അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ യെച്ചൂരി പങ്കെടുക്കില്ല; കാരണം വ്യക്തമാക്കി വൃന്ദ കാരാട്ട്

Written by Taniniram1

Published on:

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാത്തതിലുള്ള കാരണം വ്യക്തമാക്കി പാർട്ടിയുടെ പ്രസ്താവന. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാലാണ് പ്രതിഷ്ഠയിൽ പങ്കെടുക്കാത്തതെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മതപരമായ ചടങ്ങിനെ സംസ്ഥാന സ്‌പോണ്‍സേര്‍ഢ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീം കോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നുവെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

See also  പത്രിക പിൻവലിക്കൽ ഇന്ന് 3 വരെ

Leave a Comment