Friday, May 9, 2025
Home Blog Page 1149

റോബിനെ ‘ഹീറോ’ ആക്കി നാട്ടുകാർ..

0

അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയ റോബിന്‍ ബസിന് വമ്പന്‍ സ്വീകരണം ഒരുക്കി നാട്ടുകാര്‍. പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ ചേര്‍ന്ന് റോബിന്‍ ബസിനെയും ഉടമ ബേബി ഗിരിഷിനെയും സ്വീകരിച്ചത്. മാല അണിയിച്ചും മിഠായി വിതരണം ചെയ്തുമാണ് റോബിന്‍ ബസിന്‍റെ വരവ് നാട്ടുകാര്‍ ആഘോഷിച്ചത്. മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ എംവിഡി തടഞ്ഞിരുന്നു. പെര്‍മിറ്റ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയുടെ പിഴയാണ് എംവിഡി ചുമത്തിയത്.

ചെലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാന്‍ എംവിഡി അനുവദിച്ചതോടെ അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്ക് സർവീസ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടർന്ന് 45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബർ 16ന് വീണ്ടും സർവീസ് തുടങ്ങി. റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. പിന്നാലെ കോടതി ഉത്തരവിനെ തുടർന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനൽകിയത്.
പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ പാലാ ഇടപ്പാടിയില്‍ വെച്ച് എംവിഡി വീണ്ടും തടഞ്ഞു

സേവനം തോന്നുംപടി….

0
                                   തുടരുന്നു....

അറ്റെൻഡൻസ് റെജിസ്റ്ററിനു പകരം ബയോ മെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കിയതോടെ സർക്കാർ ജീവനക്കാരുടെ  8 മണിക്കൂർ എന്ന് കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചു. പ്രവർത്തി സമയത്തിന് ശേഷം പഞ്ചിങ് നടത്തിയാൽ  ഓരോ മണിക്കൂറിനും ശമ്പളത്തിൽ നിന്നും നല്ലൊരു സംഖ്യ പിഴയായി മാറ്റപ്പെട്ടു. ഇതേ തുടർന്ന് കൃത്യനിഷ്ഠ എന്നത് സർക്കാർ -സ്വകാര്യ ജീവനക്കാർ മനഃപ്പാഠമാക്കി. മാത്രമല്ല ഒരു വിഭാഗം അത് ജീവിതത്തിൽ പകർത്താനും ആരംഭിച്ചു. എന്നാൽ ബയോ മെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കാതെ പൊതു മേഖല സ്ഥാപനങ്ങളിൽ നടക്കുന്നത് എന്തെന്ന് നാട്ടുകാരോട് ചോദിച്ചാൽ അവർ പറയും, ഇവിടങ്ങളിൽ കൃത്യനിഷ്ഠ എന്നത് പേരിനു പോലും കാണില്ലെന്ന്. 
എന്ത് കൊണ്ട് പൊതുജനങ്ങൾ ഇങ്ങനൊക്കെ പറയുന്നു.? കാരണം മറ്റൊന്നുമല്ല, എല്ലാം കാണുന്നതും,കേൾക്കുന്നതും കൂടാതെ അനീതിക്കെതിരെ ശബ്‌ദിക്കാൻ കഴിയാതെ നാടിന്റെ ഗതികേട് ഓർത്ത്  നെടുവീർപ്പെടുന്നത് അവരാണല്ലോ. നമ്മുടെ സംവിധാനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകേണ്ടതാണ്. എന്ത് കൊണ്ട് ഇത്തരം അനീതികൾ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നില്ല കാരണം മറ്റൊന്നുമല്ല, അവിടെയെല്ലാം കാര്യങ്ങൾ  കൃത്യമായി തന്നെ നടക്കുന്നുണ്ട്.


(തുടരും)

കാരുണ്യത്തിന്റെ കരസ്പർശം വിടവാങ്ങി..

0

കെട്ടിട നിർമ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാധനായിരുന്നു കോൺട്രാക്ടർ സുജാതൻ. എ കോൺട്രാക്ട് ലൈസൻസ് നേടിയിട്ടുള്ള സുജാതൻ ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടു 35 വർഷം പിന്നിടുന്നു. കുറഞ്ഞ ചെലവിൽ ഈടുറ്റ കെട്ടിടങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമ്പോ ഒപ്പം നൽകുന്നത് സുജാതൻ എന്ന കോൺട്രാക്ടറുടെ വിശ്വാസം കൂടിയായിരുന്നു.

