Tuesday, May 20, 2025

അടുത്ത അധ്യയന വർഷം കർണാടകയിലെ 72 നഴ്‌സിങ് കോളജുകളിൽ പ്രവേശനം തടഞ്ഞു

Must read

- Advertisement -

ബാംഗ്ലൂർ : മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കർണാടകയിലെ 72 നഴ്സിങ് കോളജുകൾക്ക് അടുത്ത അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ല. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്സ് സിൻഡിക്കറ്റ് യോഗത്തിൻ്റേതാണു തീരുമാനം. നിലവിലെ വിദ്യാർഥികളെ ബാധിക്കില്ല. അടിസ്‌ഥാനസൗകര്യങ്ങളുടെ അഭാവം, അധ്യാപന പരിചയമില്ലായ്‌മ തുടങ്ങിയ കാരണങ്ങളാലാണ് നടപടി. പ്രാദേശിക അന്വേഷണ സമിതിയുടെ ശുപാർശകൾ, മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള വിവരങ്ങൾ എന്നിവയും പരിഗണിച്ചു. അടിസ്ഥാനസൗകര്യ പ്രശ്‌നമുള്ള കോളജുകൾ ഒഴികെയുള്ളവയുടെ കാര്യം അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടക സ്‌റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ്റ് ഓഫ് നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡൻന്റ് എസ്.ശിവകുമാർ പറഞ്ഞു.

See also  ഡിഎംകെ നേതാവ് ദയാനിധി മാരന് കോണ്‍ഗ്രസ് നേതാവ് നോട്ടീസയച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article