Saturday, April 5, 2025
Home Blog Page 1129

കമൽഹാസൻ അന്നേ ചിത്രീകരിച്ചു ‘കോറമാണ്ഡല്‍ ദുരന്തം’; ചർച്ചയായി അൻപേ ശിവം

0

ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രീകരിച്ച ഒരു സിനിമയെ കുറിച്ചുള്ള ചര്‍ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ സജീവമായി നടക്കുന്നത്.

2003ല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തിരക്കഥ എഴുതിയ ‘അന്‍പേ ശിവം’ ആണ് ആ ചിത്രം. രണ്ട് പതിറ്റാണ്ട് മുന്‍പ് സുന്ദര്‍.സി സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവനും കമല്‍ഹാസനുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. സിനിമയില്‍ ഒരു ട്രെയിന്‍ പാളം തെറ്റുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ കോറമാണ്ഡല്‍ എക്‌സ്പ്രസാണ് അപകടം പറ്റി കിടക്കുന്നതായി കാണിച്ചിരിക്കുന്നത്.

ജീന്‍സും സ്ലീവ്‌ലെസ് ക്രോപ് ടോപ്പും; സ്‌റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍

0

ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്കില്‍ പ്രിയതാരം മാളവിക മോഹനന്‍.ഫ്‌ലോറല്‍ പ്രിന്റ് ചെയ്ത ബ്ലൂ ഡെനിം ജീന്‍സും പിക്ചര്‍ പ്രിന്റ് ചെയ്ത സ്ലീവ്‌ലെസ് ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന് മനംനിറഞ്ഞ് ആരാധകര്‍ ലൈക്കുകള്‍ നല്‍കാറുണ്ട്.അതുപോലെ തന്നെ ട്രെന്‍ഡിനു അനുസരിച്ചുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വാഹനാപകടത്തില്‍ നടൻ കൊല്ലം സുധി മരിച്ചു

0

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സുധിയും സംഘവും സഞ്ചരിച്ച തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിമിക്രി ആർട്ടിസ്റ്റുമാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി

0

ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇടുക്കി അതിര്‍ത്തിയോട് ചേര്‍ന്ന വെള്ളിമല വനത്തിലാണ് കൊമ്പനെ തുറന്നുവിടുക. കമ്പം പൂശാനംപെട്ടി പ്രദേശത്തുവെച്ചാണ് ഇന്നലെ അര്‍ധരാത്രിയോടെ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്.

ആഴ്ചകൾക്ക് മുമ്പാണ് ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കുമളി പെരിയാർ ടൈഗർ റിസർവിലെ മേഘമല വനമേഖലയിൽ തുറന്നുവിട്ടത്. റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ദിവസങ്ങൾക്കകം തമിഴ്നാട്ടിലെ തേനിയിലെ ജനവാസ മേഖലയിൽ കൊമ്പൻ ഇറങ്ങി.

സന്തോഷ നിമിഷങ്ങളുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ

0

അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ മുന്നിട്ടു ഇറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് ഏറെപ്പേർക്ക് അവരുടെ അനുഭവങ്ങൾ പറയാനുണ്ടാവും. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

ത്രില്ലടിപ്പിക്കാന്‍ രജിഷയും പ്രിയ വാര്യരും എത്തുന്നു

0

രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കൊള്ള. ബോബി സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ജൂണ്‍ 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കൊള്ള. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സണ്‍, പ്രേംപ്രകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബസിലെ നഗ്നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം

0

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയിൽ മോചിതനായി. എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

ജാമ്യത്തിലിറങ്ങിയ സവാദിനു ആലുവ സബ് ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി. സവാദ് പുറത്തിറങ്ങിയപ്പോൾ മാലയിട്ടാണ് സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു

0

ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബംഗ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്.

അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡന്‍ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവെച്ചു

0

സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15-നു ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും

ബസിലെ നഗ്നതാപ്രദർശനം: യുവതിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ഡി.ജി.പിക്ക് പരാതി

0

കെ.എസ്.ആർ.ടി.സി ബസിലെ നഗ്നതാപ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. ഓൾ കേരള മെൻസ് അസോസിയേഷൻ ആണ് യുവതിക്കെതിരെ പരാതി നൽകിയത്.

സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്ന് മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാർ ആരോപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വേണ്ടിയാണ് യുവതി കള്ളപ്പരാതി കൊടുത്തതെന്നും അജിത്കുമാർ പറഞ്ഞു.