തമിഴ്‌നാട് പിടിക്കുമോ എന്‍ഡിഎ? നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ചേര്‍ന്നു

Written by Web Desk2

Published on:

നടന്‍ ശരത് കുമാറിന്റെ (Actor Sarath Kumar) പാര്‍ട്ടി ബിജെപി (BJP) സഖ്യത്തില്‍. അഖിലേന്ത്യ സമത്വ മക്കള്‍ (All India Samathuva Makkal Katchi) എന്ന പാര്‍ട്ടിയാണ് തമിഴ്‌നാടില്‍ ബിജെപിയുമായി സഹകരിക്കുന്നത്. കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ എംഎല്‍എ എച്ച്. രാജ, തമിഴ്‌നാട് ഇന്‍ചാര്‍ജ് അരവിന്ദ് മേനോന്‍ തുടങ്ങിയവരുമായി ശരത്കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ തീരുമാനമാകാതെ പോയെങ്കിലും രണ്ടാംഘട്ട കൂടിക്കാഴ്ചയില്‍ ബിജെപി വിജയം കാണുകയായിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെ തന്നെയാണ് ശരത്കുമാര്‍ സഖ്യം പ്രസ്താവിച്ചതും.

ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായും നരേന്ദ്രമോദിയെ (Narendra Modi) വീണ്ടും പ്രധാനമന്ത്രിയാക്കുമെന്നും ശരത്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ശരത് കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അണ്ണാമലൈയും (K. Annamalai) പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്റെ കുറിപ്പ്.

സമത്വ മക്കള്‍ കക്ഷി സ്ഥാപക പ്രസിഡന്റ് ശരത്കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അതില്‍ സന്തോഷവുമുണ്ട്. ശരത്കുമാറിന്റെ വരവ് ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് ദേശീയ ജനാധിപത്യം സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാകുമെന്ന് അണ്ണാമലൈ കുറിച്ചു.

ശരത്കുമാറിന്റെ വരവ് ബിജെപിക്ക് എന്‍ഡിഎ (NDA) മുന്നണിക്കും പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാം എന്ന വിശ്വാസത്തില്‍ തന്നെയാണ് അണ്ണാമലൈ നയിക്കുന്ന ബിജെപി മുന്നണിക്കുള്ളത്.

See also  മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

Leave a Comment