Saturday, April 19, 2025
Home Blog Page 1143

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

0

തൃശൂർ : ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.

ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല.

ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രമേഹം ഉപ്പിലൂടെയും???

0

പൊതുവെ ഉള്ള ധാരണ അമിതമായി മധുരം കഴിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മധുരം കുറച്ച് ആഹാരത്തില്‍ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പഞ്ചസ്സാര മാത്രമല്ല, അമിതമായി ഉപ്പ് കഴിച്ചാലും അത് പ്രമേഹത്തിന് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്..
Tulane University ഈ അടുത്ത് നടത്തിയ ഒരു പഠനം പ്രകാരം, അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. ആഹാരത്തിന് സത്യത്തില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിലും അതുപോലെ രുചി നല്‍കുന്നതിനും ഉപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ നമ്മള്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ പതിയെ നയിക്കുന്നു.
നിങ്ങള്‍ക്ക് പ്രഷര്‍, ഷുഗര്‍ എന്നീ രോഗങ്ങള്‍ ഇല്ലെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഹാരത്തില്‍ നിന്നും അമിതമായിട്ടുള്ള ഉപ്പ്, പഞ്ചസ്സാര എന്നിവ കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കുറയ്‌ക്കേണ്ടത് വളരെ അനിവാര്യമാണ്. കൂടാതെ അമിതമായി സോഡിയം അടങ്ങിയ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബേയ്ക്ക് ചെയ്‌തെടുക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. കെച്ചപ്പ്, സോസ് എന്നീ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം എല്ലായ്‌പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, വ്യായാമം ചെയ്യാന്‍ ഒരിക്കലും മടികാണിക്കരുത്. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തണം. അതിനനുസരിച്ച് മരുന്ന് കഴിക്കാനും ശ്രദ്ധിക്കണം. അമിതമായി കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പഴം പച്ചക്കറികള്‍, പ്രത്യേകിച്ച് പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്

ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് തിരുവനന്തപുരത്തു നടക്കും

0

തിരുവനന്തപുരം : അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഡിസംബർ 1 മുതൽ 5 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.“ ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജത്തോടെ ആയുർവേദവും” എന്ന പ്രമേയത്തിലാണ് GAF നടക്കുന്നത്. GAF ൽ 2500 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിൽ 1000 ത്തിൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു കൂടാതെ അറുപതിലധികം വിഷയങ്ങളിൽ ആയിരത്തിലധികം പോസ്റ്റർ അവതരണങ്ങൾ പതിനാറു വേദികളിലായി നടക്കും. 200 ലധികം പ്രഭാഷകർ GAF ൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 25 ൽ അധികം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ ആണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.

പട്ടികവർഗ്ഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളോടൊ …..

0

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും അവഗണനയിൽ. സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ കഴിയുന്ന പട്ടിക വർഗ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വച്ച് ആരംഭിച്ചിട്ടുള്ള 22 മോഡൽ റെസിഡൻഷ്യൽ സ്കൂൾ തകർച്ചയുടെ വക്കിലാണ്. 6900 വിദ്യാർഥികൾ MRS നെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് . അതേസമയം റെസിഡൻഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകർ കുട്ടികളോടൊപ്പം താമസിച്ചു പഠിപ്പിക്കണമെന്ന നിബന്ധനയാകട്ടെ പാലിക്കപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിങ് ക്ലാസ് നല്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നില്ല .
1989 ൽ MRS ആരംഭിച്ചപ്പോൾ നിലനിൽക്കുന്ന അതെ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത് , പ്രീ മെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥയും ദയനീയമാണ്. ഇതിനെതിരെ വിവിധ സംഘടനകൾ വന്നെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അതുപോലെതന്നെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പട്ടിക വർഗ വിദ്യാർത്ഥികളുടെ ഉന്നമനം അതിൻ്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തണമെങ്കിൽ കാലോചിതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും കൊണ്ടുവരേണ്ടതായുണ്ട്.
MRS ,പ്രീ മെട്രിക് ഹോസ്റ്റൽ തുടങ്ങിയവയുടെ പ്രവർത്തന അപാകതകൾ പഠിച്ചു പരിഹാരം നിര്ദേശിക്കുന്നതിനു ഒരു കമ്മീഷനെ നിയമിക്കേണ്ടതായിട്ടുണ്ട് . അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ ഇടപെടണമെന്ന ആവശ്യവും ശക്തം..

