Friday, May 9, 2025
Home Blog Page 1151

കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം

0

തൃശൂർ : നെട്ടിശ്ശേരി മുക്കാട്ടുകര ഡിവിഷനിലെ കുഴികൾ അടയ്ക്കാത്തതിന് ജനകീയ പ്രതിഷേധം നടത്തി. റോഡിലെ കുഴികൾ കാരണം ജനങ്ങൾക്ക് സഞ്ചരിക്കുവാൻ കഴിയുന്നില്ല. എന്നിട്ടും സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തടിക്കുന്ന ഭരണാധികാരികൾക്കെതിരെയാണ് ജനങ്ങൾക്ക് ദുരന്തമായ റോഡിലൂടെ വാഹനം ഓടിക്കുന്നവർക്ക് കണ്ണടകൾ നൽകി പ്രതിഷേധിച്ചത് . റോഡ് സഞ്ചാര യോഗ്യമാകുന്നതു വരെ ജനകീയ പ്രതിഷേധങ്ങൾ തുടരുമെന്ന് കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു.

പ്രതിഷേധ സമരം എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, കാർഷിക സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ വി.ബാലഗോപാലൻ, എ.അഭിലാഷ്, ജോൺസൻ ആവോക്കാരൻ, വി.എം.സുലൈമാൻ, സി.ഡി.ടോണി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, എച്ച്.ഉദയകുമാർ, സി.പഴനിമല, രാധാകൃഷ്ണൻ വാകയിൽ, നിധിൻ ജോസ്, സി.ജെ.രാജേഷ്, ഹരിദാസ്.ഒ.ആർ, കെ.പി.ജോബി, സി.ടി.ജിമ്മി, മഹേഷ്.സി.നായർ, സി.ബി.തോമസ് എന്നിവർ നേതൃത്വം നൽകി.

VEO മാർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി.

0

ഗ്രാമവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമസേവകർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന VEO മാർ കൃത്യനിഷ്ഠ പാലിക്കാറില്ലെന്ന് ആക്ഷേപം. രാവിലെ ഓഫീസ് സമയം 10 മണി എന്നിരിക്കെ ഒട്ടുമിക്ക VEO മാരും ഓഫീസുകളിൽ എത്തുന്നത് 11.30 നു ശേഷമായിരിക്കും. മാത്രമല്ല, ഉച്ചയ്ക്ക് ശേഷം ഫീൽഡ് വർക്ക് അല്ലെങ്കിൽ മീറ്റിംഗ് എന്നൊക്കെ പറഞ്ഞു സ്ഥലം വിടാറാണ് പതിവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ചിങ് സിസ്റ്റം ഏർപെടുത്താത്തതിനാൽ കാര്യങ്ങൾ എല്ലാം തോന്നുംപടിയാണ് മുന്നോട്ടു പോകുന്നത്. ജനക്ഷേമം മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് ഗുണഭോക്താക്കൾക്കു എത്തി ചേരുന്നത്.
അതെ സമയം, ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ കൃത്യസമയത്തു ഗുണഭോക്താക്കളിൽ എത്തിചേരാറില്ല. പലപ്പോഴും വയോധികർക്കും, സ്ത്രീകൾക്കും VEO മാരെ ഒന്ന് കാണണമെങ്കിൽ മണിക്കൂറുകളോളം പുറത്തു കാത്തു നിൽക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. അതുപോലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ തലങ്ങും വിലങ്ങും ഇട്ടു നടത്തിക്കുന്നു. ഇത്തരത്തിൽ ജനങ്ങൾക്ക് മുകളിൽ കുതിര കയറുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരേണ്ടതാണ്. അതല്ലെങ്കിൽ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം..
(തുടരും)

മാധ്യമപ്രവർത്തകർ മടിയിലെ നായയായി; പിണറായി വിജയൻ.

0

ജനാധിപത്യത്തിന്റെ കാവൽ നയായിരുന്ന മാധ്യമപ്രവർത്തകർ ഇപ്പോൾ പലരുടെയും മടിയിലിരിക്കുന്ന നായയായി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പത്രപ്രവർത്തക യൂണിയൻ 49 – മത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാറ്റം ഏറ്റവും ഗൗരവത്തിലെടുക്കേണ്ടത് മാധ്യമപ്രവർത്തകർ തന്നെയാണ്. കാവലായി നിൽക്കേണ്ടവർ തന്നെ പലരുടെയും അടിമയായി കഴിയുന്നു.അങ്ങനെയായാൽ നിർഭയവും സുഗമവുമായ മാധ്യമ പ്രവർത്തനം സാധ്യമാകില്ല.

മറിയകുട്ടിയുടെ വാർത്ത തിരുത്തി ‘ദേശാഭിമാനി’.

0

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദ പ്രകടനവുമായി ദേശാഭിമാനി. സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കുന്നതിനായി സിപിഎമ്മും ദേശാഭിമാനിയും നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് വാര്‍ത്ത നല്‍കിയത്.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവിക്കാനും മരുന്ന് വാങ്ങുന്നതിനുമായാണ് മറിയക്കുട്ടി ഭിഷയാചിച്ച് ഇറങ്ങിയത്. ഇതോടെ ഇവരുടെ മകള്‍ വിദേശത്താണെന്ന് സിപിഎം ആരോപിക്കുകയും ദേശാഭിമാനി വാര്‍ത്ത നല്‍കുകയുമായിരുന്നു. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഭിക്ഷയാചിച്ച് ഇറങ്ങിയത്.

