മഹാരാഷ്ട്രയിലെ കോളേജുകളിലും സർവ്വകലാശാലകളിലും ആർഎസ്എസ് നേതാവായിരുന്ന ദത്താജി ദിദോൽക്കറിൻ്റെ ശതാബ്ദി ആഘോഷിക്കാൻ നിർദ്ദേശം നൽകി യുജിസി. രാജ്യത്തെ വിദ്യാർത്ഥികൾക്ക് ദിദോൽക്കർ ഒരു പ്രചോദനമാണെന്നും, 2023 ആഗസ്റ്റ് 27 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ ജന്മവാർഷിക പരിപാടികളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്നുമാണ് യുജിസിയുടെ സർക്കുലറിലുള്ളത്. അതേസമയം, സർക്കുലറിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി.
ദത്താജി ദിദോൽക്കറിൻ്റെ ജന്മവാർഷികത്തിൻ്റെ ഭാഗമായി കോളേജ് വിദ്യാത്ഥികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് യുജിസി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
ആർഎസ്എസ് നേതാവായ ദത്താജി ദിദോൽക്കർ വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ്.