Saturday, May 17, 2025
Home Blog Page 1106

അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്

0

അയോധ്യ: അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്.

1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ തീരത്തുള്ള രാംഘട്ടിലാണ് താമസിക്കുന്നത്.

പണ്ഡിറ്റ് ഗംഗാഭട്ടിന്റെ 11ാം തലമുറയില്‍പ്പെടുന്ന തങ്ങള്‍, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് അഭിമാനകരമായി കരുതുന്നുവെന്നും മഥുരനാഥ് ദീക്ഷിത് പറഞ്ഞു.

ഒരു ബെല്ലടിച്ചാൽ മതി; ഓട്ടോറിക്ഷ അരികിലെത്തും

0

മു​ക്കം: കോ​ടി​ക​ൾ മു​ട​ക്കി എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും തി​ര​ക്കും ഇ​ര​ട്ടി​യാ​യി. ഇ​തോ​ടെ തി​ര​ക്കേ​റി​യ നെ​ല്ലി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വ​ലി​യ സാ​ഹ​സ​വു​മാ​യി. റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ൽ എ​ത്താ​ൻ ആ​ളു​ക​ൾ പ്ര​യാ​സം നേ​രി​ടു​ന്ന​തു​ക​ണ്ട ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഒ​ടു​വി​ൽ ഒ​രു മാ​ർ​ഗം ക​ണ്ടെ​ത്തി. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഒ​രു ബെ​ല്ല് സ്ഥാ​പി​ച്ചു. ഇ​തി​ന്റെ സ്വി​ച്ച് റോ​ഡി​ന​ക്ക​രെ​യു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും സ്ഥാ​പി​ച്ചു. ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കേ​ണ്ട​വ​ർ ഈ ​ബെ​ല്ല​ടി​ച്ചാ​ൽ ഉ​ട​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് യാ​ത്ര​ക്കാ​ര​നെ തേ​ടി ഓ​ട്ടോ​റി​ക്ഷ അ​രി​കി​ലെ​ത്തും. ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​താ​യാ​ലും ഓ​​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​യ​ടി​ക്കു​ക​യാ​ണ് ജ​നം.

യു.​എ.​ഇയി​​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ .പുതുവർഷത്തിൽ ഇൻഷുറൻസ്​ പ്രീമിയം കുറഞ്ഞേക്കും

0

ദു​ബൈ: യു.​എ.​ഇ​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ആ​ശ്വാ​സ വാ​ർ​ത്ത. പു​തു​വ​ർ​ഷ​ത്തി​ൽ വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു വ​ന്നേ​ക്കും. ഈ ​വ​ർ​ഷം ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ 10-15 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 2024ൽ ​നേ​രി​യ വ​ർ​ധ​ന മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ല​യി​രു​ത്തി​യ​ത്.

ഡീ​ല​ർ​മാ​ർ ന​ൽ​കി​യ ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പു​തി​യ കാ​ർ ഉ​ട​മ​ക​ൾ​ക്ക്​ ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. അ​തേ​സ​മ​യം, ചി​ല ഡീ​ല​ർ​മാ​ർ പ​രി​മി​ത​മാ​യ മോ​ഡ​ലു​ക​ൾ​ക്ക്​ ര​ണ്ടു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

എ​ങ്കി​ലും ക​ഴി​ഞ്ഞ 12 മാ​സ​ത്തി​നി​ടെ കാ​ര്യ​മാ​യ ക്ലെ​യി​മു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ങ്കി​ൽ റി​ന്യൂ​വ​ൽ നി​ര​ക്ക്​ കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഉ​യ​ർ​ന്ന ക്ലെ​യിം റെ​ക്കോ​ഡു​ള്ള പോ​ളി​സി ഉ​ട​മ​ക്ക്​​ പ്രീ​മി​യ​ത്തി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ്​ മാ​ർ​ക്ക​റ്റ്​ എ.​ഇ സി.​ഇ.​ഒ അ​വി​നാ​ശ്​ ബാ​ബു​ർ പ​റ​ഞ്ഞു. വ്യ​ക്​​തി​ക​ളു​ടെ റെ​ക്കോ​ഡി​ന​നു​സൃ​ത​മാ​യി ഇ​ത്​ 15-25 ശ​ത​മാ​നം​വ​രെ​യാ​കാം. ഇ​ത്​ ഇ​ൻ​ഷൂ​റ​റു​ടെ അ​പ​ക​ട​സാ​ധ്യ​ത​യെ​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ മി​ക​ച്ച ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജ്​ ന​ൽ​കു​ന്ന​ത്​ തു​ട​രു​​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ വ​ർ​ധ​ന വ​ന്ന​തി​ൽ ജ്വ​ല​ന യ​ന്ത്ര​ങ്ങ​ളോ ബാ​റ്റ​റി യ​ന്ത്ര​ങ്ങ​ളോ എ​ന്ന​ത്​ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ ഈ ​വ​ർ​ഷം ടെ​സ്​​ല ഉ​ട​മ​ക്ക്​ ശ​രാ​ശ​രി പ്രീ​മി​യം 3475 ദി​ർ​ഹ​മി​ൽ​നി​ന്ന്​ 4016.39 ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0

തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സിലേക്ക് മാറ്റി.

കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.

അര്‍ജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പ്ലാനിങ്ങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി പുനീത് കുമാറിനും മാറ്റം നല്‍കിയിട്ടുണ്ട്.പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യാ സുരേഷ് രജിസ്‌ട്രേഷൻ വകുപ്പ് ഐജി ആയാണ് നിയമിച്ചത്.മുഹമ്മദ് വൈ സഫറുള്ളയെ തദ്ദേശ വകുപ്പ് പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.

സിബിഎസ്‌ഇ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു

0

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ഒൻട്രപ്രനർഷിപ്, ക്യാപ്പിറ്റൽ മാർക്കറ്റ് ഓപ്പറേഷൻ തുടങ്ങിയ വിഷയങ്ങളോടെയാണ് ആരംഭിക്കുക. ഏപ്രിൽ 2ന് ഇൻഫർമാറ്റിക്‌സ് പ്രാക്ടീസസ്, കംപ്യൂട്ടർ സയൻസ്, ഐടി വിഷയങ്ങളോടെ സമാപിക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുക.

തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം.

0

നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും.

യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. ശ്രീമൂലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശവുമുള്ള അനധികൃത ഗതാഗതം സുഗമമാക്കാൻ ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ വഴിവിളക്കുകൾ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഉത്സവ സമയത്ത് പ്രവർത്തിക്കുന്ന താൽക്കാലിക കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുകൾ വിശദമായ പദ്ധതി രൂപീകരിക്കണം.

ശ്രീമൂലം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഗതാഗത യോഗ്യമല്ലാതായ റോഡുകളും ഗതാഗതയോഗ്യമാക്കണം. 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. സെപ്ഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. വെളുപ്പിന് നാലു മുതൽ സർവീസുകൾ ആരംഭിക്കും.

ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനായി പെരിയറിലെ വെള്ളാരപ്പള്ളി കടവ്, കൂട്ടിക്കൽ കടവ് എന്നിവിടങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ഗതാഗതം നിയന്ത്രണത്തിനും , മോഷണ ശ്രമങ്ങളും തടയുന്നതിനായി പോലീസ് സേനയെ വിന്വസിക്കും. അനധീകൃത മദ്യ വില്പനയും പദാർത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകി. ഉത്സവ ദിനങ്ങൾ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയർ ക്രൂവിന്റെ സേവനം ലഭ്യമാകും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ക്ഷേത്രത്തിലും പരിസരങ്ങളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബി നിർദേശം നൽകി. 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനവും ആംബുലൻസ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമായി. ഭക്ഷണശാലകളിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഫുഡ്‌ ആന്റ് സേഫ്റ്റ് ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തി.

സമ്പൂർണ്ണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങൾ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്ക്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

ആലുവ പാലസ് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, പെരുമ്പാവൂർ എ. എസ്. പി ജുവനാപ്പുടി മഹേഷ്, എ. എസ്. പി ബിജുമോൻ, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ കുഞ്ഞനന്തൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഭാരവാഹികൾ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാർ ഏറ്റുമുട്ടി. രണ്ടുപേർക്കു പരിക്ക്.

