Monday, March 31, 2025
Home Blog Page 1118

മമ്മൂട്ടി ചിത്രത്തിൽ സോണിയ ഗാന്ധിയോ??? പോസ്റ്റർ വൈറൽ .

0

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സോണിയാ ഗാന്ധിയുടെ രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരെന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ ..

ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ​ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.

എന്തായാലും മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിലും സൂസെയ്ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് തന്നെയാണ് പ്രതീക്ഷ. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.

അയ്യപ്പന് പുഷ്പങ്ങളെത്തുക ഗുജറാത്തിൽ നിന്ന്; കരാർ തുക 1.80 കോടി

0

ശബരിമലയിൽ പുഷ്പാഭിഷേകത്തിന് പൂക്കളെത്തിക്കാനുള്ള കരാർ ലഭിച്ചത് ​ഗുജറാത്തിലെ നിതിൻ ധനപാലൻ എന്ന കമ്പനിക്കാണ്. ഇ-ടെൻഡർ വഴി നടന്ന ലേലത്തിൽ 1,46,55,555 രൂപയ്‌ക്കാണ് ​ഗുജറാത്ത് കമ്പനി കരാർ നേടിയത്. 18 ശതമാനം ജിഎസ്ടിയും ഇഎംടിയും നൽകണം. ഇതോടെ ആകെ അടയ്‌ക്കേണ്ട തുക ഒരു കോടി 80 ലക്ഷമായി ഉയരും. കഴിഞ്ഞ വർഷം വരെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു അഭിഷേകത്തിനുള്ള പൂക്കളെത്തിയിരുന്നത്. ആദ്യമായാണ് ഉത്തേന്ത്യയിൽ നിന്ന് പൂക്കളെത്തുന്നത്.

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. താമര, ജമന്തി, അരളി, തുളസി, മുല്ല, കൂവളം തുടങ്ങിയവയുടെ പൂക്കളും ഇലകളുമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഓരോ ദിവസത്തെ പൂജയ്‌ക്ക് ആവശ്യമായ പൂക്കൾ പമ്പയിൽ എത്തിച്ച് ട്രാക്ടർ വഴി സന്നിധാനത്തേക്ക് എത്തിക്കുകയാണ് പതിവ്. ജീവനക്കാർക്ക് പുറമേ തന്ത്രിയും മേൽശാന്തിയും പൂക്കളുടെ ​ഗുണനിലവാരം പരിശോധിക്കും. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 9.30 വരെയാണ് അയ്യപ്പന് പുഷ്പാഭിഷേകം നടത്തുന്നത്. സീസണിൽ പടിപൂജ ഉണ്ടാകാറില്ല.

കേരളീയം ലോഗോ തയാറാക്കാൻ 7 കോടി രൂ … ??

0

കേരളീയം പരിപാടി അവസാനിച്ചെങ്കിലും വിവാദങ്ങൾ ഇപ്പോഴും പിന്തുടരുകയാണ്.കേരളീയത്തിന്റെ ലോഗോയുമായി ബന്ധപെട്ടാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. അതിനുള്ള മറുപടിയുമായി ലോഗോ തയ്യാറാക്കിയ ബോസ് കൃഷ്ണമാചാരി എത്തിയിരിക്കുകയാണ്.ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്,
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ത്ഥിച്ചു.

ബോസ് കൃഷ്ണമാചാരിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ….

നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.

എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഷൈൻ ചാക്കോയുടെ കൂടെയുള്ള സുന്ദരി ആര് ?? ഒടുവിൽ ഉത്തരം കിട്ടി ….

0

തൻ്റെ വ്യക്തമായ നിലപാട് കൊണ്ട് എന്നും വിവാദങ്ങളിൽ വീഴുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനുള്ള ധൈര്യം പല അവസരങ്ങളിലും ഷൈൻ കാണിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിന്റെ പിന്നാലെയാണ് മാധ്യമ ശ്രദ്ധ പോകുന്നത് .
ഒരു പെൺകുട്ടിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അടിക്കുറിപ്പൊന്നും ഇല്ലാതെയാണ് ഷൈൻ തൻ്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചത്. ഇതോടെ ആ പെൺകുട്ടി ആരെന്നുള്ള അന്വേഷണത്തിലായി ആരാധകർ.
അതേസമയം ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകളും സജീവമായി. ഇതിനിടെയാണ് ഈ പെൺകുട്ടിയുമായി ഷൈൻ തൻ്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനു എത്തിയത്. ഷൈനിൻ്റെ കൂടെയുള്ള സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനു എന്നാണ് കുട്ടിയുടെ പേര് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഷൈൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്തായാലും താരങ്ങളും ആരാധകരും ഒക്കെ ഷൈനിനും തനുവിനും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്

