Sunday, April 6, 2025

ഡൽഹിയിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം; ആളപായമില്ല

Must read

- Advertisement -

ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തോടെയാണ് സ്ഫോടന൦ ഉണ്ടായത് . രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സംഭവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

സ്‌കൂളിൻ്റെ മതിലിനു സമീപത്താണ് ശബ്ദം കേട്ടത്. സ്‌ഫോടനത്തിൽ സമീപത്തെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. സ്‌കൂളിൻ്റെ മതിലിന് സമീപം നിരവധി കടകൾ ഉണ്ടെന്നും സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വലിയ ശബ്ദം ഉണ്ടായതെന്നും വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ സ്‌കൂളിന് സമീപത്തെ കടകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകളും ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടർന്ന് റോഡുകളിൽ ചിതറിക്കിടക്കുന്ന കടകളുടെ ഹോർഡിംഗുകൾ വീഡിയോയിൽ കാണാം.

ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തെ അന്വേഷണത്തിനായി വിളിച്ചിട്ടുണ്ട്. അതേസമയം, ഡൽഹി പോലീസിൻ്റെ പ്രത്യേക സെല്ലിൻ്റെ ഒരു സംഘം സംഭവസ്ഥലത്ത് ഇതിനകം തന്നെയുണ്ട്, സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

See also  കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു; ദാരുണാപകം ദില്ലിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article