Sunday, April 20, 2025
Home Blog Page 1111

വേറിട്ട ആഗ്രഹവുമായി 86 കാരൻ

0

50 വര്‍ഷത്തോളം ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്ത 86 കാരനായ കെൻ ഓമിന്‍റെ ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തന്‍റെ ആയിരം പതിപ്പുകള്‍ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം ഡിഎന്‍എ അയക്കുകയാണ്. ഇന്‍റർഗാലക്‌സിക് മൃഗശാലയിൽ ഒരു ദിവസം ക്ലോണിംഗിനായി തന്‍റെ ഡിഎന്‍എ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ചന്ദ്രനെക്കുറിച്ചും മിഡ്‌വെസ്റ്റേൺ ജീവിതത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള ആളാണ് പ്രൊഫസര്‍ കെന്‍ ഓം. അദ്ദേഹം തന്‍റെ ഡിഎന്‍എ ചന്ദ്രനിലേക്ക് അയക്കുന്നത് റോക്കറ്റ് വിമാനത്തില്‍ മരണാനന്തരം ദഹിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ചാരവും മറ്റും ബഹിരാകാശത്തേക്ക് മാറ്റുന്നതില്‍ വൈദഗ്ധ്യം നേടിയ സെലസ്റ്റിന്‍സിന്‍റെ സഹായത്തോടെയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് സർവീസസ് ഇങ്കിന്‍റെ അനുബന്ധ സ്ഥാപനമാണ് സെലസ്റ്റിന്‍സ്.

ഞാൻ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്,” കെൻ ഓം പറഞ്ഞു. “സ്റ്റാർ വാർസിൽ” നിന്നുള്ള റിപ്പബ്ലിക് ആർമിക്ക് സമാനമായി തന്‍റെ ആയിരം പതിപ്പുകൾ ബഹിരാകാശത്ത് ക്ലോൺ ചെയ്യാനുള്ള അവസരവും ഓമിനുണ്ടെന്ന് വിയോന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ബേസ്ബോൾ കളിക്കാരനും ജാവലിൻ ത്രോയറുമായിരുന്നു കെന്‍ ഓം. 1960 കളില്‍ യുഎസിന്‍റെ അപ്പോളോ പ്രോഗ്രാമിന്‍റെ പ്രതാപകാലത്ത് നാസയുടെ ബഹിരാകാശ യാത്രികനാകാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഉയരക്കൂടുതല്‍ കാരണം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് ചന്ദ്രനെ നോക്കി ഓള്‍ഡ് കെന്നിന്‍റെ ഡിഎന്‍എ അവിടെയുണ്ട് എന്ന് പരസ്പരം പറയാമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.

കുറുമാലിപ്പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ട അടിയന്തരമായി നീക്കം ചെയ്യണം: ജില്ലാ കലക്ടർ

