രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്‌ക്കാണ് യോഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോഗതിയും സംഘം നിരീക്ഷിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംകഥ പാർക്കിലെത്തും.
തുടർന്ന് സഹപ്രവർത്തകർക്കൊപ്പം ഹനുമൻഗർഹിയിൽ ദർശനം നടത്തും. പിന്നാലെ ശ്രീരാമ ജന്മഭൂമി സമുച്ചയത്തിലും ശ്രീരാം ലാല വിരാജ്മാനിലും സന്ദർശനം നടത്തും. ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായാണ് തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം ചേരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാമക്ഷേത്രത്തിലെ ക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇഖ്ബാൽ അൻസാരി തുടങ്ങിയവർ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സർക്കാരിന്റെ ഭാഗത്ത് മികച്ച തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. നഗരം മനോഹരമാക്കുന്നത് അയോദ്ധ്യയിലെ ജനങ്ങളുടെ ഭാഗ്യമാണ്. ഹിന്ദുവും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും താമസിക്കുന്ന നഗരമാണ് അയോദ്ധ്യ. എല്ലാവരും ഈ പുണ്യഭൂമിയെ പരിപാലിക്കാൻ ബാധ്യസ്ഥരാണെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.
അയോദ്ധ്യയിൽ മന്ത്രിസഭാ യോഗം; ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ
Written by Taniniram Desk
Published on: