പാലക്കാട് ഡിവിഷൻ വിഭജിക്കില്ല; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

Written by Taniniram

Published on:

പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണു പറഞ്ഞതെന്നു മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നു ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി. സംസ്ഥാനത്തു റെയില്‍വേ ചുമതലയുള്ള മന്ത്രിയായ വി.അബ്ദുറഹിമാന്‍ പാലക്കാട് ഡിവിഷന്‍ വിഭജനം ചെറുക്കണമെന്നു പറഞ്ഞിരുന്നു. കേരളത്തില്‍ റെയില്‍വേ വികസനത്തിനായി ബജറ്റില്‍ 3011 കോടി മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

See also  കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 13

Related News

Related News

Leave a Comment