ക്രിസ്മസ് ഉണർന്നുകഴിഞ്ഞു ; കേക്കുകളിലെ രുചി ഭേദങ്ങൾ തേടി താജ് ഗ്രൂപ്പ് ഓഫ് വർക്കല

0

ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്.

ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ ആവേശത്തോടെ വരവേൽക്കാൻ കേക്ക് മിക്‌സിംങ്ങിലൂടെ ഒരുങ്ങുകയാണ്. കേക്കിൻ്റെ ചരിത്രം പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് തുടക്കം കുറിച്ചത് . ഉത്സവചാരുതയിൽ ഒരുക്കുന്ന കേക്ക് മിക്‌സിംഗ് താജ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷങ്ങളിലും നടത്താറുണ്ട്.

കേക്കുകൾ ഒരുക്കാൻ വ്യത്യസ്ത ഡ്രൈ ഫ്രൂട്ട്സ്, വിവിധയിനം പരിപ്പ്, ധാന്യങ്ങൾ, മസാലകൾ എന്നിവ കിലോക്കണക്കിന് ചേർത്തൊരുക്കുന്ന ഇത്തരം കേക്ക് മികസ് പണ്ടു കാലങ്ങളായി ക്രിസ്മസിന് തുടർന്നു പോരുന്ന രുചിക്കൂട്ടുകളാണ്. ഈ കൂട്ടിൻ്റെ സുഗന്ധവും വീര്യവും രുചിയിൽ അലിഞ്ഞു ചേരാനായി ഏതാണ്ട് ഒന്നര മാസത്തോളം വിവിധ ആൽക്കഹോൾ മിശ്രിതങ്ങളിൽ മുക്കിവയ്‌ക്കുന്നു. താജ് ഗ്രൂപ്പിൻ്റെ ഗേറ്റ് വേ ഓഫ് വർക്കല , ജനറൽ മാനേജർ മായംഗ് മിത്തലിൻ്റെ മേൽനോട്ടത്തിൽ ചീഫ് ഷെഫ് സുനിലിൻ്റെ കീഴിലുള്ള ടീമാണ് ക്രിസ്മസിന് ഏറെ പ്രശസ്തമായ കേക്കുകൾ ഒരുക്കുന്നത്.

നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടിയ ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; അറിയാം പ്രത്യേകതകൾ

0

മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ യാത്ര ചെയ്യുന്ന ഗുണം മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യാത്രയെ സ്നേഹിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മറ്റു ചിലരാകട്ടെ സുഹൃത്തുകൾക്കൊപ്പവും കുടുംബസമേതവുമൊക്കെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇന്ത്യയ്ക്കുള്ളിൽ തന്നെ കണ്ടിരിക്കേണ്ട പല സ്ഥലങ്ങൾ ഉണ്ടായിട്ടും നമ്മളിൽ പലർക്കും അതിനെപ്പറ്റി അറിയില്ല.

ലോകത്തിലെ മികച്ച മുപ്പത് ഇടങ്ങളെ കുറിച്ച് നാഷണൽ ജിയോഗ്രാഫിക്കിന്റെ ട്രാവലർ ലിസ്റ്റിൽ പറയുന്നുണ്ട്. ഇതിൽ ഇടം നേടിയിരിക്കുകയാണ് ഭാരതത്തിന്റെ ‘സെവൻ സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിം. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ സംസ്ഥാനം. നിരവധി വിനോദ സഞ്ചാരികളെ സിക്കിമിലേക്ക് ആകർഷിക്കുന്ന സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് അടക്കമുള്ള സ്ഥലങ്ങളാണ് നാഷണൽ ജിയോഗ്രാഫിക്കിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ഗാങ്‌ടോക്ക്
സിക്കിന്റെ തലസ്ഥാന നഗരിയായ ഗാങ്‌ടോക്ക് പ്രമുഖ ബുദ്ധമത തീർത്ഥാടനകേന്ദ്രം കൂടിയാണ്. എൻചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുൽ ചോർട്ടെൻ, ഗണേഷ് തോക്, ഹനുമാൻ തോക്, വൈറ്റ് വാൾ, റിഡ്ജ് ഗാർഡൻ തുടങ്ങിയവയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് കൂടുതലായും ആകർഷിക്കുന്നത്.

