Saturday, April 19, 2025
Home Blog Page 1136

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

0

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ ഇന്ത്യയും ന്യൂസിലന്‍ഡും തന്നെയാണ് ഏറ്റുമുട്ടുക. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാങ്കേതികമായി ഇപ്പോഴും സാധ്യതകള്‍ ഉണ്ടെങ്കിലും ഇരു ടീമുകളും സെമിയിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

സെമി ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുത്തന് താരോദയവും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്ര തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗലൂരുവിലെ വീട്ടിലെത്തി. രചിനെ സ്വീകരിച്ച മുത്തശ്ശി പൂര്‍ണിമ അഡിഗ ദൃഷ്ടിദോഷം മാറ്റാന്‍ പേരക്കുട്ടിയെ ഉഴിഞ്ഞിടുകയും ചെയ്തു. രചിന്‍റെ മുത്തച്ഛന്‍ ബാലകൃഷ്ണ അഡിഗ കര്‍ണാടകയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനാണ്.

‘ജില്ലാ കളക്ടറാ’യി വേഷമിട്ടതിൻ്റെ ഓർമ്മകൾ പുതുക്കി നയൻതാര………..

0

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നയൻതാര ആരം സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരവും.
പ്രിയപ്പെട്ട അരത്തിൻ്റെ ആറ് വര്‍ഷങ്ങള്‍. അരം എന്നും സ്‍പെഷലാണെന്നും നയൻതാര തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായി എഴുതിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് ഗോപി നൈനാറാണ്. കളക്ടര്‍ മധി വധനി ഐഎഎസായി ചിത്രത്തില്‍ നയൻതാര വേഷമിട്ടപ്പോള്‍ അരത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു.

ക്യാപ്ടൻ മില്ലർ പൊങ്കലിന്……

0

ധനുഷ് നായകനായി അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്ടൻ മില്ലർ പൊങ്കൽ- സംക്രാന്തി റിലീസായി ജനുവരി 12ന് എത്തും. ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. 1930കളിലെയും 40 കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്‌ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായിക. ശിവരാജ് കുമാർ, സുദീപ് കുമാർ,​ ജോൺ കൊക്കൻ,​ നിവേദിത സതീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സിദ്ധാർത്ഥ് നൂനി. സംഭാഷണം മദൻ കർക്കി.സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ധനുഷിന്റെ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. സംവിധാന സംരംഭമായ ഡി 50ന്റെ ജോലികളിലാണ് ധനുഷ്.പി.ആർ. ഒ പ്രതീഷ് ശേഖർ.

ബേസിലിൻ്റെ ‘ഫാലിമി’ ഈ മാസം 17ന് പ്രേക്ഷകരിലേക്ക് .

0

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ബേസിൽ ജോസഫിൻ്റെ പുതിയ ചിത്രമാണ് ‘ഫാലിമി’ . ചിത്രത്തിൻ്റെ ട്രെയിലറിന് വൻ വരവേൽപാണ്‌ ലഭിച്ചത്. കുടുംബത്തിൻ്റെ പ്രശ്നങ്ങൾ ഒറ്റക്ക് തലയിൽ ചുമക്കുന്ന ചെറുപ്പക്കാരനായാണ് ബേസിൽ ഈ സിനിമയിൽ എത്തുന്നത്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാത്ത അച്ഛൻ, പ്രാരാബ്ധം പറയുന്ന അമ്മ, പഴയ കാലഘട്ടം ഓർമ്മിപ്പിക്കുന്ന മുത്തച്ഛൻ, അനിയൻ എന്നിവർക്കൊപ്പം ബേസിലിൻ്റെ കഥാപാത്രം നടത്തുന്ന കാശി യാത്രയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. യാത്രാമധ്യേ ഇവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും നർമ്മത്തിൽ ചാലിച്ചാണ് ട്രെയിലറിൽ കാണിക്കുന്നത്.
ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ലക്ഷ്യംവച്ച് നിർമ്മിച്ച ഒരു ഫീൽ ഗുഡ് ചിത്രമാണ് ഫാലിമി. സംവിധായകനായ നിതീഷ് സഹദേവൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്, ബേസിലിനോടൊപ്പം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രതീപ് തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനവകുപ്പ് .

0

വിവാദങ്ങൾക്കിടെ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഒരുങ്ങി ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്.

പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. നവകേരള സദസ്സ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ ഈ ബിരുദധാരി വലിയ തിരക്കിലാണ്..

0

ദീപാവലിക്കാണ് ഓരോ വീടുകളും മൺചിരാതുകൾ കൊണ്ട് സമ്പന്നമാകുന്നത്. അതുകൊണ്ടു തന്നെ മൺചിരാതുകൾ നിർമ്മിക്കുന്ന വിഭാഗക്കാർക്ക് ഈ സമയം നല്ല തിരക്കുമായിരിക്കും. അങ്ങനെ കശ്മീരിലെ മുഹമ്മദ് ഉമറും തിരക്കിലാണ്.
ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് 29 കാരനായ മുഹമ്മദ് ഉമറിന്റെ മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ്. വർഷങ്ങളായി കളിമൺ വിളക്കുകൾ നിർമിക്കുന്ന അദ്ദേഹത്തിന് ദീപാവലി സമയത്ത് ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്. തന്റെ പിതാവിനൊപ്പമാണ് മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ് ഉമർ മുന്നോട്ട് കൊണ്ടുപോകുന്നത്.