എയർ ഇന്ത്യക്കെതിരെ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു

0

നവംബര് 19 ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യുന്നവർക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഗുർപത്വന്ത് സിംഗ് പന്നു . പലതവണ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ഇയാൾ ഇപ്രാവശ്യം സോഷ്യൽ മീഡിയ വഴിയാണ് വന്നത്.
‘നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങള്‍ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഉണ്ടാകും. നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും’ പന്നു പറയുന്നു.
ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ നടക്കുന്നതും നവംബർ 19 നാണു എന്നതും ശ്രദ്ധേയമാണ് .

കേദാര്‍നാഥ് സന്ദര്‍ശനത്തില്‍ ഭക്തരെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍ : കേദാര്‍നാഥ് സന്ദര്‍ശനത്തിനുശേഷം ഭക്തര്‍ക്ക് ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മൂന്ന് ദിവസത്തെ ഡെറാഡൂണ്‍ സന്ദര്‍ശനം ഇന്നലെയാണ്് ആരംഭിച്ചത്. ടിവിയില്‍ കാണുന്ന നേതാവിനെ നേരില്‍ കണ്ട സന്തോഷമായിരുന്നു ഏവരുടെയും മുഖത്ത്. ഭക്തരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ചായ വിതരണം. പലരും മുന്‍പോട്ടുവന്ന് സംസാരിക്കുകയും രാഹുല്‍ ഗാന്ധിയുമൊത്ത് സെല്‍ഫി എടുക്കുകയും ചെയ്തു.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ”ഡങ്കി ” റിലീസിനൊരുങ്ങുന്നു

0

ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ടീസറിന് ഉജ്ജ്വല വരവേല്പാണ് ലഭിച്ചത്്. ഡിസംബര്‍ 22 നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിനുശേഷം ഷാരൂഖിന്റേതായി ഇറങ്ങുന്ന ചിത്രമാണ് ഡങ്കി. കഴിഞ്ഞ രണ്ട് സിനിമകളും ആയിരം കോടി ക്ലബില്‍ കയറിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാന്‍ പ്രതിഫലം ഉയര്‍ത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരാധാനാലയങ്ങളിലെ വെടിക്കെട്ട് നിയന്ത്രണം അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി

0

തിരുവനന്തപുരം : ആരാധാനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടക്കാല ഉത്തരവിലൂടെയാണ് കേരള ഹൈക്കോടതി വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

വിവിധ ആവശ്യം ഉന്നയിച്ചു പിജി ഡോക്ടർമാർ സമരത്തിലേക്ക്..

0

KMPA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പിജി ഡോക്ടർമാരുടെ പ്രതിഷേധ സമരം നവംബർ 8 നു നടക്കും. മെഡിക്കൽ-ഡെന്റൽ പിജി ഡോക്ടർമാർ കൂടാതെ ഹൗസ് സർജന്മാരും സമരത്തിൽ പങ്കു ചേരുന്നതോടെ ആശുപത്രിയിലെ പ്രവർത്തനം സ്തംഭിക്കും. മുൻപ് അത്യാഹിത വിഭാഗം ഒഴിവാക്കിയെങ്കിൽ ഇക്കുറി അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിക്കുമെന്നാണ് KMPA പത്രസമ്മേളനത്തിൽ അറിയിച്ചത്.

കോവിഡിന് ശേഷം സ്റ്റൈഫൻഡ് ഉയർത്തിയിട്ടില്ല.നിലവിൽ 50000 രൂപയാണ് നൽകുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ ഒരു ലക്ഷമെങ്കിലും സ്റ്റൈഫൻഡ് ഇനത്തിൽ നൽകണമെന്നാണ് പിജി ഡോക്ടർമാരുടെ ആവശ്യം. സെപ്റ്റംബർ 30 നു സർക്കാരുമായി നടന്ന ചർച്ചയിലെ ഉറപ്പുകൾ പാലിക്കപെടാത്തതിനെ തുടർന്നാണ് സമര പ്രഖ്യാപനം നടത്തേണ്ട സാഹചര്യം ഉണ്ടായതെന്ന് DR. റുവൈസ് പറഞ്ഞു.

ശബരിമല മേൽശാന്തി നിയമനം റദ്ദാകുമോ ?

1

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വാദി ഭാഗം ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായ ഷാബു ശ്രീധരൻ മുഖേന നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.

സുപ്രീം കോടതി, സി.ബി.ഐ – വിജിലൻസ് കോടതികളിൽ കേസുകൾ നടത്തി നിരവധി അനുകൂല വിധികൾ നേടിയിട്ടുളള അഭിഭാഷകനാണ് ഷാബു ശ്രീധരൻ. ഇതോടെ ശബരിമല മേൽശാന്തി നിയമനം എന്താകുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡും അയ്യപ്പഭക്തരും. നേരത്തെ കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.