0

*കുറുമാലിപുഴയിൽ അടിഞ്ഞു കൂടിയ മൺ തിട്ട അടിയന്തിര മായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ കെ ജി രവീന്ദ്രനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലകളക്ടർ കൃഷ്ണതേജയുടെ നിർദ്ദേശം. 2018ലെ പ്രളയത്തിന്റെ അവശേഷിപ്പാണ് കുറുമാലിപ്പുഴയിലെ ഈ തുരുത്ത്. മരങ്ങളും മറ്റ് അവശിഷ്ടങ്ങളും മണ്ണും വന്നടിഞ്ഞ് രൂപപ്പെട്ടതാണ് ഇത്. 2018ലും 2019ലും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിലും മണ്ണും മറ്റു പല അവശിഷ്ടങ്ങളും വന്നടിഞ്ഞ് ഇവിടുത്തെ മൺത്തിട്ടയുടെ വിസ്തൃതി കൂടി വരികയും ചെയ്തു. ചുറ്റും പുല്ലും, പാഴ്ച്ചെടികളും വളർന്നു നിൽക്കുകയാണ്. ഈ മൺതിട്ട കാരണം കാലവർഷം ശക്തമാകുമ്പോൾ പുഴയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കര ഭാഗത്തേക്ക് പുഴ കര കവിഞ്ഞൊഴുകുകയാണ് . ഓരോ വർഷക്കാലവും പ്രളയഭീതിയിൽ വീട് ഒഴിഞ്ഞു പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ സമീപവാസികൾ. .2019 ൽ മനുഷ്യാവകാശ പ്രവർത്തകനായ കെ. ജി .രവീന്ദ്രനാഥ്, പഞ്ചായത്ത് അധികൃതർ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനായി പരാതി നൽകിയിരുന്നു. അതിനെ സംബന്ധിച്ച് നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് വനം റവന്യൂ തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഓഫീസുകൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകിയിരുന്നു. തുടർന്ന് യന്ത്രങ്ങളുടെ സഹായത്താൽ കുറുമാലി പുഴയിലെ വൻ മരങ്ങൾ മാറ്റിയെങ്കിലും മണൽതിട്ട മാറ്റിയില്ല. കുറുമാലിപ്പുഴയിൽ താൽക്കാലിക തടയണകൾ കെട്ടുന്നതിനു മുൻപ് പ്ലായിലപാറ ഭാഗത്ത് മണൽതിട്ട നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ തൃശ്ശൂർ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.

കരുവന്നൂർ: എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

0

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഡിസംബർ ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വർഗീസിനോട് ആവശ്യപ്പെട്ടു.

സാൻഡ്‌വിച്ചിന്‌ പിഴ ഒന്നരലക്ഷം.

0

ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾക്ക് പൊതുവെ സമഗ്രമായ ചട്ടക്കൂടുകൾ ഉണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ, രോഗ നിയന്ത്രണ നടപടികൾ, അന്താരാഷ്ട്ര വ്യാപാര കരാറുകൾ പാലിക്കൽ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ് ഈ നിയന്ത്രണങ്ങൾ. ഉദാഹരണത്തിന്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ) അതിർത്തികളിലൂടെ മാംസത്തിന്റെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും സുഗമമായ ഒഴുക്ക് സുഗമമാക്കുന്നതിന് ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.അടുത്തിടെയാണ് ചിക്കൻസാൻഡ്‍വിച്ച് ബാഗിൽ വെച്ചത് മൂലം 77കാരിയായ ജൂൺ ആംസ്ട്രോങ്ങിന് ആസ്​ട്രേലിയൻ അധികൃതർ 3,300 ഡോളർ(ഏതാണ്ട് 1,78,200 രൂപ) പിഴ ചുമത്തിയത്. സത്യത്തിൽ ആ സാൻഡ് ​വിച്ച് അവർ കഴിക്കാൻ മറന്നതായിരുന്നു. സാൻഡ്‍വിച്ച് ബാഗിലുണ്ടെന്ന കാര്യം അവർ ഓർത്തുമില്ല. അതിനാൽ ഡിക്ലറേഷൻ ​ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ അതുൾപ്പെടുത്താതെ, മരുന്നിന്റെ കാര്യം പറഞ്ഞു.

