Friday, April 4, 2025
Home Blog Page 1116

ഉതിമൂട് സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല ; ബാങ്കിനുള്ളില്‍ വിമുക്തഭടൻ്റെ ഭാര്യ

0

റാന്നി: ഉതിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടൻ്റെ ഭാര്യയുടെ സമരം. ഒരുവര്‍ഷത്തിലേറെയായി നിരന്തരം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിമുക്തഭടന്‍ റാന്നി ഉതിമൂട് മരുതന കാര്യാട്ട് പരേതനായ ചന്ദ്രശേഖരൻ്റെ ഭാര്യ തങ്കമണിയമ്മയാണ് ബാങ്കില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചത്.

ഒരുവര്‍ഷം മുമ്പും ഇവര്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ഉടനെ പണം തിരികെ നല്‍കാമെന്ന് ഉറപ്പു നല്‍കി ഇവരെ അനുനയിപ്പിച്ച് മടക്കുകയായിരുന്നു അന്ന്. എന്നാല്‍, ഇതുവരെ പണം പൂര്‍ണമായി തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. ഡിസംബര്‍ 31-നുള്ളില്‍ പണം നല്‍കുമെന്ന് പൊലീസിൻ്റെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പിന്മേലാണ് തിങ്കളാഴ്ച വൈകീട്ട് സമരം അവസാനിപ്പിച്ചത്.

രാവിലെ 10 മണിക്കാണ് ഇവര്‍ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടത്.പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നിലത്ത് ഷീറ്റിട്ട് ഇരുന്നു. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെകിട്ടാന്‍ വേണ്ടിയാണ് വന്നതെന്നും ബാങ്ക് അധികാരികളോട് തങ്കമണിയമ്മ പറഞ്ഞു. വലിയ തുകകളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനാലും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറെക്കാലമായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്.

അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഇനിയും നാലരലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് തങ്കമണിയമ്മ പറഞ്ഞു. വീട് നിര്‍മിക്കുന്നതിനായിട്ടാണ് പണം തിരികെ ചോദിക്കുന്നത്. വീട് പണി ഏറിയപങ്കും പൂര്‍ത്തിയായി. പണം നല്‍കാത്തതിനാല്‍ വീടിന്റെ താക്കോല്‍ ലഭിക്കുന്നില്ല. വീട് പണി നടക്കുമ്പോള്‍ പണം നല്‍കാമെന്ന ബാങ്കധികൃതരുടെ ഉറപ്പിന്മേലാണ് പണി തുടങ്ങിയത്. എന്നാല്‍, ഇതുവരെ ലഭിച്ചിട്ടില്ല. മക്കളില്ലാത്ത ഇവര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്.

ഒരാൾ കസ്റ്റഡിയിൽ

0

പൂത്തോളിൽ ആന്ധ്ര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി മഹേഷ് ആണ് കസ്റ്റഡിയിലായത്.

പരിസ്ഥിതി മിത്ര പുരസ്‌കാരം ഗോസ്സായിക്കുന്ന് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്

0

ഇമേജ്-പരിസ്ഥിതി മിത്ര പുരസ്‌കാരം നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസ്സായിക്കുന്നിന് ലഭിച്ചു.
തിരുവല്ലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. സുൽഫി നൂഹ്, ഇമേജ് ചെയർമാൻ ഡോ. അബ്രഹാം വർഗ്ഗീസ്, സെക്രട്ടറി ഡോ. ഷറഫുദ്ദീൻ കെ.പി എന്നിവരിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി. ഒ.പി ക്ലിനിക് കാറ്റഗറിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കേന്ദ്രത്തിന് ലഭിച്ചത്.

ആശുപത്രികളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇമേജ് മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി സഹകരിച്ചാണ് നഗര കുടുംബാരോഗ്യ കേന്ദ്രം മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നത്‌.
ആശുപത്രി മാലിന്യങ്ങൾ ദിവസേന തരംതിരിച്ച് കൃത്യമായ ഇടവേളകളിൽ ഇമേജിന് കൈമാറുകയാണ് മാലിന്യ നിർമ്മാർജ്ജനത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന പ്രവർത്തനം.