ചിറയിൻകീഴ് താലൂക്കിൽ സുജാതന്റെ കരസ്പർശം ഏൽക്കാത്ത കെട്ടിടങ്ങളില്ല. വിശ്വാസം അതാണ് സുജാതന്റെ മുഖമുദ്ര എന്ന് നാട്ടുകാർ പറയുന്നു. പാർട്ടി ഓഫീസ് മുതൽ വൻകിട കെട്ടിടസമുച്ചയം വരെ സുജാതൻ കോൺട്രാക്ടറുടെ ലിസ്റ്റിൽ ഉണ്ട്. നിർമാണ രംഗത്ത് വലിയ കൊള്ളലാഭം കൊയ്യുന്നവർക് സുജാതൻ ഒരു മാതൃകയാണ്. തന്നെ സമീപിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ് അദ്ദേഹം കെട്ടിട൦ നിർമിച്ചു നൽകിയിരുന്നത്. അതിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ല. എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കണ്ടിരുന്നത്. ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് തന്നെ സമീപിക്കുന്ന പാവങ്ങളിൽ നിന്നും യാതൊന്നും തന്നെ കൈപറ്റിയിരുന്നില്ല, അതാണ് ആ മനസിന്റെ വലിപ്പമെന്നു നാട്ടുകാർ പറയുന്നു.

തടവുകാരന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു.

0

ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണ് പരാതി.

വ്യാജ രേഖകൾ സമർപ്പിച്ചു;പൂജാരിമാർക്ക് തടവ്

0

ശാന്തി നിയമനം നേടുന്നതിനായി ദേവസ്വം ബോര്‍ഡില്‍ വ്യാജ രേഖകള്‍ ഹാജരാക്കി നിയമനം നേടിയ നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ്. സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.

ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവർ; തൃശ്ശൂർ മേയർ

0

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവരാണെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. തനിക്കെതിരെ ഉയര്‍ന്ന അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം തള്ളി കൊണ്ടാണ് മേയറുടെ പ്രസ്താവന. ആരോപണം അടിസ്ഥാന രഹിതമാണെന്നും മുന്‍ സെക്രട്ടറി രാഹേഷ് കുമാര്‍ ചെയ്ത കുറ്റം മറയ്ക്കാന്‍ എഴുതി തയ്യാറാക്കിയതാണ് ആരോപണങ്ങളെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു.

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

0

ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

അയ്യനെ കാണാൻ ഗാന ഗന്ധർവ്വനെത്തി; ഒപ്പം ‘ഹരിവരാസനവും’

0

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത്. ശബരിമലയിൽ ഹരിവരാസനം പാടുമ്പോൾ പ്രകൃതി പോലും നിശ്ചലം ആവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. രാത്രി ശ്രീകോവിലിന്റെ വാതിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ യേശുദാസിന്റെ മധുര സ്വരത്തിൽ ‘ഹരിവരാസനം’ മുഴങ്ങും.
അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടുന്ന യേശുദാസിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താന്‍ പാടിയ ഈ ഗാനത്തില്‍ ‘അരിവിമര്‍ദനം നിത്യനര്‍ത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് നേരത്തേ പറഞ്ഞിരുന്നു.

യേശുദാസിന്റെ ഹരിവരാസനം ഗാനം പ്ലേ ചെയ്യുന്ന പതിവു തുടങ്ങുന്നതിനു മുൻപു വരെ, അയ്യപ്പന് വേണ്ടി ഹരിവരാസനം എന്ന ഗാനം പതിവായി പാടിയിരുന്നത് ഇവിടുത്തെ പൂജാരിമാരാണ് എന്നും പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ആചാരം നിലവിലുണ്ടായിരുന്നു.
‘ഹരിവരാസനം’ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പാട്ട് പാടുന്നതിനു പകരം ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണിയിൽ കേൾപ്പിക്കാമോ എന്ന രീതിയിൽ നിർദേശം ഉയരുകയായിരുന്നു. 1975ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയിൽ യേശുദാസ് പാടിയ പാട്ടിന്റെ പതിപ്പ് എല്ലാ ദിവസവും രാത്രി അത്താഴപൂജയ്ക്ക് ശേഷം ശബരിമലയിൽ കേൾപ്പിക്കാമെന്ന് അതോടെ തീരുമാനമായി. ‘ഹരിഹരസുധാഷ്ടകം’ എന്ന ഈ സംസ്‌കൃത ഹിന്ദു ഭക്തിഗാനത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് 1950ൽ കുംഭകുടി കുളത്തൂർ അയ്യരും അന്തരിച്ച സംഗീത സംവിധായകൻ ജി ദേവരാജനും ചേർന്നാണ്.

11 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു.

0

അസം: അസമിലെ കാംരൂപ് ജില്ലയില്‍ നിന്ന് 11 കോടിയോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്). സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ചെയ്തു.
ഡിഐജി (എസ്ടിഎഫ്) പാര്‍ത്ഥസാരഥി മഹന്ത, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എച്ച്ക്യു), കമ്രൂപ് കം അഡീഷണല്‍ എസ്പി, എസ്ടിഎഫ് എന്നിവരുള്‍പ്പെട്ട കല്യാണ്‍ കുമാര്‍ പഥക് എന്നിവരുടെ നേതൃത്വത്തിലുള്ള എസ്ടിഎഫിന്റെ സംഘമാണ് വ്യാഴാഴ്ച രാത്രി ഓപ്പറേഷന്‍ നടത്തിയത്.

സോഴ്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് വരികയായിരുന്ന കാംരൂപ് ജില്ലയിലെ അമിംഗ്‌ഗോണില്‍ ഒരു എസ്ടിഎഫ് സംഘം ഓപ്പറേഷന്‍ നടത്തുകയും ഒരു വാഹനം തടയുകയും ചെയ്തതായി ഡിഐജി (എസ്ടിഎഫ്) പാര്‍ത്ഥ സാരഥി മഹന്ത പറഞ്ഞു.
വാഹന പരിശോധനയ്‌ക്കിടെ എസ്ടിഎഫ് സംഘം വാഹനത്തില്‍ ഒളിഞ്ഞിരുന്ന അറകളില്‍ ഒളിപ്പിച്ച 1.350 കിലോഗ്രാം ഭാരമുള്ള 98 പാക്കറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു. രണ്ട് മയക്കുമരുന്ന് കടത്തുകാരേയും പിടികൂടി.

AAY (മഞ്ഞ) റേഷൻ കാർഡിൽ അനർഹർ കടന്നു കൂടിയിരിക്കുന്നു.

0

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗുണഭോക്താക്കൾക്ക് നൽകുന്ന AAY (മഞ്ഞ) റേഷൻ കാർഡിൽ അനർഹർ കയറി കൂടിയിരിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ആനുകൂല്യം കൈപ്പറ്റുന്നതിനായാണ് ഇത്തരത്തിൽ AAY (മഞ്ഞ) കാർഡുകൾ ഉപയോഗിക്കുന്നത്.

AAY (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക പരിഗണ നൽകുന്നുണ്ട്.എന്നാൽ ഇത് അർഹതയുള്ള കൈകളിൽ അല്ല ചെന്ന് ചേരുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ AAY
കാർഡുകളിൽ കയറി കൂടിയ അനർഹരെ കണ്ടെത്തി പുറത്താക്കുകയും, കൂടാതെ അർഹരായ ഗുണഭോക്താക്കൾക്ക് ഇതിന്റെ ആനുകൂല്യം ഉറപ്പാക്കുവാൻ ബന്ധപ്പെട്ടവർ മുന്നോട്ടിറങ്ങേണ്ടതാണ്‌ . വലിയ കെട്ടിടങ്ങളുടെയും ,മുന്തിയ ഇനം വാഹനങ്ങളുടെ ഉടമകാളും , സ്വകാര്യ ആശുപത്രികളിൽ മാത്രം ചികിത്സയ്ക്കു പോകുന്ന കറ പുരണ്ട മഞ്ഞ കാർഡ് ഉടമകളെ കൈയോടെ പിടികൂടി പുറത്താക്കണമെന്ന് AAY ആനുകൂല്യം നിഷേധിക്കപ്പെട്ട ഗുണഭോക്താക്കൾ ആവശ്യപെടുന്നു.