Monday, May 12, 2025
Home Blog Page 1146

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

0

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു മഴസാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകാം. പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് ഉരുള്‍പൊട്ടിയത്. ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.

കണ്ണൂരിൽ സ്റ്റാലിൻ എത്തുന്നു

0

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ എത്തും. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്.

വിസ സേവനങ്ങൾ ഇന്ത്യ പുന:രാരംഭിച്ചു

0

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ശബരിമല തീർത്ഥാടകർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം

0

തിരു : പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു.

എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

0

പുത്തൂർ കൈനൂരിൽ എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. കൈനൂർ സ്വദേശി ആഷിക് ആണ് പിടിയിലായത്. ഇയാളുടെ കാറും പിടിച്ചെടുത്തു

തൃശ്ശൂർ ലോക്സഭാ മണ്ഡലം; വികസന പ്രവർത്തനങ്ങൾക്ക് 15 കോടിയുടെ ഭരണാനുമതി

0

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വികസനത്തിനായി ടി.എൻ. പ്രതാപൻ എംപി യുടെ എംപി ഫണ്ടിൽ നിന്നും 15 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ.
അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിൽ നടത്തിയ എംപി ഫണ്ട് അവലോകന യോഗത്തിലാണ് ഡിപിഒ ഇക്കാര്യം അറിയിച്ചത്.

എംപി ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് അവലോകനയോഗം ചേർന്നത്. എംപി ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവർത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.

2023 – 24 വർഷത്തെ എംപി ഫണ്ടിൽ നിന്നും 100ൽപ്പരം മിനി മാസ്റ്റ് ലൈറ്റുകൾക്കും ഹൈമാസ്റ്റ് ലൈറ്റുകൾക്കും ശുപാർശ നൽകിയിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഏകദേശം 22 ഓളം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളും, ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി പരിധിയിൽ ഏകദേശം 72 ൽപ്പരം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളുമാണ് ശുപാർശ നൽകിയിട്ടുള്ളത്. കൂടാതെ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളുടെ നിർമാണത്തിനും എസ്.സി, എസ്.ടി വിഭാഗക്കാരുടെ വികസനത്തിനും വിവിധ മേഖലയിലുള്ള പ്രവർത്തനത്തിനുമായി ഫണ്ട്‌ നീക്കിവെച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഡിപിഒ നിർദ്ദേശം നൽകി.

അവലോകനയോഗത്തിൽ ഫിനാൻഷ്യൽ ഓഫീസർ, വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

മോഷണശ്രമം

0

ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.

കുറ്റക്കാരനെന്ന് കണ്ടെത്തി

0

സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അരിമ്പൂർ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പരക്കാട് മുട്ടിശ്ശേരി രതീഷ് ആണ് പ്രതി. 2018 സെപ്റ്റംബറിൽ സുഹൃത്ത് കലേഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

0

നടത്തറ പള്ളിക്ക് സമീപം പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അമ്മാടം സ്വദേശി അയ്യപ്പത്ത് മുകേഷിനാണ് പരിക്കേറ്റത്. ഇയാളെ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപവാസ സമരം സംഘടിപ്പിക്കും

0

കേരള സ്റ്റേറ്റ് ഡിസ്ട്രിക്‌ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ കളക്ഷൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം സംഘടിപ്പിക്കും.ഈ മാസം 29 ന് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.വി ഷാജി അധ്യക്ഷത വഹിക്കും. പഴകുളം മധു, കെ.സി.രാജൻ, കെ.എസ.കൃഷ്ണ, റാം പ്രകാശ് എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.