Thursday, April 3, 2025

350 കോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു..

Must read

- Advertisement -

സൂര്യ (Suriya )നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ(Kanguva ). പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിരുത്തൈ ശിവ (Chiruthai Shiva) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപേഡേറ്റ് ഇപ്പൊൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിലെ വില്ലൻവേഷം ചെയ്യുന്ന ബോബി ഡിയോളിന്റെ (Boby Deol) ക്യാരക്റ്റർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഉധിരൻ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓർമിക്കപ്പെടുന്നവനും എന്ന തലക്കെട്ടോടെ നിർമാതാക്കളാണ് പോസ്റ്റർ പുറത്തുവിട്ടത്.

https://twitter.com/StudioGreen2/status/1751115316493758482?s=20

1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കെെകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. തമിഴിലെ വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കങ്കുവാ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് കങ്കുവാ.

ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി പാട്ടുകളൊരുക്കിയിരിക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന.സംഘട്ടനസംവിധാനം. സുപ്രീം സുന്ദർ.

See also  കങ്കുവയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയണ്ടേ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article