Wednesday, May 7, 2025
Home Blog Page 1154

കാണികൾക്ക് നേരെ പൊട്ടി തെറിച്ചു ശ്രേയസ് അയ്യർ

0

ഇന്നലെ ബെംഗളൂരുവിൽ നടന്ന ഏകദിന ലോകകപ്പ് 2023 ലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ 160 റൺസിന് നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അപരാജിതരായി സെമിഫൈനലിൽ എത്തി. ഈ വിജയത്തോടെ, ടൂർണമെന്റിൽ ഇന്ത്യ തോൽവിയറിയാതെ ഒമ്പത് കളികൾ പിന്നിട്ടു. ബുധനാഴ്ച മുംബൈയിൽ ന്യൂസിലൻഡിനെ സെമി ഫൈനൽ മത്സരത്തിൽ നേരിടാൻ ഇറങ്ങുമ്പോൾ വിജയം മാത്രമായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

നെതർലാൻഡ്‌സ് ഇന്നിംഗ്‌സിനിടെ, അവസരം നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റർ ശ്രേയസ് അയ്യർ കാണികൾക്ക് നേരെ ദേഷ്യപെടുന്നതും അവരോട് ആക്രോശിക്കുന്നതും അടങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കാണികളിൽ ഒരാൾ പകർത്തിയ വീഡിയോയിലാണ് അവസരം നഷ്ടപെട്ടതിന് പിന്നാലെ ശ്രേയസിനെ കാണികളുടെ ഭാഗത്ത് നിന്നും ചിലർ കമന്റ് പറഞ്ഞു കൊണ്ട് നേരിട്ടത്. ഇത് ഇഷ്ടപെടാതിരുന്ന താരം ശക്തമായ വാക്കുകളിൽ പ്രതികരണം അറിയിക്കുക ആയിരുന്നു. എന്താണ് കാണികൾ പറഞ്ഞതെന്നും , ശ്രേയസ് കൊടുക്കുന്ന മറുപടിയും എന്താണെന്ന് വ്യക്തമല്ല. എന്തിരുന്നാലും താരത്തിന്റെ വാക്കുകളിൽ ദേഷ്യം വ്യക്തമാണ്.

ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

0

ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കേരളം വൃദ്ധസദനങ്ങൾ കൊണ്ട് നിറയുന്നു…..

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങൾ. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്.

2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത് 30,000ത്തിലധികമായി വർധിച്ചു.ആരോരുമില്ലാത്തവർ, മക്കൾ വിദേശത്തുള്ളവർ, ഉറ്റവർ ഉപേക്ഷിച്ചവർ ഇങ്ങനെ ഒറ്റയ്ക്കാകുന്നവർക്ക് ആശ്രയവും അഭയവും വൃദ്ധസദനങ്ങളാണ്.


2023 ലെയും സ്ഥിതി ഇതുതന്നെ. സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങൾ സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങൾ പുതുയായി തുറന്ന 98 എണ്ണം സ്വകാര്യ വൃദ്ധസദനങ്ങൾ ഉൾപ്പെടെ ആകെ സംസ്ഥാനത്ത് 745 എണ്ണമാണുള്ളത്. 9726 അമ്മമാർ ഉൾപ്പെടെ ആകെ 15,669 അന്തേവാസികളാണ് ഇവിടെയുള്ളത്.

ഒറ്റ കോളിൽ മദ്യമെത്തും………

0

തൃശൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ 54-കാരൻ അറസ്റ്റിൽ. തെക്കുകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് അറസ്റ്റിലായത്. ഒമ്പത് കുപ്പി മദ്യം പ്രതിയിൽ നിന്നും കണ്ടെടുത്തു.

ഫോണിൽ ബന്ധപ്പെടുന്നവർക്ക് മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പതിവ്. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മേഖലയിൽ അനധികൃത മദ്യം വ്യാപകമാണെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

`കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ പുറത്തു

0

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. മാത്യൂസ് പുളിക്കൻ കംബോസ് ചെയ്ത ഈ ​ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

നവംബർ 23 മുതൽ തിയറ്ററുകളിലെത്തുന്ന ‘കാതൽ ദി കോർ’ൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ വരും ദിവസങ്ങളിലായി പുറത്തുവിടും. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.

