Wednesday, April 23, 2025
Home Blog Page 33

എംഡിഎംഎ വാങ്ങാൻ പൈസ നൽകിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ പോലീസിലേൽപ്പിച്ചു

0

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ചു. താനൂർ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചത് . നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കാലങ്ങളായി എംഡിഎംഎ ഉപയോ​ഗിക്കുന്നയാളാണ് ഇയാളെന്നാണ് വിവരം.

ലഹരി വാങ്ങാൻ പണം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ യുവാവ് പിതാവിനോടുതന്നെ നേരിട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ഇയാൾ മാതാപിതാക്കൾക്കുനേരെ തിരിയുകയായിരുന്നു. മൺവെട്ടികൊണ്ടാണ് ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ടുവന്നപ്പോളാണ് മാതാവിനെയും ഇതേ മൺവെട്ടി ഉപയോ​ഗിച്ച് യുവാവ് ആക്രമിച്ചത്. പിന്നാലെ വല്യമ്മയ്ക്കുനേരെയും ഇയാൾ ആക്രമണംനടത്തി.

വിലകുറഞ്ഞത് കുതിക്കാനാണ്, സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു|Gold Rate Kerala

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാംദിനവും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 320 രൂപ കൂടി. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 71000 രൂപയോളമാകും.

ഇന്നലെയും ഇന്നുമായി സ്വര്‍ണവില പവന് 400 രൂപയാണ് ഉയര്‍ന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6755 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

വിമാനത്താവളത്തില്‍ പൂര്‍ണ്ണ നഗ്‌നയായി യുവതിയുടെ അഴിഞ്ഞാട്ടം; രണ്ട് പേരെ കടിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

ഓസ്റ്റിന്‍: വിമാനത്താവളത്തില്‍ യുവതിയുടെ പരാക്രമം. രണ്ടുപേരെ കടിച്ചും പെന്‍സിലുപയോഗിച്ച് കുത്തിയും യുവതി പരിക്കേല്‍പ്പിച്ചു. ടെക്‌സസിലെ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളത്തിലായിരുന്നു സംഭവം. മാര്‍ച്ച് 14 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എട്ടുവയസ്സ് പ്രായമുള്ള മകള്‍ക്കൊപ്പമാണിവര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിനകത്ത് കയറിയശേഷം ഇവര്‍ പരസ്യമായി വസ്ത്രമുരിയുകയായിരുന്നു. തുടര്‍ന്ന് അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പരിസരത്തെല്ലാം കയ്യിലെ കുപ്പിയിലുള്ള വെള്ളം ഒഴിക്കുകയും ചെയ്തു. ഇതിനിടെ വിമാനത്താവളത്തിലെ റെസ്റ്റോറന്റിലെ ജീവനക്കാരന്‍ യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വീനസ് ദേവതയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെന്‍സിലുപയോ?ഗിച്ച് കുത്തുകയായിരുന്നു. കൂടാതെ മറ്റൊരാളുടെ കൈത്തണ്ടയില്‍ കടിക്കുകയുംചെയ്തു. സമാന്ത പാല്‍മ എന്ന യുവതിയാണ് വിമാനത്താവളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ലഹരി സംഘത്തിലെ 9 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു ; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് കാരണം

0

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒമ്പത് പേർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു . കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വിവരം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ഡിഎംഒയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട് . ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.

ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഇവര്‍ ലഹരി ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ അറിയിക്കുന്നത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.

തോട്ടയെറിഞ്ഞ് കതകിന്റെ പൂട്ട് തകര്‍ത്തു, മെയിന്‍സ്വിച്ച് ഓഫ് ആക്കി, അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ വെട്ടിക്കൊന്നു

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ക്രൂരകൊലപാതകം, കൊലപാതകശ്രമക്കേസ് പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. 2024 നവംബര്‍ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്

സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

‘ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി’; മകൾക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ

എമ്പുരാന്റെ’ റിലീസ് ദിനത്തില്‍ ഇരട്ടി സന്തോഷവുമായി നടൻ മോഹൻലാൽ . പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത് .സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.

‘ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി. ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കട്ടെ. നിന്നില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു, അച്ഛ- മോഹന്‍ലാല്‍ കുറിച്ചു.

