തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാമൃതം പദ്ധതി നടപ്പിലാക്കുന്നു. നാഷണൽ ലീഗൽ സെർവിസ്സ് ദിനമായ നവംബര് 9 നാണു പദ്ധതി നടപ്പിലാക്കുന്നത് . തിരുവനന്തപുരം SMV ഹൈസ്കൂളിലെ 9 , 10 ക്ലാസ്സുകളിലെ 96 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത് . വിദ്യാമൃതം പദ്ധതിയോടനുബന്ധിച്ചു ഏകദിന വർക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയിലൂടെ ലീഗൽ സർവീസ് അതോറിറ്റി ലക്ഷ്യമിടുന്നത് യുവതലമുറയെ പ്രതേകിച്ചു വിദ്യാർത്ഥികളെ നാളെയുടെ ഉത്തമ പൗരന്മാരായി എന്ന ലക്ഷ്യത്തോടെയാണ്. ഈ പദ്ധതി വിഭാവന ചെയ്യുന്നത് ഒരു കുട്ടിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും അതിലുപരി സർവ്വതോൻമുഖമായ അഭിവൃദ്ധിയും വികാസത്തിനുമാണ്. ഈ പദ്ധതി പ്രകാരം ദത്തെടുക്കുന്ന കുട്ടികൾക്കു ലായർ മെന്ററുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് എല്ലാ സർക്കാർ സംവിദാനങ്ങളും പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പത്ര സമ്മേളനത്തിൽ അറിയിച്ചു . നവമ്പർ 9 നു തിരുവനന്തപുരം SMV ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഗാടനം ചെയ്യും. വിവിധ വർക്ഷോപ്പുകളുടെ ഉദ്ഗാടനം കെൻസ മെമ്പർ സെ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഗാടനം ചെയ്യും. ചടങ്ങിൽ സബ് ജഡ്ജ് എസ് . ഷംനാദ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ചു നാഗരാജു , സബ് കളക്ടർ അശ്വതി ശ്രീനിവാസ് ഐ.എ.എസ്, പ്രൊഫ. DR ഐ.എസ് താക്കൂർ, DR ഷിനി ജി തുടങ്ങിയവർ പങ്കെടുക്കും
കാബൂൾ സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഷിയാ ഹസാര സമൂഹത്തിന്റെ ഉൾപ്രദേശമായ ദഷ്-ഇ-ബർചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. “കാബൂളിലെ ദഷ്ത്-ഇ-ബർചി മേഖലയിൽ സിവിലിയൻ യാത്രക്കാരുമായി പോയ ബസിൽ സ്ഫോടനം ഉണ്ടായി, നിർഭാഗ്യവശാൽ ഞങ്ങളുടെ ഏഴ് സ്വഹാബികൾ രക്തസാക്ഷികളായി, 20 പേർക്ക് പരിക്കേറ്റു,” ഖാലിദ് സദ്രാൻ സോഷ്യൽ മീഡിയ സൈറ്റായ എക്സിൽ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ പരിസരത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബിൽ മാരകമായ സ്‌ഫോടനം നടന്നതായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് ഒക്‌ടോബർ അവസാനം അവകാശപ്പെട്ടിരുന്നു. സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ അധികൃതർ അറിയിച്ചു. 2021 ആഗസ്റ്റിൽ അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ തങ്ങളുടെ കലാപം അവസാനിപ്പിച്ചതിനുശേഷം, യു.എസ് പിന്തുണയുള്ള സർക്കാരിനെ പുറത്താക്കിയതിന് ശേഷം ബോംബ് സ്ഫോടനങ്ങളുടെയും ചാവേർ ആക്രമണങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, നിരവധി സായുധ ഗ്രൂപ്പുകൾ ഐ.എസിൻ്റെ പ്രാദേശിക ചാപ്റ്റർ ഉൾപ്പെടെ ഒരു ഭീഷണിയായി തുടരുകയാണ്.
നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം
ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും
നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒല്ലൂര്‍ മണ്ഡലതല സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക കൗണ്ടര്‍വഴി പരാതികള്‍ സ്വീകരിക്കും. വിഐപി കാറ്റഗറി വഴി ആ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നവ കേരള സദസ്സിനോട് അനുബന്ധിച്ച വിപുലമായ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേര്‍ത്തു. പ്രസംഗം മത്സരം, കയ്യെഴുത്തു മാസിക, ചിത്രരചന, കളറിംഗ്, ഫ്‌ളാഷ് മോബുകള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ നടപ്പിലാക്കും.
ചരിത്രം സൃഷ്ടിക്കുന്ന മുന്നേറ്റത്തില്‍ ഏവരുടെയും സഹകരണവും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ കോളേജ്, സ്‌കൂള്‍, എസ്പിസി, യൂത്ത് ക്ലബ് പ്രതിനിധികളുടെയും കുടുംബശ്രീ, ആശ – അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍ എന്നിവരുടെയും യോഗമാണ് ചേര്‍ന്നത്. നവകേരള സദസ്സിനോട് അനുബന്ധിച്ച് ഓരോരുത്തരും വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, എജ്യുക്കേഷന്‍ ഓഫീസര്‍ പി.എം. ബാലകൃഷ്ണന്‍, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, ഒല്ലൂര്‍ എ.സി.പി മുഹമ്മദ് നദീമുദ്ദീന്‍, ബ്ലോക്ക് സെക്രട്ടറി എം. ബൈജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂരിൻ്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ അതിദാരിദ്ര്യ .കുടുംബങ്ങള്‍ക്കു ഭക്ഷണം ഉറപ്പാക്കുന്നതാണു ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍’ പദ്ധതി. ജില്ലയിലെ 115 സി.ബി.എസ്.ഇ സ്‌കൂളുകളാണ് ടുഗെദര്‍ ഫോര്‍ തൃശ്ശൂരിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന 1037 അതിദരിദ്ര കുടുംബങ്ങള്‍ക്കു ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ കഴിയും. ഇന്നലെ (നവംബര്‍ 6) ജില്ലയിലെ 61 സ്‌കൂളുകളിലാണ് പദ്ധതിയ്ക്ക് ആരംഭമായത്. ഈ ആഴ്ച തന്നെ മറ്റ് സിബിഎസ്‌സി വിദ്യാലയങ്ങളിലും പദ്ധതി ആരംഭിക്കും.
ആദ്യഘട്ടത്തില്‍ 462 കുടുംബങ്ങള്‍ക്ക് 13 സ്‌പോണ്‍സര്‍മാരിലുടെ സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്.
എളവള്ളിയില്‍ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ തുടങ്ങി
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജാത്തിൻ്റെ പ്രത്യേക പദ്ധതിയായ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ എളവള്ളി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ടവര്‍ക്ക് സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന ഭക്ഷ്യധാന്യകിറ്റുകളും നല്‍കി. എളവള്ളി ഗ്രാമപഞ്ചായത്തിലെ പത്ത് കുടുംബങ്ങള്‍ക്ക് ഗോകുലം പബ്ലിക് സ്‌കൂളും അഞ്ചു കുടുംബങ്ങള്‍ക്ക് വിദ്യ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളുമാണ് വിതരണം ചെയ്തത്.
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ ഗോകുലം പബ്ലിക് സ്‌കൂളില്‍ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീബിത ഷാജി, പി.എം. അബു, എം.പി. ശരത് കുമാര്‍, സീമ ഷാജു, ഗോകുലം പ്രിന്‍സിപ്പാള്‍ കെ.പി. ശ്രീജിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിത്താര ധനുനാഥ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ലിന്‍ഷ എം, പ്രകാശ് ടി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, സിംജ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍; ശ്രീനാരായണപുരത്ത് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ശ്രീസായി വിദ്യാഭവന്‍ സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത്.പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു.
