പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് (Mamata Banerjee) നേരെ ബിജെപി (BJP) നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണം തേടി ബിജെപി നേതൃത്വം. ബിജെപി നേതാവ് ദിലീപ് ഘോഷനെതിരെയാണ് (Dilip Ghosh) നേതൃത്വത്തിന്റൈ നടപടി.
ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തി. ദിലീപ് ഘോഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു ടിഎംസി. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബിജെപി ബംഗാള്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷിനെതിരെ ബിജെപി നേതൃത്വം വിശദീകരണം തേടിയത്.