Sunday, April 20, 2025
Home Blog Page 1141

സഹകരണബാങ്ക് തകര്‍ക്കാന്‍ ക്വട്ടേഷന്‍

1

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ തൃശ്ശൂർ ശാഖയ്ക്ക് അനുമതിയില്ലെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചത്. ഈ സ്ഥാപനത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ ചെയർമാൻ എന്നവകാശപ്പെടുന്ന വി.വി.പി നായർ തൃശ്ശൂർ സിറ്റി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ വി.വി.പി നായർക്ക് നിലവിൽ എൻ.എഫ്.ടി.സി.ഐയിൽ യാതൊരു പദവികളുമില്ലെന്നതിനുള്ള തെളിവ് പുറത്തുവന്നു.

വി.വി.പി നായരെ ചെയ‍ർമാൻ പദവിയിൽ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ വർഷം ഡിസംബറിൽ എൻ.എഫ്.ടി.സി.ഐ പുറത്തിറക്കിയ അറിയിപ്പ് വ്യക്തമാക്കുന്നു. വി.വി.പി നായർ ബൈലോകൾക്ക് വിരുദ്ധമായി നടത്തിയ ചില തിരിമറികളും ഓഫീസ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻ്റെ അടിസ്ഥാനത്തിൽ അദ്ധേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത് മാറ്റിവെച്ചു എന്നാണ് എൻ.എഫ്.ടി.സി.ഐയുടെ അറിയിപ്പിൽ പറയുന്നത്.

09/08/2022-ൽ പാസാക്കിയ ആർബിട്രൽ വിധി പ്രകാരമാണ് (ആർബിട്രേഷൻ കേസ് നമ്പർ 60/arb (21/03/2022)) വി.വി.പി നായരെ ചെയർമാൻ പദവിയിൽ നിന്ന് മാറ്റിയത്. ഇതിന് ശേഷം ചെയർമാൻ പദവിയിൽ നിന്ന് പ്രവർത്തിക്കാൻ വി.വി.പി നായർക്ക് പിന്നീട് അനുമതി ലഭിച്ചിട്ടില്ല. എൻ.എഫ്.ടി.സി.ഐയുടെ ചെയർമാൻ എന്ന പേരിൽ വി.വി.പി നായർ എടുക്കുന്ന നടപടികൾക്കും തീരുമാനങ്ങൾക്കും നിയമസാധുതയില്ലെന്നും അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്. അതേസമയം, എൻ.എഫ്.ടി.സി.ഐയ്ക്ക് കീഴിൽ തൃശ്ശൂരിൽ നിലവിലുള്ള സ്ഥാപനത്തിനെതിരെ ചെയർമാൻ എന്ന പേരിലാണ് വി.വി.പി നായർ പരാതി നൽകിയിരിക്കുന്നത്.

തൃശ്ശൂരിലെ സ്ഥാപനം അനധികൃത പണമിടപാടും തട്ടിപ്പും നടത്തുന്നുവെന്ന് കാണിച്ച് നേരത്തെ തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ഒരു ഗൂഢ സംഘം തൃശ്ശൂർ ഈസ്റ്റ് പോലീസിലും പരാതി നൽകിയിരുന്നു. അടിസ്ഥാനരഹിതമായതിനാൽ രണ്ട് പരാതികളിലും പോലീസ് നടപടിയെടുത്തിട്ടില്ല.മലയാളിയായ മുൻ ചെയർമാൻ വി.വി.പി നായരുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ പരാതികളും കേസുകളും ഉണ്ട് . അതിനാൽ തന്നെ സ്ഥിരമായി ഒരു പ്രദേശത്തും ഇയാൾ തങ്ങാറില്ല. സ്ഥാപനത്തിൽ നിന്നും പുറത്തായ ശേഷം ഗോവയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് എൻ.എഫ്.ടി.സി.ഐക്ക് എതിരെ ചരടുവലിക്കുന്നത് . തൃശ്ശൂർ ശാഖയിലെ ന ആസ്തികളിൽ കണ്ണുവച്ച നായർ പല കാരണങ്ങൾ പറഞ്ഞ് നിക്ഷേപതുക വകമാറ്റാനുള്ള സമ്മർദ്ദം ചെലുത്തിയിരുന്നു. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ഡയറക്ടർ ബോർഡ് നായർക്കെതിരെ കടുത്ത നടഡപടികൾ ആരംഭിച്ചു.

