ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും . അയോധ്യക്കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് അശോക് ഭൂഷൺ. അതേസമയം ഭരണഘടനാബെഞ്ചിൽ വിധിപ്രസ്താവിക്കുന്ന സമയത്ത് ഉണ്ടായിരുന്ന മറ്റുനാല് ജഡ്ജിമാർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. അന്ന് ജീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജയൻ ഗൊഗോയ്, ജസ്റ്റസിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ് അബ്ദുൽ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരായിരുന്നു 2019-ൽ അയോധ്യവിധി പ്രസ്താവിച്ചത്. ഇവരിൽ നാലുപേർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ജസ്റ്റിസ് ഗൊഗോയിയെ 2020-ൽ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തിരുന്നു. നിലവിൽ വിവിധ അനാഥാലയങ്ങളുടേയും എൻ.ജി.ഒ ജീവകാരുണ്യപ്രവർത്തനങ്ങളുടേയും തിരക്കിലാണ്. സുപ്രീം കോടതിയിൽ പ്രവൃത്തിദിവസമായതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പങ്കെടുക്കാത്തതെന്നാണ് വിവരം. ജസ്റ്റിസ് ബോബ്ഡെ നാഗ്പുരിലെ സ്വവസതിയിൽ റിട്ടയർ ജീവിതം നയിക്കുകയാണ്. അയോധ്യവിധി പ്രസ്താവിച്ച അഞ്ചംഗബെഞ്ചിലെ ഏക മുസ്ലിം ജഡ്ജിയായിരുന്നു ജസ്റ്റിസ് നസീർ. നിലവിൽ അദ്ദേഹം ആന്ധ്രാപ്രദേശ് ഗവർണറാണ്. ജസ്റ്റിസ് അശോക് ഭൂഷണെ 2021-ൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിച്ചിരുന്നു. അയോധ്യക്കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജിമാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും
Written by Taniniram1
Published on: