കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ. തൃശൂർ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവ്വേയർ ആയ എ. രവീന്ദ്രൻ ആണ് തൃശൂർ വിജിലൻസ് പിടികൂടിയത്. അയ്യന്തോൾ സ്വദേശിയുടെ വസ്തു അളന്നു നൽകുന്നതിന് ഫീസ് എന്ന വ്യാജന 2500 രൂപ വാങ്ങുകയും വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പോലീസ് സംവിധാനത്തെ ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചു; മന്ത്രി ഡോ. ആര്‍. ബിന്ദു
ഐ.എസ്.ഒ അംഗീകാരവുമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍
പോലീസ് സംവിധാനത്തെ ഒന്നടങ്കം ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസിൻ്റെ പരുക്കന്‍ നയമൊക്കെ ഇന്ന് പഴങ്കഥകളാണ്. പൊതുസമൂഹത്തോട് സൗഹാര്‍ദ്ദപരമായി ഇടപെട്ടുകൊണ്ട് നിയമ – നീതി നിര്‍വ്വഹണങ്ങളില്‍ ഉത്തരവാദിത്വപരമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ന് പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ ചാരിതാര്‍ത്ഥ്യവും അഭിമാനവും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരസ്പരസൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സമാധാനത്തിലുള്ള ജീവിതം ഉറപ്പുവരുത്താന്‍ കഴിയുള്ളൂ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ക്കുള്ള ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് മന്ത്രി ഡോ. ആര്‍. ബിന്ദു വിതരണം ചെയ്തു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരത്തിൻ്റെ ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ ഇ.ആര്‍. ബൈജു എന്നിവര്‍ ഏറ്റുവാങ്ങി.
തൃശ്ശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിശിഷ്ടാതിഥിയായി. ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, എസ്.എം.എസ് പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്‍. ശ്രീകുമാര്‍, തൃശ്ശൂര്‍ റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ് എന്‍. വെയില്‍സ്, ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാം കേരളീയത്തിനു ഒരുക്കങ്ങൾ തുടങ്ങി
കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൻ്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു.
ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്, റിപ്പോർട്ട് പുറത്ത്
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിൻ്റെ കണക്ക്. മറുവശത്ത്, ചൈനയ്ക്ക് പട്ടികയില്‍ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. നേരത്തെ ലോകബാങ്ക് മുതല്‍ ഐഎംഎഫ് വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് എസ്റ്റിമേറ്റ് പുതുക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.5 ശതമാനമാണെന്ന് ഫിച്ച് റേറ്റിംഗ്‌സ് നേരത്തെ കണക്കാക്കിയിരുന്നു. ഇത് 0.7 ശതമാനം വര്‍ധിച്ച് 6.2 ശതമാനമായി. 2023 മുതല്‍ 2027 വരെയുള്ള ഇടക്കാല കാലയളവാണ് ഫിച്ച് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയുടെ ജിഡിപി ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത മാസങ്ങളില്‍, ഇന്ത്യയിലെ തൊഴില്‍ നിരക്കില്‍ വലിയ പുരോഗതി ഉണ്ടായതായി ഏജന്‍സി പറഞ്ഞു. ഇതുകൂടാതെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തൊഴില്‍ ഉല്‍പാദന ശേഷിയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതാണ് എസ്റ്റിമേറ്റ് പുനഃപരിശോധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ചൈനയുടെ ജിഡിപിയിലെ ഇടിവിൻ്റെ ആഘാതം വളര്‍ന്നുവരുന്ന 10 രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.
ബോബി ഡിയോൾ സൂര്യയുടെ വില്ലൻ..
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലൂടെ ബോബി ഡിയോൾ തമിഴിലേക്ക് . ചിത്രത്തിലെ മുഖ്യവില്ലനാണ് ബോബിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ഈ മാസം തന്നെ ബോബി ഡിയോളിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുമെന്നാണ് സൂചന.
ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് അടുത്തിടെ പതിവുകാഴ്ചയാണ്. അമിതാഭ് ബച്ചനും സൽമാൻ ഖാനും സഞ്ജയ് ദത്തുമെല്ലാം തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലേക്കുള്ള പുതിയ താരമാണ് ബോബി ഡിയോൾ.
നേരത്തേ പവൻ കല്യാൺ ചിത്രമായ ഹരിഹര വീര മല്ലുവിൽ ബോബി ഡിയോൾ വില്ലനായെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീടിതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിവായിരുന്നില്ല. പിന്നീടാണ് കങ്കുവാ ടീം ബോബിയെ ബന്ധപ്പെടുന്നതും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുന്നതും. കഥ കേട്ടയുടൻ താരം സമ്മതം മൂളുകയായിരുന്നെന്ന് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു. സൂര്യയെ വളരെ ഇഷ്ടമുള്ളയാളുമാണ് ബോബി ഡിയോളെന്നും അവർ പറഞ്ഞു.
നിലവിൽ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് ബോബി ഡിയോൾ. രൺബീർ കപൂറും രശ്മിക മന്ദാനയും നായകനും നായികയുമായെത്തുന്ന ചിത്രത്തിൽ വില്ലനാണ് ബോബി ഡിയോൾ.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് കങ്കുവ. പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ഗ്ലിംസിലുള്ളത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
18 -മത് കെ.ആർ. നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു.
തിരുവനന്തപുരം: 18 -മത് കെ.ആർ.നാരായണൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. KPSS താലൂക് യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ നിർവഹിച്ചു. ചടങ്ങിന്റെ അധ്യക്ഷത നിർവഹിച്ചത് വേളി പ്രമോദ് (സംസ്ഥാന താലൂക് യൂണിയൻ പ്രസിഡന്റ്). സ്വാഗതം-താലൂക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ മുട്ടത്തറ.
KPSS സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഭിമന്യു പട്ടം, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുദർശനൻ വി വേളി, രാധാകൃഷ്ണൻ പി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സെക്രട്ടേറിയറ്റ് പരിസരത്ത് ബോംബ് ഭീഷണി..
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തു ബോംബ് ഭീഷണി..ഇതേ തുടർന്ന് പോലീസ് സംഘം സെക്രട്ടറിയേറ്റും പരിസരപ്രദേശവും വ്യാപകമായി പരിശോധിച്ചെങ്കിലും യാതൊരുവിധ തെളിവും ലഭിച്ചില്ല. വ്യാജ സന്ദേശമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സന്ദേശം ലഭിച്ച ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയോദ്ധ്യയിൽ മന്ത്രിസഭാ യോഗം; ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ
രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്‌ക്കാണ് യോഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോഗതിയും സംഘം നിരീക്ഷിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംകഥ പാർക്കിലെത്തും.
തുടർന്ന് സഹപ്രവർത്തകർക്കൊപ്പം ഹനുമൻഗർഹിയിൽ ദർശനം നടത്തും. പിന്നാലെ ശ്രീരാമ ജന്മഭൂമി സമുച്ചയത്തിലും ശ്രീരാം ലാല വിരാജ്മാനിലും സന്ദർശനം നടത്തും. ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായാണ് തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം ചേരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാമക്ഷേത്രത്തിലെ ക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇഖ്ബാൽ അൻസാരി തുടങ്ങിയവർ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സർക്കാരിന്റെ ഭാഗത്ത് മികച്ച തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. നഗരം മനോഹരമാക്കുന്നത് അയോദ്ധ്യയിലെ ജനങ്ങളുടെ ഭാഗ്യമാണ്. ഹിന്ദുവും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും താമസിക്കുന്ന നഗരമാണ് അയോദ്ധ്യ. എല്ലാവരും ഈ പുണ്യഭൂമിയെ പരിപാലിക്കാൻ ബാധ്യസ്ഥരാണെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.