- Advertisement -
ഇന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനമാണ്. സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“ശ്രീമതി സോണിയാ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അവർ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ,” അദ്ദേഹം എക്‌സിൽ കുറിച്ചു.
ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നില്കുകയാണ്. മകൻ രാഹുൽ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധി വാദ്രയും പാർട്ടിയിൽ ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നു.