Friday, April 18, 2025
Home Blog Page 1114

ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

0

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ. പന്ത്രണ്ട് പേർ കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യം സംഘം ഏറ്റെടുത്തത്. ചെറുകിടക്കാറെ ഒഴിപ്പിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചിന്നക്കനാൽ വില്ലേജിലെ സർവ്വേ നമ്പർ 34/1 ൽ പെട്ട ഭൂമിയാണ് ഒഴിപ്പിച്ചത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് നൽകാൻ അളന്ന് തിരിച്ചിട്ടിരുന്ന ഭൂമി പന്ത്രണ്ടോളം പേർ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.

ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിനെതിരെ ഇവർ റവന്യൂ വകുപ്പിന് നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഹൈക്കോടതിൽ ഫയൽ ചെയ്തിരുന്ന കേസിൽ ഇവരെ ഒഴിപ്പിക്കണമെന്ന് ഓഗസ്റ്റിൽ വിധി വന്നു. തുടർന്ന് കഴിഞ്ഞ ഏഴാം തീയതി ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ഒഴിയാൻ തയ്യാറായാകാതെ വന്നതിനെ തുടർന്നാണ് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമി പിടിച്ചെടുത്തത്.

വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവം; ഒരാൾ പിടിയിൽ.

0

തൃശൂർ ജില്ലയിലെ കുന്നംകുളം നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറിൽ രാഹുൽ സിങ്ങിനെ (29) ആണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ മറ്റൊരു മോഷണ കേസിൽ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളം കവർച്ച വെളിപ്പെടുത്തിയത്.

ഗുണ്ടാപോര്: പൂമലയിൽ ഹോട്ടലിലേക്കും വീട്ടിലേക്കും ബോംബേറ്; ഏഴ് പേർ പിടിയിൽ

0

വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. പൂമലയിലെ അരുണ്‍ എന്നയാളുടെ ഹോട്ടലിലും, വീട്ടിലുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ ഏഴംഗ ഗുണ്ടാ സംഘത്തെ വിയ്യൂര്‍ പോലീസ് പിടികൂടി. പത്താഴക്കുണ്ട് ഡാമിന് സമീപം വീട്ടിലും പൂമാലയിലെ ഹോട്ടലിലുമാണ് ബോംബെറിഞ്ഞത്. പറമ്പായി സ്വദേശി സനല്‍ , ചെപ്പാറ സ്വദേശി ജസ്റ്റിന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘം ആണ് ബോംബെറിഞ്ഞതെന്ന് പറയുന്നു. ഒരു വര്‍ഷം മുന്‍പ് അരുണുമായി തര്‍ക്കം നടന്നിരുന്നു.

നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ബംഗളൂരു സ്വദേശികൾ അറസ്റ്റിൽ

0

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.

വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമര്ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പൊലീസിന് കൈമാറുകയും ചെയ്തു. തെറ്റിദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി.എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

0

നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടയിലാണ് പരിക്കേറ്റത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

ജനാധിപത്യ കേരള കോൺഗ്രസ് എൻ സി പിയിലേക്ക്

0

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് എൻ സി പിയിലേക്ക് ലയിക്കുമെന്നു JKC ജില്ലാ പ്രസിഡന്റ് മലയിൻകീഴ് നന്ദകുമാർ. ദേശീയ രാഷ്ട്രീയം വളരെ ഗൗരവകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യ ചേരിയിൽ നിൽക്കുന്നവർ ഒരുമിച്ചു നിന്ന് രാജ്യ താല്പര്യത്തിനു വേണ്ടി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി എ എൻ മുഹമ്മദ് കുട്ടി, പാർട്ടിയുടെ സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ.റോയ് വരിക്കാട്ടിൽ, എൻ സി പി മുൻ ദേശീയ കൗൺസിൽ അംഗം കെ കെ ഷംസുദീൻ എന്നിവർ ചേർന്ന് എടുത്തിട്ടുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. JKC യുടെ മണ്ഡലം ബ്ലോക്ക് കമ്മിറ്റി നേതാക്കളും പ്രവർത്തകരും ഇതോടൊപ്പം എൻ സി പിയിലേക്ക് ലയിക്കുമെന്ന് എസ് നന്ദകുമാർ അറിയിച്ചു. പത്ര സമ്മേളനത്തിൽ അഡ്വ. റോയ് വരിക്കാട്ടിൽ,കെ കെ ഷംസുദീൻ, സജേഷ് എസ് എന്നിവർ പങ്കെടുത്തു.

ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ…..

0

ഗാസ : പാലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് തൽക്കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളിൽ കരാർ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.മോചിപ്പിക്കാൻ ഷെഡ്യൂൾ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുനൽകിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ശേഷമാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്​ഥതയിലാണ് ഗാസയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 പാ ലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ. വെടിനിർത്തലിന് പുറമേ, ഗാസയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും.
ഗാസയിലേക്ക് പ്രതിദിനം 130,000 ലിറ്റർ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗാസയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേ സമയം, വെടിനിർത്തൽ ആരംഭിക്കുന്നതിന് മുമ്പ് വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റരാത്രികൊണ്ട് മെഡിക്കൽ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതായി ഇന്തോനേഷ്യൻ ചാരിറ്റി മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റി (എംഇആർ-സി) മേധാവി ഡോ സർബിനി അബ്ദുൾ മുറാദ് പറഞ്ഞു. സ്കൂളിന് നേരെ നടത്തിയ മറ്റൊരു ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനകം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 14,800 ലധികം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയുടെ ഡയറക്ടറെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

0

മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

‘ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,’ ഇമെയിലില്‍ പറയുന്നു.

ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മെയിലിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം ട്രാക്ക് ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇമെയില്‍ അയച്ചയാളുടെ സ്ഥലം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

കരുവന്നൂർ :എം.എം വർഗീസ് ഇ.ഡിക്ക്‌ മുന്നിൽ ഹാജരായി

0

കരുവന്നൂർ തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി.സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്‍റെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്.എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു.

0

100 കോടി രൂപയുടെ പോൺസി സ്കീം കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയെ തുടർന്നാണ് സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നവംബർ 20 നാണ് പ്രണവ് ജ്വല്ലറിയിൽ ഏജൻസി പരിശോധന നടത്തിയത്. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിനുള്ള സമൻസ് എന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. 58 കാരനായ നടൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഡിസംബർ അഞ്ചിന് ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം. റെയ്ഡിൽ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങളും കണ്ടെടുത്തു.