സിപിഎം വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് മറിയക്കുട്ടി മന്നാങ്കണ്ടം വില്ലേജ് ഓഫീസറെ സമീപിക്കുകയും ഇവര്‍ക്ക് ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് ഓഫീസര്‍ സ്ഥിരീകരിച്ചതോടെയാണ് പാര്‍ട്ടിയുടെ വ്യാജ പ്രചാരണം പൊളിഞ്ഞത്. വ്യാജ വാര്‍ത്ത നല്‍കിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദേശാഭിമാനി തിരുത്ത് നല്‍കിയത്.

പരസ്യപ്രചാരണം ഇന്നവസാനിക്കും..

0

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇരുസംസ്ഥാനങ്ങളിലുമായി ക്യാമ്പ് ചെയ്യുകയാണ്.

മധ്യപ്രദേശില്‍ ആഞ്ഞടിക്കുന്ന ബിജെപി കൊടുങ്കാറ്റ് കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയുമെന്ന് ഷാജാ പൂരില്‍ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മധ്യപ്രദേശില്‍ ബിജെപിക്ക് അനുകൂലമായി കൊടുങ്കാറ്റ് വീശും. ആ കൊടുങ്കാറ്റ് സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ പിഴുതെറിയും. ഇത്തവണത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഒരു പുതിയ റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിഷയത്തിൽ കർണാടക സർക്കാർ..

0

കർണാടകയിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. കർണാടക പരീക്ഷാ അതോറിറ്റിയുടെ പുതിയ ഡ്രസ് കോഡിൽ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചെന്ന റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഡ്രസ് കോഡിൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വസ്ത്രധാരണ രീതിക്ക് പിന്നിലെ ആശയം ദുരുപയോഗങ്ങൾ പരിശോധിക്കുന്നതാണെന്നും, എന്തായാലും, ഹിജാബുകൾ വായ മൂടുന്നില്ലെന്നും അതിനാൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സാധ്യമല്ലെന്നും പുതിയ നിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

“ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും ശരിയായ പരിശോധനയിലൂടെ കടന്നുപോകുകയും ചെയ്യേണ്ടതുണ്ട്. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോ​ഗിച്ച് ഈ സമയം പരിശോധനകൾ നടത്തും. മുൻ വർഷങ്ങളിലെ പോലെ ആളുകൾ വഞ്ചിക്കപ്പെടാൻ അനുവദിക്കില്ല“ -മന്ത്രി എം സി സുധാകർ പറഞ്ഞു. “ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കണമെന്നു മാത്രം. അനാവശ്യമായി തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ല, പക്ഷേ അത് ഹിജാബിന് ബാധകമല്ല. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഇതിൽ തെറ്റൊന്നും കാണുന്നില്ല“-സുധാകർ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി ഹാജരായി; പദയാത്ര നടത്തി ജനങ്ങൾ.

0

കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. ഹാജരാകുന്നതിന് മുന്നോടിയായി കോഴിക്കോട് എസ് ജിയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ഞൂറോളം പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പദയാത്ര നടത്തി. യാത്ര പോലീസ് സ്റ്റേഷന് സമീപം വച്ച് പോലീസ് തടഞ്ഞു.

ഈ മാസം18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പതിനഞ്ചാം തീയതി നടക്കാവ് പോലീസ് അന്വഷണ ഉദ്യോഗസ്ഥനായ വിനു മോഹന് മുൻപാകെ ഹാജരാകാമെന്നു സുരേഷ് ഗോപിഅറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ തുടങ്ങിയ നേതാക്കൾ സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആ പേന ഇനി വേണ്ട…

0

പ്രതി അസ്ഫക് ആലത്തിന്റെ വധശിക്ഷാ ഉത്തരവിൽ ഒപ്പുവെച്ച ശേഷം ജഡ്ജി കെ.സോമൻ പേന മാറ്റി വെച്ചു.
വധശിക്ഷ ഉത്തരവിൽ ഒപ്പു വെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ വധ ശിക്ഷ വിധിച്ച ശേഷം പേന കുത്തിയോടിക്കും. ഇന്നലെ കോടതി മറ്റു കേസുകൾ ഒന്നും പരിഗണിച്ചില്ല.ഒരു വ്യക്തിയുടെ ജീവൻ എടുക്കുകയാണ് വധശിക്ഷയിലൂടെ ജഡ്ജി ചെയ്യുന്നത് .ഒരു ജീവൻ എടുത്ത പേന പിന്നീട് ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നത് നിയമലോകത്തെ വിശ്വാസമാണ് . ആ വിശ്വാസത്തിന്റെ ഭാഗമായാണ് ജഡ്ജിമാർ പേന മാറ്റി വെയ്ക്കുകയോ ഓടിച്ചു കളയുകയോ ചെയ്യുന്നത്.

പ്രതിയെ വിയ്യൂരിലെത്തിച്ചു

0

വിയ്യൂർ : ആലുവ കൊലക്കേസ് പ്രതി അസഫാക് ആലത്തിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

0

തൃശ്ശൂർ :ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ വിദ്യാർത്ഥിക്ക് തെരുവുനായുടെ കടിയേറ്റു. പാലക്കാട് ഇലപ്പുള്ളി ശബരി നിവാസിൽ ജയസൂര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്.