രാഹുലും സോണിയയും മാത്രമല്ല, പ്രിയങ്ക ഗാന്ധിയും മത്സരിക്കണം

Written by Taniniram Desk

Published on:

ഡല്‍ഹി; ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം സംസ്ഥാനത്ത് സജീവമാകണമെന്ന ആവശ്യവുമായി യുപി കോണ്‍ഗ്രസ് ഘടകം. രാഹുല്‍ ഗാന്ധി, ഖാർഗെ അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യുപിയില്‍ നിന്നുള്ള നേതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി (എസ്‌പി)യുമായുള്ള സഖ്യത്തിൽ നിന്ന് പാർട്ടിക്ക് മാന്യമായ വിഹിതം സീറ്റ് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ സമീപകാല പരാജയത്തിന്റെ പശ്ചാത്തലത്തിൽ എസ്പി നേതാവ് അഖിലേഷ് യാദവുമായി കടുത്ത വിലപേശൽ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും സഖ്യത്തിനായുള്ള എസ്പിയുടെ ശ്രമം കോണ്‍ഗ്രസ് തള്ളിയതും അഖിലേഷിനെ നേരത്തെ പ്രകോപിതനാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സീറ്റ് ധാരണ ചർച്ചകളില്‍ അദ്ദേഹം കടുംപിടുത്തും പിടിക്കാനാണ് സാധ്യത.

See also  ബിജെപി നേതാവ് വേഷം മാറിയെത്തി കോൺഗ്രസിൽ ചേർന്നു

Leave a Comment