Thursday, May 8, 2025
Home Blog Page 1152

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

0

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ മന്ത്രി കെ. രാജന്‍, എന്‍.കെ. അക്ബര്‍ എംഎല്‍എ, ടി.എന്‍. പ്രതാപന്‍ എംപി എന്നിവർ വിശിഷ്ടാതിഥികളായി.

ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

ഡോക്ടര്‍ താത്ക്കാലിക നിയമനം

0

തൃശൂർ :ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 16ന് വൈകീട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് നവംബര്‍ 18ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണം.

ഐ.എ.എസ്. നിയമനം, സ്ഥലംമാറ്റം: സർക്കാരിന് കടിഞ്ഞാണിട്ട് …..

0

ഐ.എ.എസുകാരെ സർക്കാർ തോന്നുംപടി സ്ഥലം മാറ്റുന്നത്തിനു കർശന നിയന്ത്രണം വരുന്നു. സ്ഥലം മാറ്റുന്നതിന് മുൻപ് സംസ്ഥാന സിവിൽ സർവീസ് ബോർഡിൻ്റെ ശിപാര്ശ തേടണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ നിർദേശിച്ചു. ഐ.എ.എസ്. അസോസിയേഷൻ്റെ പരാതിയിലാണ് ട്രിബ്യുണൽ ഉത്തരവ്. കേരള കേഡറിലുള്ള രണ്ടു ഉദ്യോഗസ്ഥരും ഹർജിയിൽ കക്ഷികളാണ്. അഖിലേന്ത്യ ഐ.എ.എസ്. ചട്ട പ്രകാരം സംസ്ഥാന സിവിൽ സർവീസ് ബോർഡിൻ്റെ ശിപാർശ കൂടാതെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതുമാണ് ട്രിബ്യുണൽ തടഞ്ഞത്. ഐ.എ.എസ്. കേഡർ ചട്ട ഭേദഗതി (2014 ) പ്രകാരം നിയമനങ്ങളും നിയമിക്കപ്പെട്ടു 2 വര്ഷത്തിനകമുള്ള സ്ഥലം മാറ്റങ്ങളും സിവിൽ സർവീസ് ബോർഡിൻറെ പരിഗണനക്ക് വിടാനാണ് നിർദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും പേർസണൽ – ഭരണ പരിഷ്കാര സെക്രട്ടറിയും ഉൾപ്പെടുന്നതാണ് ബോർഡ്. ഹർജിയിൽ സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ച ശേഷം വാദം തുടരും.

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സൗജന്യ അരി വേണ്ട പകരം ……

0

തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കാന്‍ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ എഫ്.സി.ഐ ഗോഡൗണുകള്‍ വഴിയെത്തുന്ന സൗജന്യ അരിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ അരിക്കുപകരം കേരളത്തിലെ ഒരു കിലോ അരിക്ക് കണക്കാക്കുന്ന വിപണിവിലയായ 28 രൂപ പ്രകാരം കേന്ദ്രം 184 കോടി രൂപ അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്ത് തന്നെ ഉച്ചഭക്ഷണത്തിനാവശ്യമായ അരി കൃഷി ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലില്‍ നിന്ന് മില്ലുകളിലൂടെ ഉല്പാദിപ്പിക്കുന്ന അരിയുടെ സ്റ്റോക്ക് ഒരു വര്‍ഷം കേരളത്തില്‍ നാലര ലക്ഷം ടണ്‍ വരും. ഇതില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മൂന്നരലക്ഷം ടണ്ണാണ്. തുടര്‍ന്ന് മിച്ചം വരുന്ന അരി കെട്ടികിടന്ന് നശിച്ചുപോകാതിരിക്കാന്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് കേരളം ചൂണ്ടികാട്ടുന്നത്. കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ നിവേദനം നല്‍കിയിരുന്നു.

കേന്ദ്രം അനുവദിച്ചാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന സ്വന്തം അരി സംസ്ഥാനത്തിന് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് കേന്ദ്ര അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു വര്‍ഷം 66,000 ടണ്ണിലധികം അരി ഉച്ചഭക്ഷണ പദ്ധതിക്കായി വേണ്ടിവരുന്നുണ്ട് . ഇത് പൂര്‍ണ്ണമായും സൗജന്യമായാണ് കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍ ഇനി സൗജന്യ അരി വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .

0

സഹകരണ മേഖലയിൽ നിർമ്മിച്ച സംസ്ഥാനത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ലാഡർ ക്യാപിറ്റൽ ഹിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പൂർത്തിയായിരിക്കുന്നു. രണ്ടു ടവറുകളിലായി ആകെ 222 അപ്പാർട്മെന്റകളാണ് പൂർത്തിയായത്.
ഈ മാസം 15 നാണു ക്യാപിറ്റൽ ഹിൽ അപ്പാർട്മെന്റിന്റെയും, അപാർട്മെന്റ് ബുക്ക് ചെയ്തവർക്ക് താക്കോൽ കൈമാറുന്ന ചടങ്ങും നടക്കാൻ പോകുന്നത്. വൈകുന്നേരം 4 മണിക്ക് ശ്രീ കടകം പള്ളി സുരേന്ദ്രൻ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ നിർവഹിക്കും.
2012 ൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലാഡറിന്റെ 9 -മത്തെ പ്രൊജക്റ്റ് ആണ് ക്യാപിറ്റൽ ഹിൽ.

തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത.കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതോടെ തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തി വെച്ചു.
അതേസമയം, തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ജവാന് ശേഷം അറ്റ്‌ലിയുടെ പുതിയ ചിത്രം; ഷാരൂഖും വിജയും ഒന്നിക്കും??

0

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയും ഒരുമിക്കുന്നു. സംവിധായകന്‍ അറ്റ്‌ലിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുവര്‍ക്കും പറ്റിയ വിഷയം തിരയുന്നു. വൈകാതെ അത് സംഭവിക്കും. അറ്റ്‌ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരങ്ങള്‍ക്കും ഒരുമിച്ച് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറ്റ്‌ലി പറയുന്നു.
ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ജവാനില്‍ കാമിയോ റോളില്‍ വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അറ്റ്‌ലി തന്നെ രംഗത്തെത്തി. കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു.

ബോളിവുഡിന് ഊര്‍ജ്ജം നല്‍കിയ പത്താനു ശേഷം എത്തിയ ജവാനും വന്‍ വിജയമായി. ഷാരൂഖ് ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തിയത്. നേരത്തെ വിജയെ നായകനായി തെറി, മെര്‍സല്‍, ബിഗില്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ അറ്റ്‌ലി ഒരുക്കിയിട്ടുണ്ട്.

കരിക്കകം ക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു

0

കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു.ക്ഷേത്രത്തിൽ ദേവപ്രശ്നപ്രകാരമുള്ള പരിഹാരക്രിയകൾ, കാട്ടിലെ വീട് മൂലസ്ഥാനം, രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ്, ആയിരവല്ലി, നാഗരുകാവ്, മേലേവീട് അന്നപൂർണേശ്വരി എന്നീ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ജോലികളാണ് ആരംഭിച്ചത്.

രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ഉത്തരംവെപ്പ്‌ ചടങ്ങ് ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര സ്ഥപതി വ്യാഴപ്പറമ്പിൽ മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.ക്ഷേത്ര ട്രസ്റ്റ് മൂന്നുകോടി രൂപയോളം ചെലവിട്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കരിങ്കൽപ്പണികൾ ചെയ്യുന്ന തച്ചൻ സദാശിവൻ ആചാരി, മരപ്പണികൾ ചെയ്യുന്ന തച്ചൻ മോഹനൻ ആചാരി, ലോഹ പണികൾ ചെയ്യുന്ന തച്ചൻ അനന്തൻ ആചാരി, ചിത്രകാരൻ മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ചക്കുളത്തമ്മയ്ക്കു പൊങ്കാല 27ന്

0

ചക്കുളത്തുകാവ്: ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.27ന് നടക്കുന്ന പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ 19ന് നടക്കും.
27ന് പുലർച്ചെ 4ന് നിർമ്മാല്യ ദർശനവും അഷ്ട ദ്രവ്യ ഗണപതി ഹോമവും ഒൻപതിനു വിളിച്ചുചൊല്ലി പ്രാർത്ഥനയും നടക്കും. തുടർന്ന് മുഖ്യ കാര്യ ദർശിയും ട്രസ്റ്റ് പ്രസിഡന്റുമായ രാധാകൃഷ്ണൻ നമ്പൂതിരി ക്ഷേത്രം ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ദീപം തെളിയിച്ചു പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന്‌ പൊങ്കാലക്ക് തുടക്കം കുറിക്കും.

കാര്യ ദർശിയും ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉത്ഘാടനം നിർവഹിക്കും. മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത്. ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.11ന് 500ൽ അധികം വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ ദേവിയെ 51ജീവിതകളിലായി എഴുന്നെള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് 5ന് തോമസ്. കെ. തോമസ് എം. എൽ. എ യുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം. പി. മുഖ്യ അതിഥി ആയിരിക്കും. പശ്ചിമ ബംഗാൾ ഗാവർണർ ഡോ. സി. വി. ആനന്ദബോസ് കാർത്തിക സ്തംഭംത്തിൽ ദീപം പകരും.

ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.

0

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി.അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
മരിയാനെ ട്രംപ് ബാരിയെ അവർ താമസിച്ചിരുന്ന ഫിഫ്ത്ത് അവന്യൂ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്. 2019ൽ ഫെഡറൽ ജഡ്ജിയായി വിരമിച്ച മരിയാനെ, ട്രംപിന്റെ കടുത്ത വിമർശകയും കൂടിയാണ്.
1983-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി മരിയാനെ ട്രംപ് ബാരിയെ നിയമിച്ചു. പിന്നീട് ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായി,പിന്നീട് 2019-ൽ വിരമിച്ചു.