തയ്യാറാക്കിയത് മൈസൂറിലെ ശിൽപി യോഗിരാജ് അരുൺ
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്‍റെ രൂപം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ അയോധ്യ കേസിലെ വിധി വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രംഗത്തെത്തി. വിധി ചിരിത്ര കാഴ്ചപാടുകൾ കൂടി കണക്കിലെടുത്തുള്ളതായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി ആര് എഴുതി എന്നത് വിധിന്യായത്തിൽ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാർ ഏകകണ്ഠമായി എടുത്തതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വാർത്താ ഏജൻസിക്ക് നല്കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വിശദീകരണം. ജമ്മുകശ്മീരിൻറെ പ്രത്യേക അധികാരം റദ്ദാക്കിയത് ശരിവച്ചു കൊണ്ടുള്ള വിധിയിലെ വിമർശനം കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.