ചിത്തിരമാസം ജനിച്ച കുട്ടി കുടുംബത്തിന് ദോഷം ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു…

Written by Web Desk1

Published on:

തമിഴ്നാട് അരിയല്ലൂരിൽ ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ പറഞ്ഞതിന് കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്‌ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറിയിൽ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ചിത്തിര മാസത്തിൽ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാൾ സമ്മതിച്ചു.

മൂന്നു ദിവസം മുൻപാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

See also  അമ്മത്തൊട്ടിലിൽ വീണ്ടും ``നിലാ''വെത്തി…..

Leave a Comment