേരെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

See also  ബാത്‌റൂമിൽ വച്ച് കുഞ്ഞിന്റെ പൊക്കിൾകൊടി ബ്ലൈഡ് ഉപയോഗിച്ച് മുറിച്ചു ; ഗർഭം അലസിപ്പിക്കാൻ നിരവധി ഗുളികകൾ കഴിച്ചു , ഡോണയുടെ ഞെട്ടിപ്പിക്കുന്ന മൊഴികൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article