പെല്ലിംങ്
കാഞ്ചൻജംഗ ഉത്സവത്തിന് പേര് പേരു കേട്ട പെല്ലിങ് ആണ് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. പമയാംഗ്റ്റ്സേ- സംഗചോലിങ് ബുദ്ധവിഹാരങ്ങൾ, സിങ്കോർ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം തുടങ്ങിയവയാണ് ഈ പ്രദേശത്തെ മനോഹരമാക്കുന്നത്.

കാഞ്ചൻജംഗ ദേശീയോദ്യാനം
വടക്കൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന കാഞ്ചൻജംഗ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. ഇവിടുത്തെ നാഷണൽ പാർക്കാണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.

യംതാങ് വാലി
സിക്കിമിലെ പൂക്കളുടെ താഴ്‌വരയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വസന്തക്കാലത്തെ വരവേൽക്കുന്നത് പൂക്കൾ പൂത്തു നിൽക്കുന്ന താഴ്‌വരയാണ്. റോഡോഡെൻഡാൺ വന്യജീവി സങ്കേതവും പ്രദേശത്തെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.

പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് അഫ്​ഗാനികൾ

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് എത്തുന്ന അഫ്ഗാനികൾ നേരിടുന്നത് വൻ പ്രതിസന്ധി. ശരിയായ പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റുകൾ തുടങ്ങീ അടി സ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അഫ്ഗാനികൾ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നതായി എയ്ഡ് ഏജൻസികൾ പറയുന്നു. ഏകദേശം 17 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികളാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതിനകം ലക്ഷക്കണക്കിനുപേർ അഫ്ഗാനിലേക്ക് പലായനം ചെയ്തു. പതിനായിരങ്ങൾ അതിർത്തി മേഖലകളിൽ കുടുങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
രാജ്യത്ത് അനധികൃതമായി കഴിയുന്ന അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടാൻ പാകിസ്ഥാൻ അനുവദിച്ച സമയപരിധി ഒക്‌ടോബർ 31-ന് അവസാനിച്ചിരുന്നു. രാജ്യം വിടാത്തവരെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പാകിസ്ഥാൻ. അറസ്റ്റും കുടിയൊഴിപ്പിക്കലും ഭയന്നാണ് അഫ്ഗാനികൾ തിരികെ നാട്ടിലേയ്ക്ക് പലായനം ചെയ്യുന്നത്.
ടോർഖാം, ചമൻ എന്നീ രണ്ട് പ്രധാന അതിർത്തികളിൽ നിന്നാണ് അഫ്ഗാനികൾ പാകിസ്ഥാൻ വിടുന്നത്. അഫ്ഗാനിസ്ഥാനിലെ ജന്മസ്ഥലത്തേക്ക് മാറാൻ അവർ തയ്യാറെടുക്കുമ്പോൾ ആളുകൾക്ക് താമസിക്കാൻ താലിബാൻ മറുവശത്ത് ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നവരിൽ പലരും വിദ്യാഭ്യാസ രേഖകളില്ലാതെ മടങ്ങിവരുന്നതിനാൽ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഉറുദുവും ഇംഗ്ലീഷും പഠിച്ചതിനാൽ പ്രാദേശിക അഫ്ഗാൻ ഭാഷകളായ ദാരി, പാഷ്തോ എന്നിവ അറിയാത്തവരാണെന്നും സേവ് ദി ചിൽഡ്രൻ കൺട്രി ഡയറക്ടർ അർഷാദ് മാലിക് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ബാലവേലയും കള്ളക്കടത്തും ദാരിദ്ര്യം കാരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കാരണം മടങ്ങിവരുന്ന മിക്ക കുടുംബങ്ങളും പാകിസ്ഥാനിലെ ദരിദ്രരായ കുടിയേറ്റക്കാരിൽ ഉൾപ്പെടുന്നവരാണ്.

