രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്‌ക്കാണ് യോഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോഗതിയും സംഘം നിരീക്ഷിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംകഥ പാർക്കിലെത്തും.
തുടർന്ന് സഹപ്രവർത്തകർക്കൊപ്പം ഹനുമൻഗർഹിയിൽ ദർശനം നടത്തും. പിന്നാലെ ശ്രീരാമ ജന്മഭൂമി സമുച്ചയത്തിലും ശ്രീരാം ലാല വിരാജ്മാനിലും സന്ദർശനം നടത്തും. ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായാണ് തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം ചേരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാമക്ഷേത്രത്തിലെ ക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇഖ്ബാൽ അൻസാരി തുടങ്ങിയവർ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സർക്കാരിന്റെ ഭാഗത്ത് മികച്ച തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. നഗരം മനോഹരമാക്കുന്നത് അയോദ്ധ്യയിലെ ജനങ്ങളുടെ ഭാഗ്യമാണ്. ഹിന്ദുവും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും താമസിക്കുന്ന നഗരമാണ് അയോദ്ധ്യ. എല്ലാവരും ഈ പുണ്യഭൂമിയെ പരിപാലിക്കാൻ ബാധ്യസ്ഥരാണെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.
അയോദ്ധ്യയിൽ മന്ത്രിസഭാ യോഗം; ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ
സ്വർണവില കുറയുന്നു…ഗ്രാമിന് 5570 രൂപ.
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 44560 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയിലെത്തി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. പവന് 44880 രൂപയിലായിരുന്നു വിപണിയിൽ വ്യാപാരം നടന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു വില. അന്താരാഷ്‌ട്ര സ്വർണ വിപണിയിലെ വില വ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് 76.20 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്താൻ വൈകും.
വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്താൻ ഇനിയും വൈകിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.
ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക
ഐസിസി റാങ്കിങ്ങില്‍ ഒന്നാമന്‍ ശുഭ്മാന്‍ ഗില്‍
ഐസിസി റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ബൗളര്‍മാരില്‍ മുഹമ്മദ് സിറാജാണ് ഒന്നാം റാങ്ക്.
വിരാട് കോലിയെ പിന്തള്ളി 2021 ഏപ്രില്‍ 14 മുതല്‍ ബാബര്‍ അസമായിരുന്നു ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം റാങ്കില്‍. നിലവില്‍ ഗില്ലിന് 830 പോയിന്റും, ബാബര്‍ അസമിന് 824 പോയിന്റുമാണുള്ളത്.
കേവലം 41 ഇന്നിങ്സുമായി ഒന്നാം നമ്പര്‍ താരമെന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ശുഭ്മാന്‍. 38 ഇന്നിങ്സില്‍ ഒന്നാമതെത്തിയ എം.എസ് ധോണിക്കാണ് ഈ റെക്കോഡ്.ക്വിന്റണ്‍ ഡി കോക്ക് ആണ് റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ളത്. വിരാട് കോലി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമ്മി എന്നിവരും ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇടംനേടി.
അലോഷ്യസ് സേവ്യർ നിരാഹാര സമരം അവസാനിപ്പിച്ചു
ശ്രീ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സഹകരണബാങ്ക് തകര്‍ക്കാന്‍ ക്വട്ടേഷന്‍
കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ തൃശ്ശൂർ ശാഖയ്ക്ക് അനുമതിയില്ലെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചത്. ഈ സ്ഥാപനത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ ചെയർമാൻ എന്നവകാശപ്പെടുന്ന വി.വി.പി നായർ തൃശ്ശൂർ സിറ്റി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ വി.വി.പി നായർക്ക് നിലവിൽ എൻ.എഫ്.ടി.സി.ഐയിൽ യാതൊരു പദവികളുമില്ലെന്നതിനുള്ള തെളിവ് പുറത്തുവന്നു.
വി.വി.പി നായരെ ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ വർഷം ഡിസംബറിൽ എൻ.എഫ്.ടി.സി.ഐ പുറത്തിറക്കിയ അറിയിപ്പ് വ്യക്തമാക്കുന്നു. വി.വി.പി നായർ ബൈലോകൾക്ക് വിരുദ്ധമായി നടത്തിയ ചില തിരിമറികളും ഓഫീസ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻ്റെ അടിസ്ഥാനത്തിൽ അദ്ധേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത് മാറ്റിവെച്ചു എന്നാണ് എൻ.എഫ്.ടി.സി.ഐയുടെ അറിയിപ്പിൽ പറയുന്നത്.
