സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി

Written by Taniniram1

Published on:

കിസാൻ മോർച്ച (എസ്കെഎം) ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഗ്രാമീൺ ഭാരത് ബന്ദ് എന്ന പേരിലുള്ള ബന്ദ് രാവിലെ 6 മുതൽ വൈകുന്നേരം 4 വരെയാണ്. കാർഷിക ഇനങ്ങൾക്കുള്ള മിനിമം താങ്ങുവില, കടം എഴുതിത്തള്ളൽ സമഗ്ര വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. ദേശീയതലത്തിൽ ശക്തമാകുമെങ്കിലും ബന്ദ് കേരളത്തെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് സംയുക്ത കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളുമുണ്ടാകും. കർഷകർക്ക് പിന്തുണ നൽകുമെങ്കിലും കടകളടച്ച് പ്രതിഷേധിക്കില്ലെന്ന് കേരള വ്യാപാ വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം നസീർ അറിയിച്ചു. കർഷകരുടെ ഭാരത് ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇടതുവിദ്യാർഥി സംഘടനകളും ഇടത് വനിതാ സംഘടനകളും സംയുക്തവേദിയും പിന്തുണയറിയിച്ചു.

Related News

Related News

Leave a Comment