Saturday, May 17, 2025
Home Blog Page 1177

ചലച്ചിത്രപ്രേമികൾക്കിനി ആവേശച്ചുവടുവെക്കാം ; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ഡാൻസ് പാർട്ടി ഡിസംബറിൽ

0

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും.

കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം സിനിമയിലുണ്ട്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ തന്നെ മൂന്ന് പാട്ടുകൾ ഡാൻസ് നമ്പറുകളാൽ സമൃദ്ധമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോ​ഗ്രാഫറായ ഷരീഫ് മാസ്റ്റർ ആണ് ചുടവുകൾ ഒരുക്കുന്നത്. സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ​ഗോകുൽ, പ്രയാ​ഗ മാർട്ടിൻ എന്നിവർ നായികമാരാകുന്നു.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ ‘ മനോരമ മ്യൂസിക്കാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

ഇന്ന് കേരളപ്പിറവി ദിനം; കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കമാകും

0

കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.

വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കേരളപ്പിറവി സംസ്ഥാന സര്‍ക്കാര്‍ കേരളീയം എന്ന പേരില്‍ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതല്‍ നവംബര്‍ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.

പിറന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് ഇന്നുമുതല്‍ സമയമാറ്റം

0

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ബുധനാഴ്ച നിലവില്‍വരും. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ഡല്‍ഹിയിലെത്തും.

മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം

0

മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാര്‍ഷികം. ജൂണ്‍ 2 ക്ഷേത്ര തന്ത്രി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5 ന് നടതുറക്കല്‍. 5.30 ന് അഭിഷേകം. 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് മൃത്യുഞ്ജയഹോമം, 10 ന് കലശപൂജ, 11 ന് കലശാഭിഷേകം, 11.30 ന് സോപാനവും വാഹനവും സമര്‍പ്പണം. തുടര്‍ന്ന് ഉച്ച പൂജയും നട അടയ്ക്കലും. ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകുന്നേരം 5.30 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം, തുടര്‍ന്ന് അത്താഴപൂജ, 8 ന് നട അടയ്ക്കല്‍.

സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ; തേങ്ങലടക്കാനാവാതെ അവതാരിക ലക്ഷ്മി നക്ഷത്ര

0

കൊല്ലം സുധിയുടെ അപകട മരണത്തിന്റെ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര.സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വെച്ചാണ്. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു…. തേങ്ങലടക്കാനാകാതെ ലക്ഷ്മിയുടെ വാക്കുകള്‍ മുറിഞ്ഞു.

കമൽഹാസൻ അന്നേ ചിത്രീകരിച്ചു ‘കോറമാണ്ഡല്‍ ദുരന്തം’; ചർച്ചയായി അൻപേ ശിവം

0

ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രീകരിച്ച ഒരു സിനിമയെ കുറിച്ചുള്ള ചര്‍ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ സജീവമായി നടക്കുന്നത്.

2003ല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തിരക്കഥ എഴുതിയ ‘അന്‍പേ ശിവം’ ആണ് ആ ചിത്രം. രണ്ട് പതിറ്റാണ്ട് മുന്‍പ് സുന്ദര്‍.സി സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവനും കമല്‍ഹാസനുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. സിനിമയില്‍ ഒരു ട്രെയിന്‍ പാളം തെറ്റുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ കോറമാണ്ഡല്‍ എക്‌സ്പ്രസാണ് അപകടം പറ്റി കിടക്കുന്നതായി കാണിച്ചിരിക്കുന്നത്.

ജീന്‍സും സ്ലീവ്‌ലെസ് ക്രോപ് ടോപ്പും; സ്‌റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍

0

ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്കില്‍ പ്രിയതാരം മാളവിക മോഹനന്‍.ഫ്‌ലോറല്‍ പ്രിന്റ് ചെയ്ത ബ്ലൂ ഡെനിം ജീന്‍സും പിക്ചര്‍ പ്രിന്റ് ചെയ്ത സ്ലീവ്‌ലെസ് ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന് മനംനിറഞ്ഞ് ആരാധകര്‍ ലൈക്കുകള്‍ നല്‍കാറുണ്ട്.അതുപോലെ തന്നെ ട്രെന്‍ഡിനു അനുസരിച്ചുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വാഹനാപകടത്തില്‍ നടൻ കൊല്ലം സുധി മരിച്ചു

0

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സുധിയും സംഘവും സഞ്ചരിച്ച തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിമിക്രി ആർട്ടിസ്റ്റുമാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി

0

ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇടുക്കി അതിര്‍ത്തിയോട് ചേര്‍ന്ന വെള്ളിമല വനത്തിലാണ് കൊമ്പനെ തുറന്നുവിടുക. കമ്പം പൂശാനംപെട്ടി പ്രദേശത്തുവെച്ചാണ് ഇന്നലെ അര്‍ധരാത്രിയോടെ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്.

ആഴ്ചകൾക്ക് മുമ്പാണ് ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കുമളി പെരിയാർ ടൈഗർ റിസർവിലെ മേഘമല വനമേഖലയിൽ തുറന്നുവിട്ടത്. റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ദിവസങ്ങൾക്കകം തമിഴ്നാട്ടിലെ തേനിയിലെ ജനവാസ മേഖലയിൽ കൊമ്പൻ ഇറങ്ങി.

സന്തോഷ നിമിഷങ്ങളുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ

0

അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ മുന്നിട്ടു ഇറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് ഏറെപ്പേർക്ക് അവരുടെ അനുഭവങ്ങൾ പറയാനുണ്ടാവും. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.