തൻ്റെ നീക്കം പരാജയപ്പെട്ടതോടെ ഏത് വിധേനയും സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങൾ ആരംഭിച്ചു. ഇതിനായി തൃശ്ശൂരിലെ നിരവധി സ്ഥാപനങ്ങളെ കള്ളക്കേസുകളിൽ കുടുക്കി തകർത്ത പാരമ്പര്യമുള്ള ഒരു സംഘത്തിന് ചെല്ലും ചിലവും നൽകി ക്വട്ടേഷൻ ഏൽപ്പിക്കുകയായിരുന്നുവെന്ന് എൻ.എഫ്.ടി.സി.ഐ ദക്ഷിണമേഖലാ ചെയർമാൻ മനോജ് കുമാർ പി.കെ പറഞ്ഞു. എൻ.എഫ്.ടി.സി.ഐ യിൽ നൂറു രൂപ പോലും നിക്ഷേപമുള്ളയാളല്ല പരാതിക്കാർ എന്നതാണ് അത്ഭുതം .പരാതിക്കാരനോ നായർക്കോ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്ഥാപനം പൂട്ടിക്കുമെന്ന് ഈ സംഘത്തിൻ്റെ ബ്ലാക്ക് മെയിൽ ഭീഷണിയെ മാനേജ്മെൻ്റ് അവഗണിച്ചതോടെയാണ് കള്ളപ്പരാതിയുമായി കളത്തിലിറങ്ങിയത്. ഏതൊരു ധനകാര്യ സ്ഥാപനത്തിൻ്റേയും നിലനില്പ് നിക്ഷേപകരാണ് സ്ഥാപനം തകർന്നുവെന്ന് ഒരു വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ സ്വാഭാവികമായും നിക്ഷേപകർ ആശങ്കയിലാവും ഈ ദുഷ്ടലാക്കോടെയാണ് നായരും സംഘവും പ്രവർത്തിക്കുന്നത്. എന്തായാലും വി.വി.പി നായർ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ശബ്ദരേഖകൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന .പരാതിക്കാരിൽ സ്ത്രീകളും ഉണ്ടെന്നാണ് സൂചന . ഇതിൻ്റെ വിവരങ്ങൾ ഉടൻ പുറത്തു വിടും.

കെ-റെയില്‍ ഉടനെ പായുമോ?? ദക്ഷിണ റെയില്‍വേയുടെ കത്ത്

0

തിരുവനന്തപുരം: കെ റെയിലുമായി ചര്‍ച്ച നടത്താന്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേര്‍ജര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് . വേഗത്തിൽ ചര്‍ച്ച നടത്തി യോഗത്തിൻ്റെ വിവരങ്ങള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേ കത്തയച്ചു. റെയില്‍വേ ബോര്‍ഡിൻ്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അംഗീകാരത്തോടെയാവും യോഗത്തിന്റെ വിശദാംശങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. പദ്ധതി രൂപരേഖയെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.
നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ കെ റെയില്‍ കോര്‍പ്പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രധാന്യമുള്ള പദ്ധതിയാണെന്നും ഓര്‍മ്മിപ്പിച്ചാണ് കത്ത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭൂപേഷ് ബാഗേലും നേർക്കുനേർ ; 508 കോടി രൂപ കൈപ്പറ്റിയതായി ആരോപണം .