വെമ്പല്ലൂര്‍ ശ്രീസായി വിദ്യാഭവന്‍ സ്‌കൂളിൻ്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടപ്പാക്കിയ പദ്ധതി വഴി തെരഞ്ഞെടുക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്കാണ് മാസം തോറും ഭക്ഷ്യക്കിറ്റുകള്‍ ഇനി മുതല്‍ വീടുകളില്‍ എത്തിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ പി. ബാലകൃഷ്ണൻ്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. ജയ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. അയൂബ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. നൗഷാദ്, പ്രിന്‍സിപ്പാള്‍ വിജയകുമാരി, വാര്‍ഡ് മെമ്പര്‍ കൃഷ്‌ണേന്ദു, കെ.എച്ച്. സറീന, വിജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഹിസ്ബുള്ള; പ്രതികാരം ചെയ്യുമെന്ന് ശപഥം .
ടെൽ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള രംഗത്ത് വന്നിരിക്കുകയാണ് . ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നൽകിയത്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.
60-ഓളം ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ പ്രതിരോധ സേന കൊലപ്പെടുത്തിയത്. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്ള. തങ്ങളുടെ പൂർണമായ ആക്രമണശേഷി ഇസ്രായേൽ കാണാൻ പോകുന്നതേ ഉള്ളു എന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഗാസ പൂർണമായും വളഞ്ഞ ഇസ്രായേൽ പ്രതിരോധ സേന കര, വ്യോമ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും, ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസിന്റെ പ്രധാന താവളങ്ങൾ ലക്ഷ്യമിട്ടാണ് ഐഡിഎഫ് മുന്നേറുന്നത്. ഗാസയിൽ മൂന്ന് ഇടങ്ങളിൽ ഇസ്രായേൽ സേനയുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസിന്റെ അൽ ഖസം ബ്രിഗേഡ് അറിയിച്ചിരുന്നു.
മമ്മൂട്ടി ചിത്രത്തിൽ സോണിയ ഗാന്ധിയോ??? പോസ്റ്റർ വൈറൽ .
മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സോണിയാ ഗാന്ധിയുടെ രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരെന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ ..
ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.
എന്തായാലും മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിലും സൂസെയ്ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് തന്നെയാണ് പ്രതീക്ഷ. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.
അയ്യപ്പന് പുഷ്പങ്ങളെത്തുക ഗുജറാത്തിൽ നിന്ന്; കരാർ തുക 1.80 കോടി
ശബരിമലയിൽ പുഷ്പാഭിഷേകത്തിന് പൂക്കളെത്തിക്കാനുള്ള കരാർ ലഭിച്ചത് ഗുജറാത്തിലെ നിതിൻ ധനപാലൻ എന്ന കമ്പനിക്കാണ്. ഇ-ടെൻഡർ വഴി നടന്ന ലേലത്തിൽ 1,46,55,555 രൂപയ്‌ക്കാണ് ഗുജറാത്ത് കമ്പനി കരാർ നേടിയത്. 18 ശതമാനം ജിഎസ്ടിയും ഇഎംടിയും നൽകണം. ഇതോടെ ആകെ അടയ്‌ക്കേണ്ട തുക ഒരു കോടി 80 ലക്ഷമായി ഉയരും. കഴിഞ്ഞ വർഷം വരെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു അഭിഷേകത്തിനുള്ള പൂക്കളെത്തിയിരുന്നത്. ആദ്യമായാണ് ഉത്തേന്ത്യയിൽ നിന്ന് പൂക്കളെത്തുന്നത്.
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. താമര, ജമന്തി, അരളി, തുളസി, മുല്ല, കൂവളം തുടങ്ങിയവയുടെ പൂക്കളും ഇലകളുമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഓരോ ദിവസത്തെ പൂജയ്‌ക്ക് ആവശ്യമായ പൂക്കൾ പമ്പയിൽ എത്തിച്ച് ട്രാക്ടർ വഴി സന്നിധാനത്തേക്ക് എത്തിക്കുകയാണ് പതിവ്. ജീവനക്കാർക്ക് പുറമേ തന്ത്രിയും മേൽശാന്തിയും പൂക്കളുടെ ഗുണനിലവാരം പരിശോധിക്കും. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 9.30 വരെയാണ് അയ്യപ്പന് പുഷ്പാഭിഷേകം നടത്തുന്നത്. സീസണിൽ പടിപൂജ ഉണ്ടാകാറില്ല.
കേരളീയം ലോഗോ തയാറാക്കാൻ 7 കോടി രൂ … ??