0

പാലക്കാട്: സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ ഏറ്റുമുട്ടി. തമ്മിലടിച്ച പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. അക്രമത്തിൽ കൈകൾക്കു മുറിവേറ്റ ഇരുവരും ചികിത്സയിലാണ്. സേനയെ നാണംകെടുത്തിയ ഈ സംഭവം നടന്നത് ജില്ലാ പോലീസ് ഓഫീസിനോട് ചേർന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റെക്കോർഡ് മുറിയിലായിരുന്നു. വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിലടിക്കിടെ ചില്ലലമാര പൊട്ടിയാണ് ഇരുവർക്കും മുറിവേറ്റത്. സീനിയർ സിപിഒ ഡി.ധനേഷ് ,സിപിഒ ബി.ദിനേശ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് സസ്‌പെൻഡ് ചെയ്തത്.

ഞായറാഴ്ച്ചയായതിനാൽ ഓഫീസിൽ നാലു പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഘട്ടനം നടക്കുമ്പോൾ മറ്റു രണ്ടു പേർ സംഭവം അറിഞ്ഞിരുന്നില്ല. പുറത്തെത്തിയ സീനിയർ സിപിഒ ധനേഷ്, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് സിപിഒ ദിനേശ് തന്നെ മർദിച്ചെന്നു പറഞ്ഞു. തുടർന്ന് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരുടെയും കൈകൾക്ക് ഗുരുതരമായ പരിക്കുണ്ട്. സ്ഥലത്തെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ.എസ് പി കെ.എം.പ്രവീൺകുമാർ പ്രാഥമിക റിപ്പോർട്ട് നൽകി. സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ പാലക്കാടു എ എസ് പി എ. ഷാഹുൽ ഹമീദിനെ ചുമതലപ്പെടുത്തി.

ബസിനു പിന്നാലെയുള്ള ഓട്ടത്തിന് ആശ്വാസം

0

പത്തനംതിട്ട , എരുമേലി പാതകളിൽ കിലോമീറ്ററുകളോളം കാത്ത് കിടക്കുന്ന വാഹനങ്ങൾ. നിലയ്ക്കലിൽ ബസുകൾക്ക് പിന്നാലെ തീർഥാടകരുടെ കൂട്ടയോട്ടം . ജനലുകളിൽക്കൂടി ബസിൽ കയറിപ്പറ്റാനുള്ള തിരക്ക്. ബസിൽ തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം ബസിൽ കാത്തിരിപ്പ് . പമ്പയിൽ നിന്നു തിരിയാനിടയില്ലാത്ത വിധം തീർഥാടകർ ഇതൊക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച.

ഇലവുങ്കലിൽ സുഗമമായ ഗതാഗതം. നിലയ്ക്കലിൽ തീർഥാടകരെ നിയന്ത്രിക്കാനും ബസ്സിൽ കയറ്റാനും കെഎസ്ആർടിസി കൂടുതൽ ജീവനക്കാർ . പമ്പയിൽ തിരക്കൊഴിഞ്ഞതോടെ ശുചീകരണം അടക്കം പൂർവസ്ഥിതിയിൽ ആയി. കുടുങ്ങിക്കിടന്ന തീർഥാടകർ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇടത്താവളങ്ങളിലും ഇപ്പോൾ തീർഥാടകരെ തടയുന്നില്ല. നിലവിൽ ബസുകളിലും അമിതമായ തിരക്കില്ല. നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ടും സാധാരണ നിലയിലെത്തി.

അഞ്ച് ദിവസത്തെ ദുരിതത്തിന് ശേഷമാണ് പമ്പ, നിലക്കൽ, ഇലവുങ്കൽ ഭാഗങ്ങളിലെ തീർഥാടകരുടെ തിരക്ക് കുറഞ്ഞത്. 15 മണിക്കൂറിൽ അധികം കാത്തു നിൽക്കേണ്ടി വന്നതിന്റെ ദുരിതമാണ് മലയിറങ്ങിയ തീർഥാടകർക്ക് പറയാനുള്ളത്. എൺപതിനായിരത്തിന് അടുത്ത് തീർഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

അക്രമികൾക്കു പാസ് നല്‍കിയത് എം.പി; വിശദമായ അന്വേഷണം

0

ലോക്സഭയ്ക്കുള്ളില്‍ കടന്ന അക്രമികള്‍ക്ക് പാസ് നല്‍കിയത് ബിജെപി എം.പി. മൈസൂരുവില്‍ നിന്നുള്ള എം.പിയായ പ്രതാപ് സിംഹയാണ് പാസ് നല്‍കിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര്‍ ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം(42), അമോല്‍ ഷിന്‍‍ഡെ(25) എന്നിവരാണ് പിടിയിലായത്. ഇവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്ക് ഭീകരബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. തങ്ങള്‍ക്ക് തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പിടിയിലായവര്‍ പറഞ്ഞു. അതേസമയം ഗ്യാസ് കാന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചോ എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.