0

മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി ഈ പണം വിനിയോഗിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചതിനെത്തുടര്‍ന്ന് മഹാദേവ് വാതുവെപ്പ് ആപ്പ് ഉള്‍പ്പെടെ 22 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച നിർദേശം നൽകിയിരുന്നു. അതേസമയം, ആപ്പ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് കാലതാമസം വരുത്തിയതെന്നാണ് ബാഗേല്‍ ആരോപിച്ചത്… ”ആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏറെ കാലതാമസം നേരിട്ടു. കാരണം, ഒന്നരവര്‍ഷം മുമ്പ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ ആപ്പുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് അയക്കാനുള്ള അധികാരം പൂര്‍ണമായും അദ്ദേഹത്തിനാണുള്ളത്. വാതുവെപ്പുകള്‍ കണ്ടെത്തി ആദ്യത്തെ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്തില്ല എന്നാണ് മന്ത്രി പറഞ്ഞത്.

.

മല്ലു ട്രാവലര്‍’ക്കെതിരെ ധര്‍മ്മടം പൊലീസ് പോക്‌സോ കേസെടുത്തു

0

‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. .
ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ആദ്യ ഭാര്യ രംഗത്തെത്തിയത് . ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും, കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചുവെന്നും അവർ പറഞ്ഞു.
15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നതെന്നും , ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത് .
നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാക്കിറിൻ്റെ ആദ്യ ഭാര്യ പറഞ്ഞു .

വിദ്യാമൃതം പദ്ധതിക്ക് നാളെ തുടക്കം

0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാമൃതം പദ്ധതി നടപ്പിലാക്കുന്നു. നാഷണൽ ലീഗൽ സെർവിസ്സ് ദിനമായ നവംബര് 9 നാണു പദ്ധതി നടപ്പിലാക്കുന്നത് . തിരുവനന്തപുരം SMV ഹൈസ്കൂളിലെ 9 , 10 ക്ലാസ്സുകളിലെ 96 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത് . വിദ്യാമൃതം പദ്ധതിയോടനുബന്ധിച്ചു ഏകദിന വർക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയിലൂടെ ലീഗൽ സർവീസ് അതോറിറ്റി ലക്ഷ്യമിടുന്നത് യുവതലമുറയെ പ്രതേകിച്ചു വിദ്യാർത്ഥികളെ നാളെയുടെ ഉത്തമ പൗരന്മാരായി എന്ന ലക്ഷ്യത്തോടെയാണ്. ഈ പദ്ധതി വിഭാവന ചെയ്യുന്നത് ഒരു കുട്ടിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും അതിലുപരി സർവ്വതോൻമുഖമായ അഭിവൃദ്ധിയും വികാസത്തിനുമാണ്. ഈ പദ്ധതി പ്രകാരം ദത്തെടുക്കുന്ന കുട്ടികൾക്കു ലായർ മെന്ററുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് എല്ലാ സർക്കാർ സംവിദാനങ്ങളും പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പത്ര സമ്മേളനത്തിൽ അറിയിച്ചു . നവമ്പർ 9 നു തിരുവനന്തപുരം SMV ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഗാടനം ചെയ്യും. വിവിധ വർക്ഷോപ്പുകളുടെ ഉദ്ഗാടനം കെൻസ മെമ്പർ സെ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഗാടനം ചെയ്യും. ചടങ്ങിൽ സബ് ജഡ്ജ് എസ് . ഷംനാദ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ചു നാഗരാജു , സബ് കളക്ടർ അശ്വതി ശ്രീനിവാസ് ഐ.എ.എസ്, പ്രൊഫ. DR ഐ.എസ്‌ താക്കൂർ, DR ഷിനി ജി തുടങ്ങിയവർ പങ്കെടുക്കും