കാതൽ ദി കോർ’ലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്നത് ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ നേരത്തെ പറഞ്ഞിരുന്നു.

ഗാസ വെണ്ണീറാകുന്നു ; വെടിനിർത്തൽ ഉടൻ ഉണ്ടാകില്ല.

0

ടെല്‍ അവീവ് :ഹമാസ് ബന്ദികളാക്കിയ 239 പേരെ മോചിപ്പിച്ചാല്‍ മാത്രമേ ഗാസയില്‍ വെടി നിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധാനന്തരം ഗാസ സൈനികമുക്തമാക്കുമെന്നും ഭീകരരെ വേട്ടയാടാനുള്ള സ്വാതന്ത്ര്യത്തോടെ ഇസ്രായേല്‍ അവിടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുമെന്നും ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവില്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്വയംഭരണ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന പാലസ്തീന്‍ അതോറിറ്റി ഗാസയെ നിയന്ത്രിക്കണമെന്ന ആശയവും നെതന്യാഹു നിരസിച്ചു.

അതിനിടെ, വടക്കന്‍ ഗാസയിലെ ഷിഫയ്‌ക്കും മറ്റ് ആശുപത്രികള്‍ക്കും സമീപം പോരാട്ടം ശക്തമായി. അവശ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമനുഭവപ്പെടുന്നുണ്ട്. സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ച് ആശുപത്രികളിലും അതിനടിയിലും ഹമാസ് കമാന്‍ഡ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഷിഫയിലെ മെഡിക്കല്‍ സ്റ്റാഫ് അത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. ഇസ്രായേല്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ദീപാവലിക്ക് ശ്രീരാമനെ സ്തുതിച്ച് മുസ്ലീം വനിതകള്‍

0

വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ശ്രീരാമനെ സ്തുതിച്ച് പാടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുക മാത്രമല്ല ഇസ്ലാം മതത്തിന്റെ വിശാലതയും പ്രതിഫലിപ്പിക്കുന്നുവെന്ന് നസ്‌നീന്‍ അന്‍സാരി ചൂണ്ടിക്കാട്ടി.

അനീതിയുടെ അന്ധകാരം രാമനാമത്തിന്റെ വെളിച്ചത്തില്‍ അപ്രത്യക്ഷമാകുന്നു. രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാാമനില്‍ നിന്ന് അകലുന്നവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു. പാലസ്തീനും ഇസ്രായേലും പരസ്പരം രക്തം ചൊരിയുകയാണ്. ഇരുകൂട്ടരും രാമന്റെ പാത പിന്തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും നസ്‌നീന്‍ അന്‍സാരി പറഞ്ഞു.

‘രാമരാജ്യത്തിന്’ മാത്രമേ ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാനാകൂ. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും അറബി സംസ്‌കാരത്തെ ഒരിക്കലും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ അവരുടെ പൂര്‍വ്വികരുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ അവര്‍ ബഹുമാനിക്കപ്പെടൂ-നസ്‌നീന്‍ അന്‍സാരി നിലപാട് വ്യക്തമാക്കി.

സൽമാൻ ഖാൻ്റെ മാസ് ചിത്രം; നെഞ്ചിലേറ്റി ആരാധകർ….

0

ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയതാണ് സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ടൈ​ഗറിന് നൽകിയത്. പക്ഷേ ഇതിൽ ചിലത് കൈവിട്ട് പോവുകയും ചെയ്തു. അങ്ങനെ ചില സംഭവങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്.

പ്രിയതാരത്തെ മാസ് ലുക്കിൽ സ്ക്രീനിൽ കണ്ടാൽ ആവേശം കൊള്ളുന്നവരാണ് ആരാധകർ. പക്ഷേ ടൈ​ഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു. സ്ക്രീനിൽ സൂപ്പർതാരം മാസ് കാണിക്കുമ്പോൾ മാലേ​ഗാവിലെ ആരാധകർ അതാഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. അക്ഷരാർത്ഥത്തിൽ തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം തന്നെയായിരുന്നു.

ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈ​ഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്.
ടൈ​ഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈ​ഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സം​ഗീത സംവിധാനവും അനയ് ഓം ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിൻ്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈ​ഗർ 3യുടെ നിർമാണം.

നെടുമ്പാശ്ശേരിയിൽ സ്വർണം പിടികൂടി.

0

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്