09/08/2022-ൽ പാസാക്കിയ ആർബിട്രൽ വിധി പ്രകാരമാണ് (ആർബിട്രേഷൻ കേസ് നമ്പർ 60/arb (21/03/2022)) വി.വി.പി നായരെ ചെയർമാൻ പദവിയിൽ നിന്ന് മാറ്റിയത്. ഇതിന് ശേഷം ചെയർമാൻ പദവിയിൽ നിന്ന് പ്രവർത്തിക്കാൻ വി.വി.പി നായർക്ക് പിന്നീട് അനുമതി ലഭിച്ചിട്ടില്ല. എൻ.എഫ്.ടി.സി.ഐയുടെ ചെയർമാൻ എന്ന പേരിൽ വി.വി.പി നായർ എടുക്കുന്ന നടപടികൾക്കും തീരുമാനങ്ങൾക്കും നിയമസാധുതയില്ലെന്നും അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്. അതേസമയം, എൻ.എഫ്.ടി.സി.ഐയ്ക്ക് കീഴിൽ തൃശ്ശൂരിൽ നിലവിലുള്ള സ്ഥാപനത്തിനെതിരെ ചെയർമാൻ എന്ന പേരിലാണ് വി.വി.പി നായർ പരാതി നൽകിയിരിക്കുന്നത്.
തൃശ്ശൂരിലെ സ്ഥാപനം അനധികൃത പണമിടപാടും തട്ടിപ്പും നടത്തുന്നുവെന്ന് കാണിച്ച് നേരത്തെ തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ഒരു ഗൂഢ സംഘം തൃശ്ശൂർ ഈസ്റ്റ് പോലീസിലും പരാതി നൽകിയിരുന്നു. അടിസ്ഥാനരഹിതമായതിനാൽ രണ്ട് പരാതികളിലും പോലീസ് നടപടിയെടുത്തിട്ടില്ല.മലയാളിയായ മുൻ ചെയർമാൻ വി.വി.പി നായരുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ പരാതികളും കേസുകളും ഉണ്ട് . അതിനാൽ തന്നെ സ്ഥിരമായി ഒരു പ്രദേശത്തും ഇയാൾ തങ്ങാറില്ല. സ്ഥാപനത്തിൽ നിന്നും പുറത്തായ ശേഷം ഗോവയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് എൻ.എഫ്.ടി.സി.ഐക്ക് എതിരെ ചരടുവലിക്കുന്നത് . തൃശ്ശൂർ ശാഖയിലെ ന ആസ്തികളിൽ കണ്ണുവച്ച നായർ പല കാരണങ്ങൾ പറഞ്ഞ് നിക്ഷേപതുക വകമാറ്റാനുള്ള സമ്മർദ്ദം ചെലുത്തിയിരുന്നു. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ഡയറക്ടർ ബോർഡ് നായർക്കെതിരെ കടുത്ത നടഡപടികൾ ആരംഭിച്ചു.
തൻ്റെ നീക്കം പരാജയപ്പെട്ടതോടെ ഏത് വിധേനയും സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങൾ ആരംഭിച്ചു. ഇതിനായി തൃശ്ശൂരിലെ നിരവധി സ്ഥാപനങ്ങളെ കള്ളക്കേസുകളിൽ കുടുക്കി തകർത്ത പാരമ്പര്യമുള്ള ഒരു സംഘത്തിന് ചെല്ലും ചിലവും നൽകി ക്വട്ടേഷൻ ഏൽപ്പിക്കുകയായിരുന്നുവെന്ന് എൻ.എഫ്.ടി.സി.ഐ ദക്ഷിണമേഖലാ ചെയർമാൻ മനോജ് കുമാർ പി.കെ പറഞ്ഞു. എൻ.എഫ്.ടി.സി.ഐ യിൽ നൂറു രൂപ പോലും നിക്ഷേപമുള്ളയാളല്ല പരാതിക്കാർ എന്നതാണ് അത്ഭുതം .പരാതിക്കാരനോ നായർക്കോ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്ഥാപനം പൂട്ടിക്കുമെന്ന് ഈ സംഘത്തിൻ്റെ ബ്ലാക്ക് മെയിൽ ഭീഷണിയെ മാനേജ്മെൻ്റ് അവഗണിച്ചതോടെയാണ് കള്ളപ്പരാതിയുമായി കളത്തിലിറങ്ങിയത്. ഏതൊരു ധനകാര്യ സ്ഥാപനത്തിൻ്റേയും നിലനില്പ് നിക്ഷേപകരാണ് സ്ഥാപനം തകർന്നുവെന്ന് ഒരു വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ സ്വാഭാവികമായും നിക്ഷേപകർ ആശങ്കയിലാവും ഈ ദുഷ്ടലാക്കോടെയാണ് നായരും സംഘവും പ്രവർത്തിക്കുന്നത്. എന്തായാലും വി.വി.പി നായർ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ശബ്ദരേഖകൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന .പരാതിക്കാരിൽ സ്ത്രീകളും ഉണ്ടെന്നാണ് സൂചന . ഇതിൻ്റെ വിവരങ്ങൾ ഉടൻ പുറത്തു വിടും.
