തിരുവനന്തപുരം : അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഡിസംബർ 1 മുതൽ 5 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.“ ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജത്തോടെ ആയുർവേദവും” എന്ന പ്രമേയത്തിലാണ് GAF നടക്കുന്നത്. GAF ൽ 2500 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിൽ 1000 ത്തിൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു കൂടാതെ അറുപതിലധികം വിഷയങ്ങളിൽ ആയിരത്തിലധികം പോസ്റ്റർ അവതരണങ്ങൾ പതിനാറു വേദികളിലായി നടക്കും. 200 ലധികം പ്രഭാഷകർ GAF ൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 25 ൽ അധികം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ ആണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പട്ടികവർഗ്ഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളോടൊ …..
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും അവഗണനയിൽ. സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ കഴിയുന്ന പട്ടിക വർഗ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വച്ച് ആരംഭിച്ചിട്ടുള്ള 22 മോഡൽ റെസിഡൻഷ്യൽ സ്കൂൾ തകർച്ചയുടെ വക്കിലാണ്. 6900 വിദ്യാർഥികൾ MRS നെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് . അതേസമയം റെസിഡൻഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകർ കുട്ടികളോടൊപ്പം താമസിച്ചു പഠിപ്പിക്കണമെന്ന നിബന്ധനയാകട്ടെ പാലിക്കപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിങ് ക്ലാസ് നല്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നില്ല .
1989 ൽ MRS ആരംഭിച്ചപ്പോൾ നിലനിൽക്കുന്ന അതെ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത് , പ്രീ മെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥയും ദയനീയമാണ്. ഇതിനെതിരെ വിവിധ സംഘടനകൾ വന്നെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അതുപോലെതന്നെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പട്ടിക വർഗ വിദ്യാർത്ഥികളുടെ ഉന്നമനം അതിൻ്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തണമെങ്കിൽ കാലോചിതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും കൊണ്ടുവരേണ്ടതായുണ്ട്.
MRS ,പ്രീ മെട്രിക് ഹോസ്റ്റൽ തുടങ്ങിയവയുടെ പ്രവർത്തന അപാകതകൾ പഠിച്ചു പരിഹാരം നിര്ദേശിക്കുന്നതിനു ഒരു കമ്മീഷനെ നിയമിക്കേണ്ടതായിട്ടുണ്ട് . അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ ഇടപെടണമെന്ന ആവശ്യവും ശക്തം..
എയർ ഇന്ത്യക്കെതിരെ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു
നവംബര് 19 ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യുന്നവർക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഗുർപത്വന്ത് സിംഗ് പന്നു . പലതവണ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ഇയാൾ ഇപ്രാവശ്യം സോഷ്യൽ മീഡിയ വഴിയാണ് വന്നത്.
‘നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങള്‍ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഉണ്ടാകും. നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും’ പന്നു പറയുന്നു.
ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ നടക്കുന്നതും നവംബർ 19 നാണു എന്നതും ശ്രദ്ധേയമാണ് .
കേദാര്‍നാഥ് സന്ദര്‍ശനത്തില്‍ ഭക്തരെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധി
ഡെറാഡൂണ്‍ : കേദാര്‍നാഥ് സന്ദര്‍ശനത്തിനുശേഷം ഭക്തര്‍ക്ക് ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മൂന്ന് ദിവസത്തെ ഡെറാഡൂണ്‍ സന്ദര്‍ശനം ഇന്നലെയാണ്് ആരംഭിച്ചത്. ടിവിയില്‍ കാണുന്ന നേതാവിനെ നേരില്‍ കണ്ട സന്തോഷമായിരുന്നു ഏവരുടെയും മുഖത്ത്. ഭക്തരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ചായ വിതരണം. പലരും മുന്‍പോട്ടുവന്ന് സംസാരിക്കുകയും രാഹുല്‍ ഗാന്ധിയുമൊത്ത് സെല്‍ഫി എടുക്കുകയും ചെയ്തു.
ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ”ഡങ്കി ” റിലീസിനൊരുങ്ങുന്നു
ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ടീസറിന് ഉജ്ജ്വല വരവേല്പാണ് ലഭിച്ചത്്. ഡിസംബര്‍ 22 നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിനുശേഷം ഷാരൂഖിന്റേതായി ഇറങ്ങുന്ന ചിത്രമാണ് ഡങ്കി. കഴിഞ്ഞ രണ്ട് സിനിമകളും ആയിരം കോടി ക്ലബില്‍ കയറിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാന്‍ പ്രതിഫലം ഉയര്‍ത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരാധാനാലയങ്ങളിലെ വെടിക്കെട്ട് നിയന്ത്രണം അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ആരാധാനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടക്കാല ഉത്തരവിലൂടെയാണ് കേരള ഹൈക്കോടതി വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.
വിവിധ ആവശ്യം ഉന്നയിച്ചു പിജി ഡോക്ടർമാർ സമരത്തിലേക്ക്..
KMPA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പിജി ഡോക്ടർമാരുടെ പ്രതിഷേധ സമരം നവംബർ 8 നു നടക്കും. മെഡിക്കൽ-ഡെന്റൽ പിജി ഡോക്ടർമാർ കൂടാതെ ഹൗസ് സർജന്മാരും സമരത്തിൽ പങ്കു ചേരുന്നതോടെ ആശുപത്രിയിലെ പ്രവർത്തനം സ്തംഭിക്കും. മുൻപ് അത്യാഹിത വിഭാഗം ഒഴിവാക്കിയെങ്കിൽ ഇക്കുറി അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിക്കുമെന്നാണ് KMPA പത്രസമ്മേളനത്തിൽ അറിയിച്ചത്.
കോവിഡിന് ശേഷം സ്റ്റൈഫൻഡ് ഉയർത്തിയിട്ടില്ല.നിലവിൽ 50000 രൂപയാണ് നൽകുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ ഒരു ലക്ഷമെങ്കിലും സ്റ്റൈഫൻഡ് ഇനത്തിൽ നൽകണമെന്നാണ് പിജി ഡോക്ടർമാരുടെ ആവശ്യം. സെപ്റ്റംബർ 30 നു സർക്കാരുമായി നടന്ന ചർച്ചയിലെ ഉറപ്പുകൾ പാലിക്കപെടാത്തതിനെ തുടർന്നാണ് സമര പ്രഖ്യാപനം നടത്തേണ്ട സാഹചര്യം ഉണ്ടായതെന്ന് DR. റുവൈസ് പറഞ്ഞു.
ശബരിമല മേൽശാന്തി നിയമനം റദ്ദാകുമോ ?
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വാദി ഭാഗം ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായ ഷാബു ശ്രീധരൻ മുഖേന നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.
സുപ്രീം കോടതി, സി.ബി.ഐ – വിജിലൻസ് കോടതികളിൽ കേസുകൾ നടത്തി നിരവധി അനുകൂല വിധികൾ നേടിയിട്ടുളള അഭിഭാഷകനാണ് ഷാബു ശ്രീധരൻ. ഇതോടെ ശബരിമല മേൽശാന്തി നിയമനം എന്താകുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡും അയ്യപ്പഭക്തരും. നേരത്തെ കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.
ചലച്ചിത്രപ്രേമികൾക്കിനി ആവേശച്ചുവടുവെക്കാം ; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ഡാൻസ് പാർട്ടി ഡിസംബറിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും.
കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം സിനിമയിലുണ്ട്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ തന്നെ മൂന്ന് പാട്ടുകൾ ഡാൻസ് നമ്പറുകളാൽ സമൃദ്ധമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫറായ ഷരീഫ് മാസ്റ്റർ ആണ് ചുടവുകൾ ഒരുക്കുന്നത്. സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരാകുന്നു.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട് – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ ‘ മനോരമ മ്യൂസിക്കാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.
ഇന്ന് കേരളപ്പിറവി ദിനം; കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കമാകും
കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കേരളപ്പിറവി സംസ്ഥാന സര്‍ക്കാര്‍ കേരളീയം എന്ന പേരില്‍ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതല്‍ നവംബര്‍ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പിറന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.