7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60000 കോടി; വമ്പന്‍ പ്രഖ്യാപനവുമായി അദാനി

Written by Web Desk2

Published on:

വമ്പന്‍ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് (Adani Group). തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ 7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളിലാണ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. തിരുവനന്തപുരത്തിന് പുറമേ മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹത്തി, ജയ്പൂര്‍, മംഗലാപുരം എന്നി വിമാനത്താവളങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

വിമാനത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിച്ച് കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് എയര്‍സൈഡിനായി 30,000 കോടി രൂപ അദാനി ചെലവഴിക്കും. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സിറ്റി സൈഡിന് 30000 കോടി രൂപയും നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.

See also  സലൂണിനുള്ളിൽ കടന്ന അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊന്നു

Leave a Comment