കെ-റെയില്‍ ഉടനെ പായുമോ?? ദക്ഷിണ റെയില്‍വേയുടെ കത്ത്
തിരുവനന്തപുരം: കെ റെയിലുമായി ചര്‍ച്ച നടത്താന്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേര്‍ജര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് . വേഗത്തിൽ ചര്‍ച്ച നടത്തി യോഗത്തിൻ്റെ വിവരങ്ങള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേ കത്തയച്ചു. റെയില്‍വേ ബോര്‍ഡിൻ്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അംഗീകാരത്തോടെയാവും യോഗത്തിന്റെ വിശദാംശങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. പദ്ധതി രൂപരേഖയെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.
നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ കെ റെയില്‍ കോര്‍പ്പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രധാന്യമുള്ള പദ്ധതിയാണെന്നും ഓര്‍മ്മിപ്പിച്ചാണ് കത്ത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭൂപേഷ് ബാഗേലും നേർക്കുനേർ ; 508 കോടി രൂപ കൈപ്പറ്റിയതായി ആരോപണം .
മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി ഈ പണം വിനിയോഗിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചതിനെത്തുടര്‍ന്ന് മഹാദേവ് വാതുവെപ്പ് ആപ്പ് ഉള്‍പ്പെടെ 22 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച നിർദേശം നൽകിയിരുന്നു. അതേസമയം, ആപ്പ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് കാലതാമസം വരുത്തിയതെന്നാണ് ബാഗേല്‍ ആരോപിച്ചത്… ”ആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏറെ കാലതാമസം നേരിട്ടു. കാരണം, ഒന്നരവര്‍ഷം മുമ്പ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ ആപ്പുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് അയക്കാനുള്ള അധികാരം പൂര്‍ണമായും അദ്ദേഹത്തിനാണുള്ളത്. വാതുവെപ്പുകള്‍ കണ്ടെത്തി ആദ്യത്തെ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്തില്ല എന്നാണ് മന്ത്രി പറഞ്ഞത്.
.
മല്ലു ട്രാവലര്‍’ക്കെതിരെ ധര്‍മ്മടം പൊലീസ് പോക്‌സോ കേസെടുത്തു
‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. .
ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ആദ്യ ഭാര്യ രംഗത്തെത്തിയത് . ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും, കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചുവെന്നും അവർ പറഞ്ഞു.
15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നതെന്നും , ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത് .
നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാക്കിറിൻ്റെ ആദ്യ ഭാര്യ പറഞ്ഞു .
വിദ്യാമൃതം പദ്ധതിക്ക് നാളെ തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാമൃതം പദ്ധതി നടപ്പിലാക്കുന്നു. നാഷണൽ ലീഗൽ സെർവിസ്സ് ദിനമായ നവംബര് 9 നാണു പദ്ധതി നടപ്പിലാക്കുന്നത് . തിരുവനന്തപുരം SMV ഹൈസ്കൂളിലെ 9 , 10 ക്ലാസ്സുകളിലെ 96 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത് . വിദ്യാമൃതം പദ്ധതിയോടനുബന്ധിച്ചു ഏകദിന വർക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയിലൂടെ ലീഗൽ സർവീസ് അതോറിറ്റി ലക്ഷ്യമിടുന്നത് യുവതലമുറയെ പ്രതേകിച്ചു വിദ്യാർത്ഥികളെ നാളെയുടെ ഉത്തമ പൗരന്മാരായി എന്ന ലക്ഷ്യത്തോടെയാണ്. ഈ പദ്ധതി വിഭാവന ചെയ്യുന്നത് ഒരു കുട്ടിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും അതിലുപരി സർവ്വതോൻമുഖമായ അഭിവൃദ്ധിയും വികാസത്തിനുമാണ്. ഈ പദ്ധതി പ്രകാരം ദത്തെടുക്കുന്ന കുട്ടികൾക്കു ലായർ മെന്ററുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് എല്ലാ സർക്കാർ സംവിദാനങ്ങളും പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പത്ര സമ്മേളനത്തിൽ അറിയിച്ചു . നവമ്പർ 9 നു തിരുവനന്തപുരം SMV ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഗാടനം ചെയ്യും. വിവിധ വർക്ഷോപ്പുകളുടെ ഉദ്ഗാടനം കെൻസ മെമ്പർ സെ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഗാടനം ചെയ്യും. ചടങ്ങിൽ സബ് ജഡ്ജ് എസ് . ഷംനാദ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ചു നാഗരാജു , സബ് കളക്ടർ അശ്വതി ശ്രീനിവാസ് ഐ.എ.എസ്, പ്രൊഫ. DR ഐ.എസ് താക്കൂർ, DR ഷിനി ജി തുടങ്ങിയവർ പങ്കെടുക്കും