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന് ആറ് കോടി രൂപ പിഴ, ശിവശങ്കറിന് 50 ലക്ഷം.

0

കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവെൻറ്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍. സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും ശിവശങ്കര്‍ 50 ലക്ഷം രൂപയും അടക്കണമെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്.
.
തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ 5 ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ കസ്റ്റംസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

.യു എ ഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴ അടക്കണം എന്നാണ് ഉത്തരവ്. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താന്‍ ഏജന്‍സീസ് 4 കോടി രൂപയും ഫൈസല്‍ ഫരീദ്, പി മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവര്‍ 2.5 കോടി രൂപ വീതവും അടക്കണം സ്വപ്നയുടെ ഭര്‍ത്താവ് എസ് ജയശങ്കര്‍, റബിന്‍സ് ഹമീദ് എന്നിവര്‍ 2 കോടി രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. എ എം ജലാല്‍, പി ടി അബ്ദു, ടി എം മുഹമ്മദ് അന്‍വര്‍, പി ടി അഹമ്മദ് കുട്ടി, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ക്ക് 1.5 കോടി രൂപ വീതവും പിഴയടക്കണം . മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 2 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയും പിഴ ചുമത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത സമ്മാനം .

0

ഭോപ്പാൽ: പ്രചാരണത്തിൻ്റെ ഭാഗമായി എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കു ലഭിച്ച ‘പ്രത്യേക’ ബൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയായിരുന്നു സംഭവം.

ഈ മാസം 17നാണ് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി മുൻനിര നേതാക്കൾ തന്നെയാണ് പ്രചാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിനിടെയിലാണ് ഏവരെയും ചിരിപ്പിക്കുന്ന തരത്തിൽ ഒരു താമസ രംഗസം പ്രചാരണച്ചൂടിനെ തണുപ്പിച്ചുകൊണ്ട് ഒരു തമാശരംഗം അരങ്ങേറിയത്. വേദിയിലുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ പൂക്കളില്ലാത്ത ബൊക്കെയാണ് ഒരു പ്രവർത്തകൻ നൽകിയത്.

ഓരോ നേതാക്കളായി പ്രിയങ്കയുടെ അടുത്തെത്തി അഭിവാദ്യം ചെയ്യുകയും ഇവരിൽ ചിലർ പൂക്കളും മറ്റു സമ്മാനങ്ങൾ നൽകുകയും ചെയ്തു .. ഇതിനിടെയാണ് ഒരു പ്രവ‌ർത്തകൻ പൂവില്ലാത്ത ബൊക്കെയുമായി എത്തിയത്. ഇത് സ്വീകരിച്ച പ്രിയങ്ക ആദ്യമൊന്ന് ഞെട്ടിയെങ്കിലും ചിരിയടക്കാനാകാതെ. ബൊക്കെയിലെ പൂക്കൾ എവിടെയെന്ന് ചോദിക്കുകയായിരുന്നു . അപ്പോഴാണ് അബദ്ധം പറ്റിയതായി പ്രവർത്തകർക്ക് മനസിലാകുന്നത്.

പിന്നീട് എല്ലാവരും പ്രിയങ്കയുടെ ഒപ്പം ചേർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതിനിടെ ബൊക്കെ കൊടുത്തയാൾ വേദിയിൽ നിന്ന് പെട്ടെന്നുതന്നെ പിൻവാങ്ങുന്നു. ഈ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു

വീണ്ടും മത്സരിക്കാൻ ഒരുങ്ങി പുടിൻ..

0

മോസ്‌കോ: അടുത്ത വർഷം മാർച്ചിൽ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജയിച്ചാൽ 2030 വരെ പുട്ടിൻ അധികാരത്തിൽ തുടരും. റഷ്യയിൽ പുട്ടിന് 80 ശതമാനത്തോളം പിന്തുണയുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു. എന്നാൽ,​ അത്തരമൊരു തീരുമാനം പുട്ടിൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പ്രതികരിച്ചിട്ടുണ്ട്.