“ദീപാവലി അടുക്കുമ്പോൾ, നിരവധി ഉപഭോക്താക്കളുടെ ഓർഡറുകൾ ലഭിക്കും. എന്റെ പിതാവിനൊപ്പം, ഞാനും രാവും പകലും കർമനിരതനാകും. ഈ വർഷം ഞങ്ങൾക്ക് എക്കാലത്തെയും വലിയ ഓർഡറാണ് ലഭിച്ചത്. ഇരുപതിനായിരത്തലധികം ദീപാവലി വിളക്കുകളാണ് ഈ വർഷം ഞങ്ങൾ നിർമിച്ചത്”, ഉമർ പറഞ്ഞു.

കശ്മീർ താഴ്‌വരയിലെ മൺപാത്ര വ്യവസായത്തെക്കുറിച്ച് ഉമറിന് വലിയ സ്വപ്നങ്ങളുണ്ട്. അതിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഉമർ ഇപ്പോൾ. കൈകൊണ്ട് നിർമിക്കുന്ന കശ്മീരി മൺപാത്രങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.

ബൈബിൾ ഇനി എവിടെയിരുന്നും കേൾക്കാം .

0

മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറങ്ങുന്നു. ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ്‌ ചാക്കോയുടെ ശബ്ദ സൗകുമാര്യത്തിലാണ് ഓഡിയോ ബൈബിൾ. ആറായിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ബിനോയിയുടേതാണ് ജീസസ് സിനിമയുടെ മലയാളം പതിപ്പിലെ ക്രിസ്തുവിന്റെ ശബ്ദം. പതിനായിരത്തിലധികം പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള അദ്ദേഹം ദേശത്തും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. സുനിൽ സോളമന്റെയും വി ജെ പ്രതീഷിന്റെയും നേതൃത്വത്തിലാണ് സംഗീത പശ്ചാത്തലം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ശബ്ദലേഖന രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന ടീമാണ് ബൈബിൾ സാക്ഷാത്ക്കരിച്ചത്.

ഓഡിയോ ബൈബിൾ സമർപ്പണ സമ്മേളനം നവംബർ 4ന് വൈകിട്ട് 5 ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ചിലെ ചടങ്ങിൽ ജോയ് ജോൺ അധ്യക്ഷനായിരിക്കും. സി എസ് ഐ മധ്യ കേരളാ മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഓഡിയോ ബൈബിൾ യൂട്യൂബ് ചാനൽ പ്രകാശനവും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ കൂറിലോസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനവും നിർവഹിക്കും.

തമിഴ്നാട്ടിൽ ഉയരുന്നു നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹം…

0

ആചാരപരമായ നിരവധി കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ക്ഷേത്രമാണ് തമിഴ്നാട്ടിലെ ഓം വിജയ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. എന്നാൽ ഇത്തവണ ക്ഷേത്രം വാ‍ർത്തകളിൽ ഇടം നേടിയത് പ്രശസ്ത സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരേതയായ അമ്മയുടെയും വി​ഗ്രഹങ്ങൾ ഇവിടെ പ്രതിഷ്ഠിച്ചതു കൊണ്ടാണ്.

പുതുച്ചേരിയിലെ ബിജെപി നേതാവായ വിക്കിയാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ വി​ഗ്രഹം സ്വന്തം ചെലവിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. രാജ്യത്തെ നയിക്കുന്ന നേതാവിനോടും കുടുംബാംഗങ്ങളോടും ജനങ്ങൾക്കുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചനയാണ് ഈ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പിന്നിലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ജനപ്രിയ സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ വി​ഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 2022 ഡിസംബർ 30ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ച് 99-ാം വയസ്സിലാണ് അന്തരിച്ചത്. 2023 സെപ്റ്റംബർ 8നാണ് ജി മാരിമുത്തു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

വിഴിഞ്ഞം പദ്ധതി സംസഥാനത്തിൻ്റെ മാത്രമോ??

0

വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാനത്തെ ധനകാര്യ, തുറമുഖ വകുപ്പുകള്‍ തള്ളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര രൂപ വീതം ചെലവിടുന്നുണ്ടെന്ന് കൃത്യമായി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് തുറമുഖ പദ്ധതിയില്‍ രാഷ്ട്രീയമില്ലെന്നും വിഷയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കുന്ന ഫണ്ടാണ് കാപെക്‌സ് ഫണ്ട്( ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍). കാപെക്‌സ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റേതായി കൂടി ബ്രാന്‍ഡ് ചെയ്യപ്പെടണമെന്ന പൊതുനിര്‍ദ്ദേശം മുമ്പ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന പദ്ധതിയായി മാത്രം ഉയര്‍ത്തിക്കാട്ടരുതെന്നും കേന്ദ്ര സഹായം കൂടി എടുത്തുപറഞ്ഞാകണം പദ്ധതിയുടെ പ്രചാരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

പാവപ്പെട്ടവൻ്റെ വയറ്റത്തടിച്ചു സപ്ലൈകോ

0

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിക്കാൻ ഒരുങ്ങുന്നു. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍ പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി തുടങ്ങി സബ്‌സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് വര്‍ധിക്കുക.
ഏഴ് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി ഇനങ്ങളുടെ വില കൂടുന്നത്.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയില്‍ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്.പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം അനുമതി നല്‍കി.