Thursday, April 17, 2025
Home Blog Page 1134

“കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും”ആമുഖം: മോഹൻലാൽ .

0

ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍.

അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം; മന്ത്രി ചർച്ചക്ക് വിളിച്ചു

0

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസ് ഉടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ ഉണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ സൂചിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

ലാലേട്ടൻ്റെ സര്‍പ്രൈസ് വിസിറ്റ്; ‘കത്തനാർ’ സെറ്റിൽ

0

നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം വർധിച്ചിരിക്കുന്നു. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കു ആവേശമായി ചിത്രത്തിൻ്റെ സെറ്റില്‍ സൂപ്പര്‍താരം മോഹൻലാൽ സന്ദര്‍ശനത്തിനെത്തി

വളരെ അപൂർവമായാണ് മോഹൻലാൽ മറ്റ് സിനിമകളുടെ സെറ്റുകൾ സന്ദർശിക്കുന്നത്. ജയസൂര്യയും സംവിധായകൻ റോജിൻ തോമസും ക്യാമറാമാന്‍ നീല ഡികുഞ്ഞയും ഉൾപ്പടെയുള്ളവർക്ക് വലിയ ആവേശവും സന്തോഷവുമാണ് ഈ സന്ദര്‍ശനം നൽകിയത്. മലയാളത്തിലെ രണ്ട് ബിഗ് ബജറ്റ് സിനിമകളായ കത്തനാരിൻ്റെയും എംപുരാൻ്റെയും ചിത്രീകരണം ഒരേസമയം പുരോഗമിക്കുമ്പോൾ അതിലെ രണ്ട് നായകന്മാരുടെ കൂടിക്കാഴ്ചയായും ഈ നിമിഷങ്ങൾ മാറി.

സിനിമയ്ക്കു നൽകിയിരിക്കുന്ന ഡീറ്റൈലിംഗ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു. അതിനു വ്യക്തമായ മറുപടിയും അണിയറ പ്രവർത്തകർ നൽകുകയുണ്ടായി. ഗംഭീരമായിട്ടുണ്ട് സെറ്റ്, സിനിമയും ഗംഭീരമാകുമെന്ന് നിർമാതാവായ ഗോകുലം ഗോപാലനോട് ആശംസകൾ അദ്ദേഹം അറിയിച്ചു

പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈ……

0

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ് ചെന്നൈ സ്വദേശികൾ.
ചെന്നൈ നഗരത്തിൽ കൃത്യമായി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഐലൻഡ് ഗ്രൗണ്ടിലാണ് പ്രധാനമായും വില്പനയുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള പടക്കങ്ങൾ ഉൾക്കൊള്ളുന്ന ഗിഫ്റ്റ് പാക്കുകൾക്കാണ് ഈ തവണ കൂടുതൽ ആവശ്യക്കാർ.
നിർമ്മാണത്തിൽ പരിസ്ഥിതി സൗഹാർദ്ദ രാസവസ്തുക്കൾ ഉപയോഗിക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ആനുപാതികമായി പടക്കങ്ങളുടെയും വില വർധിച്ചു. മുൻവർഷത്തെതിനേക്കാൾ 25 ശതമാനം കുറവാണ് ഈ വർഷത്തെ വില്പന.
രാവിലെ 6 മുതൽ 7 വരെയും, രാത്രി 7 മുതൽ 8 വരെയുമാണ് തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ അനുമതി. ദീപാവലി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പടക്കങ്ങൾ. അതിനാൽ തന്നെ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ദീപാവലി ആഘോഷിക്കുകയാണ് ചെന്നൈ നിവാസികൾ.

തമിഴ്​നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം

0

തമിഴ്​നാട് : തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും സ്വകാര്യ ബസും ദേശീയ പാത 48ൽ വാണിയമ്പാടിയിൽ വച്ച് രാവിലെ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട സർക്കാർ ബസ് ബാരിക്കേഡ് തകര്‍ത്താണ് സ്വകാര്യ ബസിലിടിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ദീപാവലി അവധിക്ക് നാട്ടിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

പത്ത് മിനിറ്റ് കൂടുമ്പോൾ ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു: ലോകാരോഗ്യസംഘടന തലവന്‍

0

ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്.

100ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗായയില്‍ ഒരാളും സുരക്ഷിതരല്ലെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗാസയിലെ നാല് ആശുപത്രികള്‍ ഇസ്രായേല്‍ സേന വളഞ്ഞിരുന്നു. അല്‍ റന്‍തീസി കുട്ടികളുടെ ആശുപത്രി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതല്‍ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിര്‍ത്തി. പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു

0

തിരുവനന്തപുരം : 3 കിലോ സ്വർണം 75000 വജ്രം 30033 രത്നം എന്നിവയിൽ നിർമ്മിച്ച അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു. ഇന്ന് രാവിലെ ഭീമ ജൂവലറിയിൽ നടന്ന ചടങ്ങിൽ Dr . ഭീമ ഗോവിന്ദൻ വിഗ്രഹം അനാവരണം ചെയ്തു . ചടങ്ങിൽ ഗോകുലം ഗോപാലൻ പങ്കെടുത്തു.
ഭീമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് അനന്ത പത്മനാഭൻ്റെ വിഗ്രഹം നിർമിച്ചതെന്ന് ഭീമ ഗോവിന്ദൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 200 വിദഗ്ധരായ തൊഴിലാളികളെ വിഗ്രഹ നിർമാണത്തിനായി നിയോഗിക്കുകയായിരുന്നു. തുടർന്ന് 60 ദിവസം കൊണ്ടാണ് വിഗ്രഹം പൂർത്തിയാക്കിയത്. ദിവസം 18 മണിക്കൂർ ഇതിനായി നീക്കിവച്ചതായി അദ്ദേഹം പറഞ്ഞു.

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

0

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ ഇന്ത്യയും ന്യൂസിലന്‍ഡും തന്നെയാണ് ഏറ്റുമുട്ടുക. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാങ്കേതികമായി ഇപ്പോഴും സാധ്യതകള്‍ ഉണ്ടെങ്കിലും ഇരു ടീമുകളും സെമിയിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

സെമി ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുത്തന് താരോദയവും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്ര തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗലൂരുവിലെ വീട്ടിലെത്തി. രചിനെ സ്വീകരിച്ച മുത്തശ്ശി പൂര്‍ണിമ അഡിഗ ദൃഷ്ടിദോഷം മാറ്റാന്‍ പേരക്കുട്ടിയെ ഉഴിഞ്ഞിടുകയും ചെയ്തു. രചിന്‍റെ മുത്തച്ഛന്‍ ബാലകൃഷ്ണ അഡിഗ കര്‍ണാടകയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനാണ്.

‘ജില്ലാ കളക്ടറാ’യി വേഷമിട്ടതിൻ്റെ ഓർമ്മകൾ പുതുക്കി നയൻതാര………..

0

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നയൻതാര ആരം സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരവും.
പ്രിയപ്പെട്ട അരത്തിൻ്റെ ആറ് വര്‍ഷങ്ങള്‍. അരം എന്നും സ്‍പെഷലാണെന്നും നയൻതാര തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായി എഴുതിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് ഗോപി നൈനാറാണ്. കളക്ടര്‍ മധി വധനി ഐഎഎസായി ചിത്രത്തില്‍ നയൻതാര വേഷമിട്ടപ്പോള്‍ അരത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു.

ക്യാപ്ടൻ മില്ലർ പൊങ്കലിന്……

0

ധനുഷ് നായകനായി അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്ടൻ മില്ലർ പൊങ്കൽ- സംക്രാന്തി റിലീസായി ജനുവരി 12ന് എത്തും. ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. 1930കളിലെയും 40 കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്‌ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായിക. ശിവരാജ് കുമാർ, സുദീപ് കുമാർ,​ ജോൺ കൊക്കൻ,​ നിവേദിത സതീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സിദ്ധാർത്ഥ് നൂനി. സംഭാഷണം മദൻ കർക്കി.സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ധനുഷിന്റെ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. സംവിധാന സംരംഭമായ ഡി 50ന്റെ ജോലികളിലാണ് ധനുഷ്.പി.ആർ. ഒ പ്രതീഷ് ശേഖർ.