തോ​ട്ട​ത്തി​ൽ നി​ന്ന് പ​ഴ​ങ്ങ​ൾ പ​റി​ച്ച നാ​ലു​വ​യ​സു​കാ​രി​യെ സ്ഥ​ല ഉ​ട​മ ഇഷ്ടികകൊണ്ട് അടിച്ചു കൊ​ന്നു…

Written by Web Desk1

Published on:

ആ​ഗ്ര (Agra) : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​(Agra in Uttar Pradesh)യി​ലാ​ണു സം​ഭ​വം. തോ​ട്ട​ത്തി​ൽ​നി​ന്നു പ​ഴ​ങ്ങ​ൾ (Fruits) പ​റി​ച്ചെ​ന്നാ​രോ​പി​ച്ച് നാ​ലു വ​യ​സു​കാ​രി​യെ തോ​ട്ട​മു​ട​മ ഇ​ഷ്ടി​ക​യ്ക്ക് അ​ടി​ച്ചു​കൊ​ന്ന​താ​യി പ​രാ​തി. ഹു​മ​യൂ​ൺ​പു​രി​ലെ നി​ഭോ​ഹാ​ര (Nibhohara of Humayunpur) പ്ര​ദേ​ശ​ത്താ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. 40 വ​യ​സു​കാ​ര​നാ​യ ഹ​ർ​ലോം ശ​ർ​മ (Harlom Sharma) എ​ന്ന​യാ​ൾ​ക്കെ​തി​രേ കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി തോ​ട്ട​ത്തി​ൽ ക​യ​റി ത​യ്ക്കു​മ്പ​ളം (ഷ​മാം) പ​റി​ച്ചെ​ന്നാ​രോ​പി​ച്ച് 40 കാ​ര​ൻ കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

സു​ഭാ​ഷ് കു​മാ​ർ എ​ന്ന​യാ​ളു​ടെ മ​ക​ളാ​യ ഖു​ഷ്ബു (Khushbu, daughter of Subhash Kumar) എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി കൂ​ടി​യാ​യ പ്ര​തി​യു​ടെ തോ​ട്ട​ത്തി​ൽ​നി​ന്നു പ​ഴ​ങ്ങ​ൾ വാ​ങ്ങാ​നാ​യി പോ​യ അ​ച്ഛ​നെ പി​ന്തു​ട​ർ​ന്നാ​ണ് കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, മ​ക​ൾ ത​ന്‍റെ പി​ന്നാ​ലെ പോ​ന്ന വി​വ​രം സു​ഭാ​ഷ് കു​മാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ക​ളെ വീ​ട്ടി​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ കു​ടും​ബം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പെ​ൺ​കു​ട്ടി​യെ ഹ​ർ​ലോം ശ​ർ​മ​യു​ടെ പാ​ട​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ഷ്ടി​ക കൊ​ണ്ട് ത​ല​യ്ക്ക് ഇ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

See also  ‘ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം; എത്രയെന്നും എപ്പോഴെന്നും സർക്കാർ തീരുമാനിക്കും’

Related News

Related News

Leave a Comment