മധുരം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണം കഴിച്ചശേഷം അല്പം മധുരം കഴിക്കുന്നവരാണ് നമ്മളിൽ പലരും. അതൊരു ശീലമാക്കിയവരും ഏറെയാണ്. എന്നാൽ , ഇടയ്ക്കിടെ ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അമിതമായി മധുരം അല്ലെങ്കില്‍ പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയിലേക്കും നയിക്കാം. ഇനി എങ്ങനെയാണ് ഈ മധുരത്തോടുള്ള ആസക്തി കുറയക്കുക എന്നാണ് ചിന്തിക്കുന്നത്?.
മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്നിക് ഉണ്ട്. ‘ഭക്ഷണം നന്നായി ചവച്ച് കഴിക്കുക’, ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഇത് ഭക്ഷണത്തിന് ഒരു മധുരത്തിന്‍റെ സ്വാദ് നല്‍കുകയും ചെയ്യുന്നു. അമൈലേസ് ഭക്ഷണത്തിലെ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളെ മാള്‍ട്ടോസ് പോലുള്ള ലളിതമായ പഞ്ചസാരകളാക്കി മാറ്റുന്നു. ഇത് മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തും.