Saturday, May 17, 2025
Home Blog Page 1107

ഭീകര വിരുദ്ധ സ്ക്വാഡ് പാർലമെന്റിലെത്തി

0

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി.

പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. അതേസമയം ലോക്‌സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചു. പ്രതികളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷ വീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും എന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

അംഗങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സംഭവം പൊലീസ് പരിശോധിക്കുന്നെന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്ത്രീയുടെ ശരീരത്തിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ

0

നെതര്‍ലന്‍ഡ്‌സില്‍ ഒരു സ്ത്രീയുടെ ശരീരത്തിലെ പിന്‍ഭാഗത്തായി കണ്ടെത്തിയത മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. യുവതി പോലുമറിയാതെ അല്‍പ്പാല്‍പ്പമായാണ് ബാക്ടീരിയ ഭക്ഷിച്ചത്. ഇതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷെ, ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന് കരുതുന്നത്.

പനിയും നടക്കാനുള്ള പ്രയാസവും ശരീരവേദനയും ജലദോഷവുമെല്ലാമായിരുന്നു ലക്ഷണം. ഒടുവില്‍ കുഴഞ്ഞുവീണതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരാണ് സ്ത്രീയുടെ പൃഷ്ടഭാഗത്തായി കറുത്ത നിറത്തില്‍ ഒരു മുഴ പോലുള്ള രൂപം ശ്രദ്ധിച്ചത്. ഇതോടെ ഇത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണമാാമെന്ന സംശയമുണ്ടായി.

തുടര്‍ന്ന് മൂന്ന് സര്‍ജറി നടത്തുകയായിരുന്നു. പൃഷ്ടഭാഗത്ത് 20 സെന്റിമീറ്റര്‍ ആഴത്തിലായിരുന്നു മുറിവ്. ഇത്രയും ഭാഗത്തെ മാംസം ബാക്ടീരിയകള്‍ ഭക്ഷിച്ചാണ് മുറിവുണ്ടായിരിക്കുന്നത്. 9 ദിവസത്തോളം ഇവര്‍ കോമയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഏറെ നാള്‍ മാനസികവും ശാരീരികവുമായി അബ്‌നോര്‍മലായിരുന്നു.

അപൂര്‍വമായ കേസായതിനാല്‍ ഇവരുടെ അസുഖത്തിന്റെ വിശദാംശങ്ങള്‍ പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഡോക്ടർമാർ സമയം പാലിക്കുന്നില്ല എന്ന് പരാതി

0

തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാർ സമയക്രമം പാലിക്കുന്നില്ലെന്നും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.

ഡോക്ടർമാർ ആരോഗ്യകേന്ദ്രത്തിൽ എത്താൻ താമസിക്കുന്നുവെന്നും സംശയങ്ങൾ ചോദിക്കുന്ന രോഗികളോട് നേഴ്സുമാരും ജീവനക്കാരും മോശമായി പെരുമാറുന്നുവെന്നും പരാതിയിൽ പറയുന്നു. പനി പടർന്ന് കൂടുതൽ ആളുകൾ ചികിത്സയ്ക്കെത്തുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം കുറ്റമറ്റതാക്കണമെന്ന് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ പരാതിയിൽ ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടുന്നു…

0

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടാനുള്ള നടപടിയുമായി സർക്കാർ. സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിജിപിയുടെ നിർദേശം. 15 ദിവസത്തിനുള്ളിൽ ഡി വൈ എസ് പിമാർ കണക്ക് നൽകണം. പൊലീസ് സേനയിലെ പ്രശ്നങ്ങൾ തുറന്ന് കാട്ടിയ കാക്കിക്ക് മരണക്കുരുക്ക് എന്ന മീഡിയ വൺ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.

സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളിൽ 364ലും പോലീസുകാരുടെ അംഗസംഖ്യ 50ൽ താഴെയാണ്. 44സ്റ്റേഷനുകളിൽ 19 മുതൽ 30 വരെ ഉദ്യോഗസ്ഥരെ ഉള്ളൂ. കണക്കുകൾ നിരത്തിയും പോലീസുകാർ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തെകുറിച്ചും അമിത ജോലിഭാരത്തെ കുറിച്ചുമുള്ള മീഡിയവൺ വാർത്താപരമ്പരയ്ക്ക് പിന്നാലെയാണ് അംഗസംഖ്യകൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്.

സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികൾ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കാവശ്യമായ അംഗബലം നിർദ്ദേശിച്ച ഫോർമാറ്റിൽ നൽകാനാണ് ഡിജിപിയുടെ കത്തിൽ പറയുന്നത്. നിലവിലുള്ള അംഗബലമെത്ര ഇനിയെത്ര വേണം എന്ന കണക്ക് നൽകണം. അഞ്ച് ദിവസത്തിനുള്ളിൽ സ്റ്റേഷൻ ഓഫീസർമാർ ഡിവൈഎസ്പിമാർക്ക് കണക്ക് നൽകണം. ഇത് ക്രോഡീകരിച്ച് ഡിവൈഎസ്പിമാർ 15 ദിവസത്തിനുള്ളിൽ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

പാർലമെൻ്റിൽ വൻ സുരക്ഷാ വീഴ്ച; ശൂന്യവേളക്കിടെ രണ്ടുപേർ താഴേക്ക്

0

പാർലമെൻ്റിൽ വലിയ സുരക്ഷ വീഴ്ച. ഇന്ന് ശൂന്യവേള നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടിയ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

ആദ്യം പകച്ചുനിന്ന എംപിമാർ പിന്നീട് ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇവർ ഇട്ടിരുന്ന ഷൂവിന് ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിച്ചു. ഇതോടെ അന്തരീക്ഷം മഞ്ഞനിറത്തിലുള്ള സ്പ്രേകൊണ്ട് നിറഞ്ഞു. എംപിമാരുടെ നേർക്കും ഇവർ സ്പ്രേ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്.

അക്രമം നടത്തിയവരിൽ ഒരാളെ എംപിമാർ തന്നെ പിടികൂടി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടുപേരെയും കീഴ്പ്പെടുത്തി സഭയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. ഇവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് പാര്‍ലമെന്റില്‍ വീണ്ടും ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

ഇനി വോയിസ് മെസ്സേജുകൾ ധൈര്യമായി അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

0

ശബ്ദ സന്ദേശം മറ്റൊരാള്‍ക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചര്‍ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി. ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഓരോ തവണയും തെരഞ്ഞെടുക്കണം.

വാട്‌സ്ആപ്പിലെ വോയ്‌സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2021ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതല്‍ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഓഡിയോ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.

ലൈംഗിക അതിക്രമം വീണ്ടും….

0

കോഴിക്കോട്: 15 വയസുള്ള പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ ആക്രമിച്ചു കയറുകയും ചെയ്ത കേസില്‍ ബസ് ജീവനക്കാരന് അഞ്ചു വര്‍ഷം കഠിന തടവും 1,25000 രൂപ പിഴയും.

പാലാഴി കയലും പാറക്കല്‍താഴത്ത് ടി.പി. അമലിനെ(25)യാണ് കോഴിക്കോട് പോക്‌സോ ഫാസ്റ്റ് ട്രാക് കോടതി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ മൊത്തം 11 വര്‍ഷവും മൂന്നുമാസവും തടവ് വിധിച്ചെങ്കിലും ശിക്ഷ അഞ്ചു വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു കൊല്ലവും മൂന്ന് മാസവും കൂടി അധിക തടവനുഭവിക്കണം.

മെഡിക്കല്‍ കോളജ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജ്യോതി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍.എന്‍. രഞ്ജിത് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനഖു വി.സി, ബിജു എം.സി. എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

0

ചലച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ. ചലച്ചിത്രതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

0

ഗാന്ധിനഗര്‍: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍(20)നെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഗുജറാത്ത് പോലീസ് അറിയിച്ചു. സൈനികന്‍ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നതെന്നും അന്വേഷണസംഘം പറഞ്ഞു.

മത്സ്യടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

0

മലപ്പുറം| അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിന്‍ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയെ കാണാതെ റോഡിലും മറ്റും ഏറെ നേരം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍, ഷിഫു.