Saturday, April 19, 2025
Home Blog Page 1113

0

രാജസ്ഥാനിൽ (Rajasthan) ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 മണ്ഡലങ്ങളിൽ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തിരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടർമാർക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് (Ashok Gehlot) ജോധ് പൂരിലെ സർദാർ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝൽറാ പതാനിലും വോട്ട് രേഖപ്പെടുത്തും.

അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം അഞ്ച് വർഷം കൂടുമ്പോൾ പാർട്ടികൾ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം നിലനിർത്താനുള്ള നീക്കത്തിലാണ് ബിജെപി. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടുന്നതിലാണ് പ്രചാരണ വേളയിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം സംസ്ഥാനത്തെ അഴിമതി, ക്രമസമാധാന പ്രശ്‌നങ്ങൾ, കോൺഗ്രസിനുള്ളിലെ ചേരിപ്പോർ എന്നിവ ആരോപിച്ചാണ് ബിജെപി പ്രചാരണത്തിനിറങ്ങിയത്.

ജാതി സർവേയും സ്ത്രീകൾക്ക് 10,000 രൂപ വാർഷിക ഓണറേറിയവും ഉൾപ്പെടെ ഏഴ് കാര്യങ്ങളിലാണ് രാജസ്ഥാനിലെ ജനങ്ങൾക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുന്നത്. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, ചാണകം കിലോയ്ക്ക് രണ്ട് രൂപയ്ക്ക് വാങ്ങൽ, ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി 50 ലക്ഷം രൂപയായി വർധിപ്പിക്കുക, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ്/ടാബ്‌ലെറ്റ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ എന്നിവ കോൺഗ്രസ് വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ എന്നിവർക്കായി നിരവധി ക്ഷേമ നടപടികളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗോതമ്പിന്റെ മിനിമം താങ്ങുവില വർദ്ധനവ്, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം, ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരണം, പെൺമക്കളുള്ള കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയുടെ സേവിംഗ്‌സ് ബോണ്ടുകൾ, മികച്ച വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി, സബ്‌സിഡി വർദ്ധനവ്, എൽപിജി ഗ്യാസ് 950 രൂപയിലേക്ക്, ടൂറിസം മേഖലയ്ക്ക് വാഗ്ദാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വീട്ടിലെ ‘ദോഷങ്ങൾ’ തീർക്കാൻ ആഭരണങ്ങൾ അടിച്ചുമാറ്റി

0

മാ​ള: വീ​ട്ടി​ലെ ‘ദോ​ഷ​ങ്ങ​ൾ’ മാ​റ്റാ​മെ​ന്ന് പ​റ​​ഞ്ഞെ​ത്തി​യ അ​ജ്ഞാ​ത​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. മാ​ള പു​ത്ത​ൻ​ചി​റ​യി​ലാ​ണ് ത​ട്ടി​പ്പ്. വീ​ടി​ന് ദോ​ഷ​ങ്ങ​ൾ ഉ​ണ്ടെ​ന്നും വീ​ട്ടി​ലെ സ്വ​ർ​ണം ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി പൂ​ജി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​ത്ത​ൻ​ചി​റ മ​ങ്കി​ടി ജ​ങ്ഷ​ന് സ​മീ​പം ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ചേ​റോ​ട്ടാ​യി വീ​ട്ടി​ൽ ഓ​മ​ന​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. പൂ​ജി​ച്ച് തി​രി​ച്ച് എ​ത്തി​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണം ഊ​രി വാ​ങ്ങു​ക​യാ​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​രു​ട്ടി​യി​ട്ടും ഇ​യാ​ൾ സ്വ​ർ​ണ​വു​മാ​യി മ​ട​ങ്ങി വ​രാ​താ​യ​പ്പോ​ൾ മ​ക​ളെ വി​ളി​ച്ച് വീ​ട്ട​മ്മ വി​വ​രം പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​നെ മാ​ള പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ഴ് പ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ട്ട​മ്മ പ​റ​യു​ന്ന രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച വ്യ​ക്തി​യെ മ​ങ്കി​ടി പ​രി​സ​ര​ത്ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൊ​ലീ​സ് സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വൻ സ്പിരിറ്റ്‌ വേട്ട

0

ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 1,376 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ, പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. കർണാടകത്തിൽ നിന്നും കടത്തിയതാണ് സ്പിരിറ്റ്‌. മിനി ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്.