കാബൂൾ സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു

0

കാബൂൾ: അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഷിയാ ഹസാര സമൂഹത്തിന്റെ ഉൾപ്രദേശമായ ദഷ്-ഇ-ബർചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. “കാബൂളിലെ ദഷ്ത്-ഇ-ബർചി മേഖലയിൽ സിവിലിയൻ യാത്രക്കാരുമായി പോയ ബസിൽ സ്ഫോടനം ഉണ്ടായി, നിർഭാഗ്യവശാൽ ഞങ്ങളുടെ ഏഴ് സ്വഹാബികൾ രക്തസാക്ഷികളായി, 20 പേർക്ക് പരിക്കേറ്റു,” ഖാലിദ് സദ്രാൻ സോഷ്യൽ മീഡിയ സൈറ്റായ എക്സിൽ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ പരിസരത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബിൽ മാരകമായ സ്‌ഫോടനം നടന്നതായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് ഒക്‌ടോബർ അവസാനം അവകാശപ്പെട്ടിരുന്നു. സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ അധികൃതർ അറിയിച്ചു. 2021 ആഗസ്റ്റിൽ അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ തങ്ങളുടെ കലാപം അവസാനിപ്പിച്ചതിനുശേഷം, യു.എസ് പിന്തുണയുള്ള സർക്കാരിനെ പുറത്താക്കിയതിന് ശേഷം ബോംബ് സ്ഫോടനങ്ങളുടെയും ചാവേർ ആക്രമണങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, നിരവധി സായുധ ഗ്രൂപ്പുകൾ ഐ.എസിൻ്റെ പ്രാദേശിക ചാപ്റ്റർ ഉൾപ്പെടെ ഒരു ഭീഷണിയായി തുടരുകയാണ്.

നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം

0

ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും

നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒല്ലൂര്‍ മണ്ഡലതല സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക കൗണ്ടര്‍വഴി പരാതികള്‍ സ്വീകരിക്കും. വിഐപി കാറ്റഗറി വഴി ആ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

നവ കേരള സദസ്സിനോട് അനുബന്ധിച്ച വിപുലമായ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേര്‍ത്തു. പ്രസംഗം മത്സരം, കയ്യെഴുത്തു മാസിക, ചിത്രരചന, കളറിംഗ്, ഫ്‌ളാഷ് മോബുകള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ നടപ്പിലാക്കും.

ചരിത്രം സൃഷ്ടിക്കുന്ന മുന്നേറ്റത്തില്‍ ഏവരുടെയും സഹകരണവും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ കോളേജ്, സ്‌കൂള്‍, എസ്പിസി, യൂത്ത് ക്ലബ് പ്രതിനിധികളുടെയും കുടുംബശ്രീ, ആശ – അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍ എന്നിവരുടെയും യോഗമാണ് ചേര്‍ന്നത്. നവകേരള സദസ്സിനോട് അനുബന്ധിച്ച് ഓരോരുത്തരും വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, എജ്യുക്കേഷന്‍ ഓഫീസര്‍ പി.എം. ബാലകൃഷ്ണന്‍, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, ഒല്ലൂര്‍ എ.സി.പി മുഹമ്മദ് നദീമുദ്ദീന്‍, ബ്ലോക്ക് സെക്രട്ടറി എം. ബൈജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം

0

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂരിൻ്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ അതിദാരിദ്ര്യ .കുടുംബങ്ങള്‍ക്കു ഭക്ഷണം ഉറപ്പാക്കുന്നതാണു ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍’ പദ്ധതി. ജില്ലയിലെ 115 സി.ബി.എസ്.ഇ സ്‌കൂളുകളാണ് ടുഗെദര്‍ ഫോര്‍ തൃശ്ശൂരിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന 1037 അതിദരിദ്ര കുടുംബങ്ങള്‍ക്കു ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ കഴിയും. ഇന്നലെ (നവംബര്‍ 6) ജില്ലയിലെ 61 സ്‌കൂളുകളിലാണ് പദ്ധതിയ്ക്ക് ആരംഭമായത്. ഈ ആഴ്ച തന്നെ മറ്റ് സിബിഎസ്‌സി വിദ്യാലയങ്ങളിലും പദ്ധതി ആരംഭിക്കും.

