Wednesday, May 21, 2025

അഞ്ച് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ കോടതിയിൽ ഹാജരായില്ലെന്ന് ഇഡി

Must read

- Advertisement -

ന്യൂഡൽഹി : അഞ്ച് തവണ സമൻസ് അയച്ചിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ(Aravindh Kejrival) കോടതിയിൽ ഹാജരായില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ED) കോടതിയിൽ. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്. അന്വേഷണവുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും. നവംബർ 2, ഡിസംബർ 21, ജനുവരി 3, 18, ഫെബ്രുവരി 2 തീയതികളിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഇഡി കെജ്രിവാളിന് നോട്ടീസയച്ചത്. എന്നാൽ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാട്ടിയാണ് കെജ്‌രിവാൾ സമൻസ് തള്ളിക്കളഞ്ഞത്.

See also  ഒന്നരലക്ഷം രൂപയുടെ നവരത്നമോതിരം പൂജിച്ചു നൽകാൻ കൊടുത്ത മേൽശാന്തി പണയം വച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article