0

മലയാളി താരം മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെയാണ് മലയാളി താരം മിന്നു മണി നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.

0

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.

സൗമ്യ കൊലക്കേസ് : വിധി ഇന്ന്

0

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂർത്തിയായതിനെത്തുടർന്നാണ് സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ് രവീന്ദർ കുമാർ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി പറയുക. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.

വയോസാന്ത്വനം; താല്‍പര്യപത്രം ക്ഷണിച്ചു

0

സാമൂഹ്യനീതി വകുപ്പിന്റെ ‘വയോസാന്ത്വനം’ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം 25 കിടപ്പുരോഗികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിശദ വിവരങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും. താല്‍പര്യമുള്ള സംഘടനകള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ എട്ടിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് (ഒരു പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. ഫോണ്‍: 0487 2321702.

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

0

തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 29 ന് രാവിലെ 11.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.

ജനസേവനം നന്നായാൽ നാട് നന്നാകും

0

തുടരുന്നു ….

മത്സര പരീക്ഷകളിലൂടെ കടന്നുകൂടാൻ എടുക്കുന്ന അതേ പരിശ്രമം ജനസേവനത്തിനു കൂടി നൽകിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ ഗതിപിടിച്ചേനെ – നാട്ടുകാർ പറയുന്നു
ജീവനക്കാരുടെ പെർഫോമൻസ് നോക്കി സ്ഥാന കയറ്റവും ശമ്പള വർധനവും നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അതേ ബിസിനെസ്സ് തന്ത്രം സർക്കാർ സർവീസിലും നടപ്പിലാക്കേണ്ടതല്ലേ? എല്ലാ മേഖലയിലും കാലോചിതമായ മാറ്റം ഉണ്ടാകേണ്ടതാണ്. നിലവിലെ കീഴ്വഴക്കം അനുസരിച്ചു സർവീസ് നോക്കി സ്ഥാനക്കയറ്റവും ഒപ്പം ശമ്പള വർധനവും നൽകുന്ന അറുപഴഞ്ചൻ രീതി അപ്പാടെ പൊളിച്ചൂ എഴുതേണ്ടതാണ്. മാറ്റം സർക്കാർ സർവീസിലും ആകാം. അത് കാലം ആവശ്യപ്പെടുന്നുണ്ട്.

കൃത്യനിഷ്ഠ പാലിക്കാത്തവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കണം. അതിനു ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരണം. ഇച്‌ഛാശക്തിയുള്ള ഒരു ഗവൺമെന്റിനു സമ്മർദ്ദത്തെ അതിജീവിക്കാനാകും. അതാകട്ടെ അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. അത്തരം ഉറച്ച തീരുമാനങ്ങൾക്ക് ഒപ്പം ജനം നിൽക്കുമെന്നതിൽ തർക്കമില്ല. ഈ അടുത്ത കാലത്തു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതാണ് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നു എന്ന്. ആ വാർത്ത അതിന്റേതായ പ്രാധാന്യത്തോടെയാണ് ജനം സ്വീകരിച്ചത്. എന്തുകൊണ്ട് മറ്റിതര മേഘലകളിലും ഇതൊക്കെ നടപ്പിലാക്കിക്കൂടാ എന്ന ചോദ്യം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അത്തരത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായാൽ നമ്മുടെ സർവീസ് മേഖല കൂടുതൽ ഊർജസ്വലമാകുമെന്നു തന്നെ പറയാം.

(തുടരും)

സെക്രട്ടറിയേറ്റിൽ മാർച്ചും ധർണയും..

0

ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച സെക്രട്ടറിയേറ്റിൽ മാർച്ചും ധർണ്ണയും നടത്തും. നവംബർ 28 -ന് നടക്കുന്ന ധർണ ശശി തരൂർ എംപി ഉൽഘടനം ചെയ്യും. ദളിത് ക്രൈസ്തവ ഏകോപന സമിതി ചെയർമാൻ ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിക്കുമെന്ന് ഏകോപന സമിതി അറിയിച്ചു.