ആദ്യഘട്ടത്തില്‍ 462 കുടുംബങ്ങള്‍ക്ക് 13 സ്‌പോണ്‍സര്‍മാരിലുടെ സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്.

എളവള്ളിയില്‍ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ തുടങ്ങി

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജാത്തിൻ്റെ പ്രത്യേക പദ്ധതിയായ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ എളവള്ളി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ടവര്‍ക്ക് സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന ഭക്ഷ്യധാന്യകിറ്റുകളും നല്‍കി. എളവള്ളി ഗ്രാമപഞ്ചായത്തിലെ പത്ത് കുടുംബങ്ങള്‍ക്ക് ഗോകുലം പബ്ലിക് സ്‌കൂളും അഞ്ചു കുടുംബങ്ങള്‍ക്ക് വിദ്യ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളുമാണ് വിതരണം ചെയ്തത്.

പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ ഗോകുലം പബ്ലിക് സ്‌കൂളില്‍ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീബിത ഷാജി, പി.എം. അബു, എം.പി. ശരത് കുമാര്‍, സീമ ഷാജു, ഗോകുലം പ്രിന്‍സിപ്പാള്‍ കെ.പി. ശ്രീജിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിത്താര ധനുനാഥ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ലിന്‍ഷ എം, പ്രകാശ് ടി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, സിംജ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍; ശ്രീനാരായണപുരത്ത് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ശ്രീസായി വിദ്യാഭവന്‍ സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത്.പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു.

വെമ്പല്ലൂര്‍ ശ്രീസായി വിദ്യാഭവന്‍ സ്‌കൂളിൻ്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടപ്പാക്കിയ പദ്ധതി വഴി തെരഞ്ഞെടുക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്കാണ് മാസം തോറും ഭക്ഷ്യക്കിറ്റുകള്‍ ഇനി മുതല്‍ വീടുകളില്‍ എത്തിക്കുന്നത്.

സ്‌കൂള്‍ മാനേജര്‍ പി. ബാലകൃഷ്ണൻ്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. ജയ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. അയൂബ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. നൗഷാദ്, പ്രിന്‍സിപ്പാള്‍ വിജയകുമാരി, വാര്‍ഡ് മെമ്പര്‍ കൃഷ്‌ണേന്ദു, കെ.എച്ച്. സറീന, വിജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഹിസ്ബുള്ള; പ്രതികാരം ചെയ്യുമെന്ന് ശപഥം .

0

ടെൽ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള രംഗത്ത് വന്നിരിക്കുകയാണ് . ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നൽകിയത്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.

60-ഓളം ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ പ്രതിരോധ സേന കൊലപ്പെടുത്തിയത്. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്ള. തങ്ങളുടെ പൂർണമായ ആക്രമണശേഷി ഇസ്രായേൽ കാണാൻ പോകുന്നതേ ഉള്ളു എന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഗാസ പൂർണമായും വളഞ്ഞ ഇസ്രായേൽ പ്രതിരോധ സേന കര, വ്യോമ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും, ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസിന്റെ പ്രധാന താവളങ്ങൾ ലക്ഷ്യമിട്ടാണ് ഐഡിഎഫ് മുന്നേറുന്നത്. ഗാസയിൽ മൂന്ന് ഇടങ്ങളിൽ ഇസ്രായേൽ സേനയുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസിന്റെ അൽ ഖസം ബ്രിഗേഡ് അറിയിച്ചിരുന്നു.

മമ്മൂട്ടി ചിത്രത്തിൽ സോണിയ ഗാന്ധിയോ??? പോസ്റ്റർ വൈറൽ .

0

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സോണിയാ ഗാന്ധിയുടെ രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരെന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ ..

ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ​ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.

എന്തായാലും മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിലും സൂസെയ്ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് തന്നെയാണ് പ്രതീക്ഷ. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.