“എല്ലാവർക്കും പണം മതി എല്ലാറ്റിനും മുകളിലും പണമാണ്… ” കേരളത്തിലെ ഓരോ ഷഹനമാർക്ക് വേണ്ടിയും…

0

ഒരു വരിയിൽ സങ്കടങ്ങളെല്ലാം എഴുതി തീർത്താണ് യുവ ഡോക്ടർ ഷഹന ജീവിതമവസാനിപ്പിച്ചത്. പണമാണ് ലോകത്തെ ചലിപ്പിക്കുന്നതെന്നും ആ ചലന പ്രക്രിയയിൽ ബന്ധങ്ങൾക്ക് വിലയില്ലെന്നും ഈ ആത്മഹത്യാക്കുറിപ്പ് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും ഇങ്ങനെ ജീവനൊടുക്കുമ്പോൾ എത്രമാത്രം നീചമായ വിലപേശലിന്റെ ഭീകരമുഖത്തിനാണ് നമ്മൾ സാക്ഷിയാകുന്നത്.

“യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാ …

എവിടെയാണോ സ്ത്രീകൾ പൂജിക്കപ്പെടുന്നത് അവിടെ മാത്രമെ അഭിവൃദ്ധിയുണ്ടാവൂ എന്നാണ്. സ്ത്രീകൾക്കും അവരുടെ സുരക്ഷയ്ക്കുമായി ഭാരതം എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നതിനു തെളിവാണ് മനുസ്മൃതിയിലെ ഈ ശ്ലോകം. പുരാതന ഭാരതീയ സംസ്കാരത്തിൽ ദൈവീക ഗുണങ്ങളുടെ അടയാളമായാണ് സ്ത്രീത്വത്തെ കാണുന്നത്. അത്രയ്ക്ക് അർഹമായ ബഹുമാനവും അംഗീകാരവും നൽകുന്ന സംസ്കാരസമ്പന്നമായ ഒരു പാരമ്പര്യം തന്നെ നമുക്കുണ്ട്. നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും സ്ത്രീകളുടെ സൂക്ഷ്മമായ ശക്തിയേയും നേതൃത്വ ഗുണത്തേയും എടുത്തു പറയുന്നുണ്ട്. അത്തരത്തിൽ അസാധാരണ ശക്തിയും ധൈര്യവും ഉള്ള വനിതകളുടെ മണ്ണിലാണ് മനസ്സിൽ ഇത്തിരിപ്പോരം മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ നടക്കുന്നതെന്ന് നമ്മളോർക്കണം

സ്ത്രീധനം ചോദിക്കുന്നവരോട് ആ ബന്ധം വേണ്ടെന്ന് പറയാനുള്ള തന്റേടം നമ്മുടെ പെൺകുട്ടികൾക്കുണ്ട്. എന്നിട്ടും എത്രയെത്ര തിന്മകളാണ് നമ്മുടെ സ്ത്രീ സമൂഹം ഏറ്റുവാങ്ങുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു ഷെഹന. മെറിറ്റ് സീറ്റിൽ ആണ് എംബിബിഎസ് പ്രവേശനം നേടിയത്. പറഞ്ഞുറപ്പിച്ചതിലധികം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ റുവൈസ് പിന്മാറിയതാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനങ്ങൾക്ക് വിധേയയായ ബി എ എം എസ് വിദ്യാർത്ഥി വിസ്മയ ജീവനൊടുക്കിയതും നമുക്ക് മറക്കാനാവുന്നതല്ല.

പുറം ലോകത്തിനു മുന്നിൽ കേരളത്തിന്റെ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങൾ ആത്മഹത്യകളാവുന്നു. ഇതിനെതിരെ പ്രതികരിക്കാനായി നമ്മുടെ പെൺകുട്ടികളെ പരുവപ്പെടുത്തേണ്ട ഉത്തരവാദിത്വം നമ്മൾക്കോരുരുത്തർക്കുമുണ്ട്.

എല്ലാറ്റിനും മുകളിൽ പണമല്ല മനുഷ്യരേ… മനുഷ്യത്വമാണെന്ന് ഇനിയും നമ്മളെന്നാണ് മനസ്സിലാക്കുക.

താര അതിയടത്ത്