കേരളീയം പരിപാടി അവസാനിച്ചെങ്കിലും വിവാദങ്ങൾ ഇപ്പോഴും പിന്തുടരുകയാണ്.കേരളീയത്തിന്റെ ലോഗോയുമായി ബന്ധപെട്ടാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. അതിനുള്ള മറുപടിയുമായി ലോഗോ തയ്യാറാക്കിയ ബോസ് കൃഷ്ണമാചാരി എത്തിയിരിക്കുകയാണ്.ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്,
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ത്ഥിച്ചു.
ബോസ് കൃഷ്ണമാചാരിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ….
നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഷൈൻ ചാക്കോയുടെ കൂടെയുള്ള സുന്ദരി ആര് ?? ഒടുവിൽ ഉത്തരം കിട്ടി ….
തൻ്റെ വ്യക്തമായ നിലപാട് കൊണ്ട് എന്നും വിവാദങ്ങളിൽ വീഴുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനുള്ള ധൈര്യം പല അവസരങ്ങളിലും ഷൈൻ കാണിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിന്റെ പിന്നാലെയാണ് മാധ്യമ ശ്രദ്ധ പോകുന്നത് .
ഒരു പെൺകുട്ടിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അടിക്കുറിപ്പൊന്നും ഇല്ലാതെയാണ് ഷൈൻ തൻ്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചത്. ഇതോടെ ആ പെൺകുട്ടി ആരെന്നുള്ള അന്വേഷണത്തിലായി ആരാധകർ.
അതേസമയം ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകളും സജീവമായി. ഇതിനിടെയാണ് ഈ പെൺകുട്ടിയുമായി ഷൈൻ തൻ്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനു എത്തിയത്. ഷൈനിൻ്റെ കൂടെയുള്ള സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനു എന്നാണ് കുട്ടിയുടെ പേര് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഷൈൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്തായാലും താരങ്ങളും ആരാധകരും ഒക്കെ ഷൈനിനും തനുവിനും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്
ക്രിസ്മസ് ഉണർന്നുകഴിഞ്ഞു ; കേക്കുകളിലെ രുചി ഭേദങ്ങൾ തേടി താജ് ഗ്രൂപ്പ് ഓഫ് വർക്കല
ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്.
ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ ആവേശത്തോടെ വരവേൽക്കാൻ കേക്ക് മിക്‌സിംങ്ങിലൂടെ ഒരുങ്ങുകയാണ്. കേക്കിൻ്റെ ചരിത്രം പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് തുടക്കം കുറിച്ചത് . ഉത്സവചാരുതയിൽ ഒരുക്കുന്ന കേക്ക് മിക്‌സിംഗ് താജ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷങ്ങളിലും നടത്താറുണ്ട്.
കേക്കുകൾ ഒരുക്കാൻ വ്യത്യസ്ത ഡ്രൈ ഫ്രൂട്ട്സ്, വിവിധയിനം പരിപ്പ്, ധാന്യങ്ങൾ, മസാലകൾ എന്നിവ കിലോക്കണക്കിന് ചേർത്തൊരുക്കുന്ന ഇത്തരം കേക്ക് മികസ് പണ്ടു കാലങ്ങളായി ക്രിസ്മസിന് തുടർന്നു പോരുന്ന രുചിക്കൂട്ടുകളാണ്. ഈ കൂട്ടിൻ്റെ സുഗന്ധവും വീര്യവും രുചിയിൽ അലിഞ്ഞു ചേരാനായി ഏതാണ്ട് ഒന്നര മാസത്തോളം വിവിധ ആൽക്കഹോൾ മിശ്രിതങ്ങളിൽ മുക്കിവയ്‌ക്കുന്നു. താജ് ഗ്രൂപ്പിൻ്റെ ഗേറ്റ് വേ ഓഫ് വർക്കല , ജനറൽ മാനേജർ മായംഗ് മിത്തലിൻ്റെ മേൽനോട്ടത്തിൽ ചീഫ് ഷെഫ് സുനിലിൻ്റെ കീഴിലുള്ള ടീമാണ് ക്രിസ്മസിന് ഏറെ പ്രശസ്തമായ കേക്കുകൾ ഒരുക്കുന്നത്.