ക്രൈസ്റ്റ്ചർച്ച് വിമാനത്താവളത്തിൽ നിന്ന് ബ്രിസ്ബണിലേക്ക് പോകുകയായിരുന്നു അവർ. സത്യത്തിൽ വിമാനത്തിൽ വെച്ച് സാൻഡ്‍വിച്ച് കഴിക്കാനായിരുന്നു അവർ വിചാരിച്ചിരുന്നത്. എന്നാൽ വിമാനത്തിൽ വെച്ച് ഉറങ്ങിപ്പോയി. വിമാനം ലാൻഡ് ചെയ്തപ്പോഴാണ് ബാഗ് പരിശോധിച്ച അധികൃതർ പിഴ ചുമത്തിയ കാര്യം ജൂൺ അറിയുന്നത്. പിഴത്തുക കേട്ടപ്പോൾ അവർ ആദ്യം ഞെട്ടിപ്പോയി. അധികൃതർ തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. ഒടുവിൽ സംഗതി മനസിലാക്കിയപ്പോൾ, ഒരു ചെറിയ സാൻഡ്‍വിച്ചിന് 3,300 ഡോളറോ എന്ന് ജൂൺ തിരിച്ചുചോദിച്ചു. ജൂണിന്റെ അവസ്ഥ കണ്ട് മനസലിഞ്ഞ ഒരു ഉദ്യോഗസ്ഥൻ അവർക്ക് കുടിക്കാൻ വെള്ളവും ഇരിക്കാൻ കസേരയും നൽകി. ഭർത്താവിനെ വിളിച്ച് കാര്യംപറഞ്ഞപ്പോൾ പിഴയടക്കാമെന്നായി. എന്നാൽ അത്രയും തുകയൊന്നും കൈയിലുണ്ടായിരുന്നില്ല. ഒടുവിൽ രണ്ടുപേരുടെയും പെൻഷൻ തുക ചേർത്ത് പിഴയടച്ചു. ജീവിതത്തിലാദ്യമായാണ് ഇത്രയും തുക പിഴയടക്കേണ്ടി വന്നതെന്ന് ജൂൺ ഓർക്കുന്നു. പിന്നീട് ഉറക്കമില്ലാ രാത്രികളായിരുന്നു ജൂണിനെ കാത്തിരുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ജൂണും ഭർത്താവും പിന്നീടുള്ള നാളുകളിൽ അനുഭവിച്ചത്. സ്വന്തം കാരവാൻ വിൽക്കുന്നതിനെ കുറിച്ചുപോലും അവർ ആലോചിക്കുകയുണ്ടായി.

ദുബായില്‍ കൊണ്ടുപോയില്ല; ഭാര്യ ഭര്‍ത്താവിനെ മൂക്കിനിടിച്ച് കൊന്നു

0

പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം.പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ നിഖില്‍ ഖന്നയാണ് ഭാര്യയുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു നിഖില്‍. ആറ് വര്‍ഷം മുമ്പാണ് നിഖിലിന്റെ വിവാഹം കഴിഞ്ഞത്. രേണുകയാണ് നിഖിലിന്റെ ഭാര്യ. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

പ്ലാസ്റ്റിക് പ്രകൃതിക്കു മുകളിൽ പിടിമുറുക്കുന്നു.

0

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് മാനവ രാശിക്ക് തന്നെ ഭീഷണിയായി മാറുന്നു, ഒപ്പം പ്രകൃതിയും അത് ഇല്ലാതാക്കും. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഇപ്പോഴു൦ നമ്മുടെ പരിസരത്ത് തന്നെ ഉണ്ട്. എന്നാൽ അതൊക്കെ പിടിച്ചെടുത്തു പിഴ ഈടാക്കാൻ നിയോഗിക്കപെട്ടവരാകട്ടെ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല നിർവഹിക്കാൻ തയാറാകുന്നില്ല. ഇതിന്റെ പരിണിത ഫലമാകട്ടെ റീസൈക്കിൾ ചെയ്യാൻ സാധികാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ പരിസരത്തു കുന്നു കൂടാൻ ഇടയാകുന്നു . അത് നമ്മുടെ മണ്ണിനെയും ജലത്തെയും പതിയെ കാർന്നു തിന്ന് ഇല്ലാതാക്കുന്നു.നമ്മുടെ പരിസരത്തുള്ള ജല സ്രോതസുകൾ വൃത്തിയാക്കുമ്പോൾ അല്ലെങ്കിൽ ഒരു പ്രളയം കടന്നു പോകുബോഴൊക്കെ ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നോക്കിയാൽ മാത്രം മതിയാകും അതിന്റെ ഒരു ഭീകരത മനസിലാക്കാൻ.

