Wednesday, April 2, 2025

മാനുഷി ചില്ലറിനു ശേഷം സിനി ഷെട്ടിയോ ???

Must read

- Advertisement -

28 വർഷത്തെ ഇടവേളയ്ക്കു ശേഷം 120 രാജ്യങ്ങളിലെ സുന്ദരിമാർ ഇന്ത്യൻ മണ്ണിൽ എത്തിയിരിക്കുകയാണ്. മിസ് വേൾഡ് 2023 (Miss World) ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ (India) .മിസ് വേൾഡിൻ്റെ 71-ാം പതിപ്പ് നവംബറിലാണ് നടക്കുക.

ഫെമിന മിസ് ഇന്ത്യ 2022 (Femina Miss India) കിരീടം ചൂടിയ സിനി ഷെട്ടി (Sini Shetty)യാണ് വരാനിരിക്കുന്ന മിസ് വേൾഡ് 2023 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിലെ നഗരങ്ങളായ ന്യൂഡല്‍ഹിയിലും(New Delhi) മുംബൈയിലുമാണ് (Mumbai) മിസ് വേൾഡ് കോണ്ടെസ്റ് അരങ്ങേറുക.
1996-ല്‍ ബെംഗളൂരുവിലാണ് (Bangaluru)ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ (Greece)നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ (Irin Scleevaya)അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.

2017 ൽ മാനുഷി ചില്ലറിനാണ് (Manushi Chillar) ഇന്ത്യയിൽ നിന്നുള്ള ലോകസുന്ദരി പട്ടം അവസാനമായി ലഭിച്ചത്.

ലോക സൗന്ദര്യ മത്സരം എവിടെ നടക്കും??

മുംബൈ (Mumbai) ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് (Jio World Convention Centre) മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മാര്‍ച്ച് ഒമ്പതിന് രാത്രി 7.30ന് തുടങ്ങുന്ന മത്സരം 10.30-ഓടെ അവസാനിക്കും. കഴിഞ്ഞ തവണ പോളണ്ടില്‍(Poland) ലോക സൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്‌സ്‌ക (Karolina Bielawska) പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പര്‍പസ് ചലഞ്ച് (Beauty with a purpose challenge) ഫെബ്രുവരി 21-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും (Bharat Mandap) നടക്കുക. വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (India Tourism Development Corporation) പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

ഇതുവരെ മിസ് വേൾഡ് കിരീടം ചൂടിയ ഇന്ത്യൻ സുന്ദരികൾ ….

റീത്ത ഫാരിയ (1966)

ഐശ്വര്യ റായ് ബച്ചൻ (1994)

ഡയാന ഹെയ്ഡൻ (1997)

യുക്ത മുഖേ (1999)

പ്രിയങ്ക ചോപ്ര ജോനാസ് (2000)

മാനുഷി ചില്ലർ (2017)

ആരാണ് സിനി ഷെട്ടി ??

മുംബൈയിൽ ജനിച്ച കർണാടക ഉഡുപ്പി (Uduppi)സ്വദേശി സിനി ഷെട്ടിയാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുക.. മുന്‍ മിസ് കര്‍ണാടക കൂടിയായ സിനി , അക്കൗണ്ടിങ് ആന്‍ഡ്‌ ഫിനാന്‍സില്‍ ബിരുധധാരിയാണ്. നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച ഇവർ ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു. എയര്‍ടെല്‍ (Airtel), പാന്തലൂണ്‍സ്(Pantaloons), ഫ്രീ ഫയര്‍ (Free Fire)തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മോഡലായി ടിവി, പത്ര പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സിനി ഷെട്ടിയുടെ അച്ഛന്‍ സദാനന്ദിന് ഹോട്ടല്‍ ബിസിനസ് ആയിരുന്നു. അമ്മ ഹേമ ഷെട്ടി വീട്ടമ്മയുമാണ്.

See also  അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നടി മാളവിക

മാനുഷിയ്ക്കു ശേഷം ആ നീലര്തനങ്ങൾ പതിപ്പിച്ച സൗന്ദര്യ കിരീടം ,തിരികെ ഇന്ത്യയിലേക്ക് സിനി ഷെട്ടി കൊണ്ട് വരുമോ എന്ന് കാത്തിരുന്ന് കാണാം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article