എമ്പുരാന്റെ റിലീസ് ദിവസം തനിക്ക് ഇരട്ടി സന്തോഷമാണെന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസിനിടെ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണെന്നും ആ ദിവസം തനിക്ക് രണ്ട് സന്തോഷമാണുള്ളതെന്നുമാണ് അന്ന് സുചിത്ര പറഞ്ഞത്. അന്ന് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുന്നതിനാലും മകളുടെ ജന്മദിനമായതിനാലുമാണ് അതെന്നാണ് സുചിത്ര വെളിപ്പെടുത്തിയിരുന്നത്.

പിടികൂടിയ വാഹനം ഇറക്കാൻ വന്നയാളെ എംഡിഎംഎയുമായി പോലീസ് പിടികൂടി

0

കോഴിക്കോട്: ഫറോക്കിൽ പിടികൂടിയ വാഹനം ഇറക്കിക്കൊണ്ടുവരാൻ പോലിസ് സ്റ്റേഷനിൽ എത്തിയ ആളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻ ദേവ്(22)നെയാണ് നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി നല്ലളം പോലീസ് വാഹനപരിശോധനയിൽ അലൻ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. ബുധനാഴ്ച വാഹനം സ്റ്റേഷനിൽനിന്ന് കൊണ്ടുവരുന്നതിനായിച്ചെന്നതായിരുന്നു. എന്നാൽ, പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ. സുഭഗയടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.

എമ്പുരാന്‍ റിലീസിന് മുമ്പ് സുകുമാരനെ ഓര്‍ത്ത് പൃഥ്വി ;അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്

0

നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജീവിക്കുന്നു.

പിന്നാലെ പൈറസിയോടും സ്‌പോയിലറുകളോടും ‘നോ’ പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ എമ്പുരാന്റെ തിയറ്റര്‍ ലിസ്റ്റും നടന്‍ പങ്കുവച്ചുകഴിഞ്ഞു.

രാവിലെ ആറുമണിക്കായിരുന്ന ആദ്യപ്രദര്‍ശനം നടന്നത്. തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്. ്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫുള്‍ ബുക്കിംഗായിരുന്നെങ്കെിലും പല തിയറ്ററുകളിലും തിക്കുംതിരക്കും നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; നട്ട് നീക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട് ; ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ 46കാരനെ രക്ഷകരായി കേരള ഫയര്‍ഫോഴ്‌സ്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തില്‍ നിന്ന് വേര്‍പെടുത്തിയത്. നട്ട് നീക്കം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മെറ്റര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.

കറുപ്പിന് ഏഴഴക്, എമ്പുരാന്‍ കാണാന്‍ കറുപ്പണിഞ്ഞ് താരങ്ങള്‍, സ്‌ക്രീനില്‍ ചുവന്ന ഡ്രാഗണ്‍ ഷട്ടുകാരനെക്കണ്ട് ഞെട്ടി ആരാധകര്‍

കറുപ്പായതിനാല്‍ അധിഷേപം നേരിട്ടതിനെക്കുറിച്ച് ചീഫ്‌സെക്രട്ടറി ശാരദാമുരളീധരന്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ കറുപ്പ് നിറം കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. എമ്പുരാന്‍ കാണാന്‍ താരങ്ങളും ആരാധകരും കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജും കൊച്ചിയിലാണ് ചിത്രം കാണാനെത്തിയത്. മല്ലികാസുകുമാരനെ മുത്തം കൊടുത്താണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

കേരളത്തിലെ എല്ലാ തിയറ്ററുകളില്‍ വാദ്യമേളങ്ങളോടെയാണ് സിനിമയുടെ റിലീസിനെ എതിരേറ്റത്. രാവിലെ 6 മണിക്ക് ആണ് ഫാന്‍ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍ സിനിമയുടെ ആദ്യ പകുതി പിന്നിട്ടു. മികച്ച അഭിപ്രായമാണ് ആദ്യപകുതിക്ക് ലഭിച്ചിരിക്കുന്നത്.
എല്ലാവരും കാത്തിരുന്ന ചുവന്ന ഡ്രാഗണ്‍ ചിഹ്നത്തിലുള്ള കുപ്പായത്തിലുള്ള താരം സ്‌ക്രീനില്‍ അവതരിച്ചിട്ടുണ്ട്. വന്‍ വരവേല്‍പ്പാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ ആരാധകരെവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി.

പൃഥ്വിരാജും ടൊവീനോ തോമസും മഞ്ജു വാരിയരും ആദ്യ ഷോ തിയറ്ററില്‍ നിന്നും തന്നെ കാണാനെത്തിയിട്ടുണ്ട്.

പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാന്‍’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് ‘എമ്പുരാന്‍’ പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.