തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം തെറിച്ചേക്കും. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ പാര്ലമെന്റ് എംപി കമ്മിറ്റിക്കു മുൻപിൽ പൊട്ടിത്തെറിച്ച മഹുവ മൊയ്ത്രയ്ക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി. കഴിഞ്ഞ ദിവസം എത്തിക് കമ്മിറ്റ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന റിപ്പോർട്ട് അംഗീകരിക്കുകയും തുടർ നടപടികൾക്കായി റിപ്പോർട്ട് സഭാ അധ്യക്ഷന് കൈമാറുകയും ചെയ്തു.
വരുന്ന ശൈത്യകാല സമ്മേളനത്തിൽ വോട്ടെടുപ്പ് നടക്കും. നിലവിലെ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം നഷ്ടമാകാനാണ് സാധ്യത. പാർലമെന്റിൽ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്ശനങ്ങളാണ് മഹുവ മൊയ്ത്ര ഉന്നയിച്ചിരുന്നത്. ഒരുവേള അദാനിക്കെതിരെയും അവർ തിരിഞ്ഞിരുന്നു. ഏതായാലും പണം വാങ്ങി പാര്ലമെന്റ് ലോഗിനും പാസ്സ്‌വേർഡും വ്യവസായിയായ ദർശൻ ഹിരാനന്ദനക്കു ധര്മികതക്ക് എതിരായ നടപടിയാണ് വിലയിരുത്തുന്നത്. അതേസമയം എംപി സ്ഥാനം നഷ്ടമായാൽ മഹുവ മൊയ്ത്ര കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
എംപി സ്ഥാനം തെറിച്ചേക്കും
ട്രാന്‍സ്‌ജെന്‍ഡറിനും ഇനി മുതൽ മാമോദീസ സ്വീകരിക്കാം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ഹോര്‍മോണ്‍ തെറാപ്പിയോ ലിംഗമാറ്റ ശസ്ത്രക്രിയയോ ചെയ്തവരാകട്ടെ അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നു മാര്‍പ്പാപ്പ വ്യക്തമാക്കി.
ഭിന്ന ലിംഗത്തിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ശക്തമായ നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിച്ചത് എന്ന പ്രതികരണമാണ് ആഗോള തലത്തില്‍ ലഭിക്കുന്നത്.
മുന്‍പ് ഇത്തരത്തിലുള്ള മാമോദീസയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. മാമോദീസ, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ട്രാന്‍സ് വിഭാഗത്തില്‍പെട്ടവരെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.
പ്രായപൂര്‍ത്തിയായ ട്രാന്‍സ് വ്യക്തികള്‍ക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. സഭാ സമൂഹത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പരമായ വലിയ വിവാദങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പിച്ചതിന് ശേഷം ഇത്തരം നടപടിയെടുക്കേണ്ടത് എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശം നല്‍കി. വിവാഹങ്ങളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ പങ്കെടുക്കുന്നതിന് നിഷേധിക്കാന്‍ തക്കതായ കാരണമില്ലെന്നും മാര്‍പ്പാപ്പ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2015ലെ നിരീക്ഷണങ്ങളില്‍ നിന്ന് വിഭിന്നമാണ് നിലവിലെ നിര്‍ദ്ദേശം.
മുംബൈ പോലീസിന് നന്ദി പറഞ്ഞു സണ്ണി ലിയോൺ
തൻ്റെ സഹായിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യർഥന. വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്ന് അനുഷ്കയെ കാണാനില്ലെന്ന് മുംബൈ പൊലീസിന്റെയും ബിഎംസിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോൺ പറഞ്ഞു.
സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി. സണ്ണി തന്നെയാണ് പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘കണ്ടെത്തി…ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി!!. ദൈവം വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി’- സണ്ണി കുറിച്ചു.
കർശന നടപടികളുമായി വിപ്രോ; ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വന്നിരിക്കണം.
സോഫ്റ്റ്‍വെയർ സ്ഥാപനമായ വിപ്രോ വർക്ക് പോളിസി കടുപ്പിക്കുന്നു. നവംബർ 15 മുതൽ ഹൈബ്രിഡ് വർക്ക് പോളിസി കർശനമാകുന്നത്.. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നാണ് വിപ്രോ അറിയിച്ചിരിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരോട് കൂടുതൽ ദിവസം ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു.
പുതിയ തീരുമാനം ടീമംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുമെന്നും പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് ഉടനടി പരിഹരിക്കാൻ സാധിക്കുമെന്നും ടീം ബിൽഡിങ്ങ്, സഹകരണം മനോഭാവം എന്നിവ വളർത്തിയെടുക്കുമെന്നും സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും മെയിലിൽ പറയുന്നു.
രാജ്യം, ഓരോ രാജ്യത്തിലെയും നിയമങ്ങൾ, കരാറുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി പുതിയ നിയമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ചില യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ ജീവനക്കാരോട് കൂടിയാലോചനകൾ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരാകും???
ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം അതുജ്വലമായിരുന്നു. ഇതുവരെയുള്ള എല്ലാ മത്സരത്തിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ ടീമിന്റെ പോക്ക്. അതുകൊണ്ടു തന്നെ
ഇന്ത്യയ്ക്കെതിരായ സെമി ഫൈനലിസ്റ്റുകൾ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിനോടകം കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, ശനിയാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ന്യൂസിലൻഡിന്റെ ഗംഭീര വിജയം, ഈ ദീപാവലി സീസണിൽ പാക്കിസ്ഥാന്റേയും അഫ്ഗാനിൊസ്ഥാന്റേയും ലോകകപ്പ് സെമി പ്രതീക്ഷ ഏതാണ്ട് അസ്തമിച്ച പോലെയാണ്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 171 റൺസിൽ ചുരുട്ടിക്കെട്ടിയ കീവീസ് ടീം 23.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി കീവീസ് ടീം 10 പോയിന്റോടെ നാലാം സ്ഥാനത്തിന് അവകാശം ഉന്നയിച്ച് കഴിഞ്ഞു. +0.743 ആണ് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് എന്നതിനാൽ, +0.036 നെറ്റ് റൺറേറ്റുള്ള പാക്കിസ്ഥാനും, -0.338 നെറ്റ് റൺറേറ്റുള്ള അഫ്ഗാനിസ്ഥാനും കാര്യങ്ങൾ കൈവിട്ട മട്ടാണ്.
ഇതോടെ അഫ്ഗാനിസ്ഥാൻ കളത്തിൽ നിന്ന് ഏറെക്കുറെ പുറത്തായ മട്ടാണ്. ന്യൂസിലൻഡിന്റെ നെറ്റ്റൺറേറ്റ് മറികടക്കണമെങ്കിൽ, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ 400 റൺസിന്റെ മാർജിനിൽ ജയിക്കണമെന്ന സാഹചര്യമാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആവേശപ്പോരാട്ടം. നിലവിലെ ഫോമിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നത് അഫ്ഗാന് ബാലികേറാമലയാകും.
ഒറ്റനോട്ടത്തിൽ തന്നെ അസാധ്യമെന്നേ ഈ സാഹചര്യത്തെ വിലയിരുത്താനാകൂ. ഇതോടെ ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ അഫ്ഗാന്റെ പടയോട്ടം സെമി ഫൈനലിൽ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറുവശത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് 275 റൺസിനെങ്കിലും ജയിക്കുകയോ, അല്ലെങ്കിൽ 2.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയോ വേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
കോഴ വാങ്ങിയെന്ന കേസിൽ തെളിവില്ലെന്ന് റിപ്പോർട്ട്
ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മലയാള നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) വ്യാഴാഴ്ച കൊച്ചിയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം എന്നാണ് റിപ്പോർട്ടുകൾ.
മട്ടാഞ്ചേരിയിൽ ജനിച്ച ഹനീഫ് മിമിക്രി കലാകാരനായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് നാടകരംഗത്തും തിളങ്ങി. കൊച്ചിയിലെ പെർഫോമിംഗ് ആർട്‌സ് പഠന കേന്ദ്രമായ കലാഭവനിൽ ചേർന്ന് മിമിക്രി ട്രൂപ്പിലെ പ്രമുഖനായി.
തൃപ്രയാർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി, മകൻ അഖിൽ, തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്, എന്നിവർക്കാണ് പരിക്കേറ്റത്.
മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കപ്പല്‍ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്മെൻറ് എന്നി കോഴ്‌സുകള്‍ നടത്തുകയും ഭാവിയില്‍ ലോകത്തിന് തന്നെ മാതൃകയായി മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഴീക്കോട് മാരിടൈം കോളേജില്‍ ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി. (ഇന്‍ലാന്‍ഡ് വെസ്സല്‍) റൂള്‍ പ്രകാരമുള്ള കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കരുത്ത് പകരുന്ന നൂതന ആശയങ്ങളും പദ്ധതികളും മാരിടൈം ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. തുറമുഖങ്ങളെ അടിസ്ഥാനമാക്കി തീരദേശ മേഖലയെ സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മേഖലയാണ് തുറമുഖങ്ങളെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.
വാണിജ്യ ആവശ്യത്തിന് വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കുന്നതോടെ തീരദേശത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സാങ്കേതിക വൈദഗ്ധ്യം ഉണ്ടെങ്കില്‍ തുറമുഖം, കപ്പല്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യത ഉറപ്പാണ്. രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസന സാധ്യതകളില്‍ തുറമുഖവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ഇനിയുള്ള നാളുകളില്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. അതിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഉള്‍നാടന്‍ ജലഗതാഗതവും ചരക്കു നീക്കവും, ഹൗസ് ബോട്ട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങളുമെന്നും തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന മേഖലയാണിതെന്നും മന്ത്രി പറഞ്ഞു.
ഈ രംഗത്ത് പരിജ്ഞാനമുള്ളവരെ കൊണ്ടുവരണമെന്നാണ് വകുപ്പിൻ്റെ തിരുമാനം. അതാണ് ഇത്തരം കോഴ്‌സുകള്‍ നടപ്പാക്കുന്നത്. ജലഗതാഗത യാനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വൈദഗ്ധ്യവും നിര്‍ബന്ധമാണ്. ഈ അടിയന്തിര സാഹചര്യം പരിഗണിച്ചാണ് മാരിടൈമിലൂടെ കോഴ്‌സുകള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചിലെ മാരിടൈം അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലും ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വര്‍ദ്ധിച്ച് വരുന്ന തൊഴിലവസരങ്ങള്‍ക്ക് സാധ്യത നല്‍കുന്ന പ്രൊഫഷണല്‍ യോഗ്യതയുള്ള വിദഗ്ധരെ വാര്‍ത്തെടുക്കാനും പരിശീലനങ്ങള്‍ നല്‍കാനുമാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുഗതാ ശശിധരന്‍, കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപ്പാടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമിത ഷാജി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ശിവശങ്കരപ്പിള്ള, മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷൈന്‍ എ. ഹഖ്, മാരിടൈം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എം.പി. ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വി.സി. മധു, കാസിം ഇരിക്കൂര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14-ന്. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. ബാലികയെ നിഷ്‌കരുണം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നതും പ്രത്യേകതയാണ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.