പല വികസിത രാജ്യങ്ങളും പ്ലാസ്റ്റിക് ഉത്പ്പാദനം കുറിച്ചിട്ടുണ്ട്.അല്ലെങ്കിൽ ആഭ്യന്തര വിപണിയിൽ അതിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്.അതെ സമയം വികസ്വര രാജ്യങ്ങളിലേക്ക് ചില രാജ്യങ്ങൾ വൻ തോതിൽ പ്ലാസ്റ്റിക് ഉത്പന്നം കയറ്റി അയക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് /ഇ-വേസ്റ്റ് ആ രാജ്യത്തിൻറെ സന്തുലിതാവസ്ഥയെ തന്നെ തകർത്തു തരിപ്പണമാക്കിയേക്കാം.ഇവിടെ വേണ്ടതു ഇടതടവില്ലാത്ത ബോധവത്കരണമാണ്. നമ്മുക്ക് സംരക്ഷിക്കേണ്ടത് നമ്മുടെ പ്രകൃതിയെയാണ്. അത് നാളത്തെ തലമുറയ്ക്കുള്ള ഒരു കരുതലാണ്. ഒന്ന് ഓർക്കുക പ്രകൃതി ഇല്ലെങ്കിൽ ഒന്നുമില്ല. മാനവരാശിയുടെ ക്കാര്യം എടുത്തു പറയേണ്ടതില്ലല്ലോ .

സ്കോളർഷിപ്പ്; തീയതി നീട്ടി

0

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- 24 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0487 2364900.

വനാമി ചെമ്മീൻ കൃഷി; അപേക്ഷ ക്ഷണിച്ചു

0

തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം. തൃശൂർ ജില്ലയിലെ കർഷകർക്ക് അപേക്ഷകൾ അഡാക് പൊയ്യ ഫാമിൽ നേരിട്ടും നൽകാം. ഫോൺ: 0484 2665479 (എറണാകുളം), 8078030733 (പൊയ്യ).

ആകാശത്ത് അത്ഭുതം തീർത്തു മൂൺ ഹാലോ

0

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂണ്‍ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയില്‍ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അല്‍ അകലെയായി വളരെ നേര്‍ത്ത് രീതിയില്‍ മഴവില്‍ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്.
അന്തരീക്ഷത്തില്‍ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ വളരെ വ്യക്തമായി ഈ പ്രതിഭാസം ദൃശ്യമായി. മൂണ്‍ ഹാലോയില്‍ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

പതിവില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ തിളക്കമുള്ള ചന്ദ്രനെയാണ് കാണാനായത്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ മൂണ്‍ ഹാലോയ്ക്കും നിറമുണ്ടെങ്കിലും നഗ്‌ന നേത്രങ്ങള്‍ കൊണ്ടിത് കാണാന്‍ കഴിയില്ല. മൂണ്‍ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സണ്‍ഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

മരണവീട്ടിലെ ചര്‍ച്ച അതിരുകടന്നു

0

നെടുമങ്ങാട് : മരണവീട്ടില്‍വച്ച് രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. ഇതേ പ്രദേശവാസിയായ ജിന്‍സന്‍ പൗവ്വത്താണ് കുത്തിയത്.

ഗുരുതരമായി പരുക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മരണവീട്ടിലെത്തിയ ശേഷം ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തത്. ഇവിടെ നടക്കുന്ന മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

കോണ്‍ഗ്രസ് അനുഭാവിയാണ് കുത്തേറ്റ ഫ്രിജോ. തിരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ ഉണ്ടായ ഈ വാക്കുതര്‍ക്കമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജിന്‍സന്‍ ഫ്രിജോയെ കുത്തുകയായിരുന്നു. ഫ്രിജോയ്‌ക്ക് വയറിനാണ് കുത്തേറ്റത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രിജോ അപകടനില തരണം ചെയ്തു.