ഓഫീസിലെ നെഗറ്റീവ് എനര്‍ജി, ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന; അന്വേഷണത്തിന് ഉത്തരവ്‌…..

0

തൃശൂര്‍ : സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചതായി പരാതി. ഓഫീസില്‍ നെഗറ്റീവ് എനര്‍ജിയാണെന്നും അത് പുറന്തള്ളാനെന്ന പേരില്‍ തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് പ്രാര്‍ത്ഥന നടത്തിയത്. കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ്കളക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്. ശിശു സംരക്ഷണ വകുപ്പ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്

അതേസമയം ഓഫീസില്‍ പങ്കെടുപ്പിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാര്‍ കരാര്‍ തൊഴിലാളികളായതിനാല്‍ നിര്‍ദേശം മറികടക്കാനായില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് അടക്കം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതായി വന്നിരുന്നു.

ഓഫീസര്‍ ജില്ലാ ഓഫീസിലെത്തി ചുമതലയേറ്റതുമുതല്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ നിരന്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറഞ്ഞു. ഒടുവില്‍ പ്രാര്‍ത്ഥന നടത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാര്‍ത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസര്‍ക്കെതിരായ പരാതി.

ഓഫീസര്‍മാരുമായി പല ജീവനക്കാര്‍ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഫീസര്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാര്‍ അടുത്തിടെ ജോലി രാജിവച്ച് ഓഫീസില്‍ നിന്ന് വിട്ടുപോയിരുന്നു. ജീവനക്കാര്‍ക്ക് ഇയാള്‍ നിരന്തരം മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ നിരന്തരമായപ്പോള്‍ മനസ്സിൻ്റെ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തിയതെന്ന് ഓഫീസര്‍ പ്രതികരിച്ചു.

ഹൈദരാബാദിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു

0

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ നമ്പള്ളിയില്‍ നാല് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

താഴത്തെ നിലയിലെ ഗോഡൗണില്‍ കാറിൻ്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പയിലേക്ക് തീപ്പൊരി പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. കുറച്ച് സമയത്തിനുള്ളില്‍, കെട്ടിടത്തിൻ്റെ മറ്റ് നിലകളില്‍ തീ പടരുകയും ആറ് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കിടേശ്വര റാവു പറഞ്ഞു.

കരിപ്പൂരില്‍ നിന്ന് തിരിക്കേണ്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

0

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ പിന്നീട് പുറത്തിറക്കുകയായിരുന്നു.
സാങ്കേതിക തകരാണെന്നാണ് വിശദീകരണം. ഈ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

വയര്‍ലസ് സന്ദേശം ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഗൂഗിളും, ഷാജന്‍ സ്‌കറിയയും ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ കേസ്

0

കേരള പൊലീസിൻ്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഗൂഗിള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഷാജന്‍ സ്‌കറിയയ്ക്കും എതിരെ കേസ്. ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ ഇന്ത്യ തലവന്‍ സഞ്ജയ് ഗുപ്ത, ഡയറക്ടര്‍മാരായ ഫിയോന മേരി ബോണ്‍സ്, കെന്നത്ത് ഹൊഹിയി, റോബോര്‍ട്ട് ഏര്‍നെസ്റ്റ് ആന്‍ ഡ്രീറ്റ, കാശിമാറ്റ് വിശ്വനാഥ സ്വാമി എന്നിവര്‍ ഒന്നു മുതല്‍ 7 വരെയും ടൈഡിങ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഷാജന്‍ സ്‌കറിയ, സോജന്‍ സ്‌കറിയ, ബിജു തോമസ് എന്നിവര്‍ 8 മുതല്‍ 11വരെയും പ്രതികളാണ്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.


എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-9ൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. 4 മുതല്‍ ഏഴുവരെയുള്ള പ്രതികളുടെ സമ്മതത്തോടെ എട്ടുമുതല്‍ 11വരെയുള്ള പ്രതികള്‍ പൊലീസിൻ്റെ വയര്‍ലെസ് സെറ്റുകള്‍ ഹാക്ക് ചെയ്ത് കുറ്റകരമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66 എ (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അഭിഭാഷകനായ ഫിര്‍ദൗസ് അമ്മണത്ത് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി.നേരത്തെ ഫിര്‍ദൗസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പൊലീസ് മേധാവിയ്ക്കും ഫിര്‍ദൗസ് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

വെടിയുടെ ഒച്ച കേട്ട് ഭയന്ന് ഓടി വീട്ടിൽ കയറിയ പുലി പുറത്തിറങ്ങിയത് 26 മണിക്കൂറിന് ശേഷം

0

കുനൂർ; വെടി പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നു വീട്ടിൽ കയറിയ പുലി തിരികെ ഇറങ്ങിയത് 26 മണിക്കൂറിനു ശേഷമാണ്‌ . തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കുനൂരിലെ ഒരു വീട്ടിൽ ഞായറാഴ്ച രാവിലെ മൂന്നുമണിക്കാണു പുലി കയറിപ്പറ്റിയത്. തുടർന്നു പുറത്തിറങ്ങാതെ ഇവിടെ തന്നെ തുടരുകയായിരുന്നു

പുലിയെ നിരീക്ഷിക്കുന്നതിനായി മൂന്നു സിസി ടിവി ക്യാമറകളും മറ്റൊരു ക്യാമറയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നു. ദീപാവലിയോട് അനുബന്ധിച്ചു പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടു ഭയന്നാണു പുലി വീട്ടിൽ കയറിയതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത് .

കാണികൾക്ക് നേരെ പൊട്ടി തെറിച്ചു ശ്രേയസ് അയ്യർ

0

ഇന്നലെ ബെംഗളൂരുവിൽ നടന്ന ഏകദിന ലോകകപ്പ് 2023 ലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ 160 റൺസിന് നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അപരാജിതരായി സെമിഫൈനലിൽ എത്തി. ഈ വിജയത്തോടെ, ടൂർണമെന്റിൽ ഇന്ത്യ തോൽവിയറിയാതെ ഒമ്പത് കളികൾ പിന്നിട്ടു. ബുധനാഴ്ച മുംബൈയിൽ ന്യൂസിലൻഡിനെ സെമി ഫൈനൽ മത്സരത്തിൽ നേരിടാൻ ഇറങ്ങുമ്പോൾ വിജയം മാത്രമായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

നെതർലാൻഡ്‌സ് ഇന്നിംഗ്‌സിനിടെ, അവസരം നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റർ ശ്രേയസ് അയ്യർ കാണികൾക്ക് നേരെ ദേഷ്യപെടുന്നതും അവരോട് ആക്രോശിക്കുന്നതും അടങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കാണികളിൽ ഒരാൾ പകർത്തിയ വീഡിയോയിലാണ് അവസരം നഷ്ടപെട്ടതിന് പിന്നാലെ ശ്രേയസിനെ കാണികളുടെ ഭാഗത്ത് നിന്നും ചിലർ കമന്റ് പറഞ്ഞു കൊണ്ട് നേരിട്ടത്. ഇത് ഇഷ്ടപെടാതിരുന്ന താരം ശക്തമായ വാക്കുകളിൽ പ്രതികരണം അറിയിക്കുക ആയിരുന്നു. എന്താണ് കാണികൾ പറഞ്ഞതെന്നും , ശ്രേയസ് കൊടുക്കുന്ന മറുപടിയും എന്താണെന്ന് വ്യക്തമല്ല. എന്തിരുന്നാലും താരത്തിന്റെ വാക്കുകളിൽ ദേഷ്യം വ്യക്തമാണ്.

ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

0

ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.